ഷാർ ജ സൈന്റ് ഗ്രീഗോറിയോസ് ഇടവകയിലെ ഓർത്തൊഡോക്സ് മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫ്രണ്ട്സ് ഒാഫ് ക്യാൻസർ പേഷ്യൻസിന്റെ (FOCP) സഹകരണത്തോടെ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി
നാലുവയസുൾപെടെ ഉള്ള കുട്ടികൾ അടക്കം 40 ആളുകൾ ക്യാമ്പിൽ തങ്ങളുടെ മുടി ദാനം നൽകി.
ക്യാമ്പ് ഡെൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ദമത്രിയോസ് മെത്രാപോലീത്ത ഉൽഘാടനം നിർവ്വഹിച്ചു.
ഇടവക വികാരി ഫാ ജോജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.FOCP പ്രതിനിധി
അനീഷ് മാത്യൂ, ട്രസ്റ്റി രാജൻ തോമസ്, പ്രേമി മാത്യൂ, സെക്രട്ടറി തോമസ് പി മാത്യൂ,
ഒ എം എഫ് കോർഡിനേറ്റർ സുനി റെജി,
ഡോ ജോബിൻ മാവേലി എന്നിവർ പ്രസംഗിച്ചു.
രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയിൽ വച്ച് സുലേഖ ആശുപത്രിയിലെ
ഡോ: ഹീര മാനുവേൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് എടുക്കുകയും തുടർന്ന് സൗജന്യ മാമോഗ്രാം കൂപ്പണുകൾ പള്ളിക്ക് വെളിയിൽ കൗണ്ടറിൽ നിന്നും വിതരണം ചെയ്യുകയും ചെയ്തു
കോർഡിനേഷൻ അംഗങ്ങൾ ആയ ഡോ റ്റിറ്റി,
ഡോ രെഞ്ജി, ആനി ഐ പ്പ്, രാജി, റാണി, ഷൈല, പ്രിയ,ഷീല ,ഷിജി സുനിത, നിഷ, ശോഭ,എന്നിവർ സന്നിഹിതരായിരുന്നു.




0 Comments