ചാടിക്കയറി അങ്ങനെയൊന്നും പറയാന്‍ പറ്റില്ല പ്രബുദ്ധ കേരളത്തില്‍. 'അവരത്' തെളിയിച്ചത് തിരഞ്ഞെടുപ്പിലായിരുന്നു. ഏത്? നമ്മുടെ സ്വന്തം കേരളത്തില്‍. അതങ്ങനെ തന്നെ നില്ക്കട്ടെ അല്ലേലും വീട് കുമ്മായം പൂശുക എന്നത് നാട്ടുനടപ്പാണല്ലോ? ഇത് നാടൊട്ടുക്ക് വിളിച്ചോതിയവരാണ് ഭയങ്കരന്മാര്. ചരമകോളം ഉള്‍പ്പെടെ സകല വാര്‍ത്തകളും ജാതികോളം വെച്ച് വേര്‍തിരിച്ച് കോര്‍പ്പറേറ്റ് ലാഭം കൊയ്ത് നാട്ടുകാര്‍ക്ക് വിളമ്പുന്ന പത്രങ്ങളും വാര്‍ത്താ മാധ്യമങ്ങലും ഉള്ള നമ്മുടെ കേരളത്തില്‍, ഏത് അതാണ് ഞാന്‍ പറഞ്ഞത് സുസ്മേരവദനനായിട്ടല്ലെങ്കിലും സുചേട്ടന് അറിയാം ജാതി എന്നത് വെള്ളം കയറിയാല്‍ ഉണങ്ങി പോകുന്നതല്ലെന്ന്. പിള്ളാരെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ കെട്ടിക്കാനായി വധൂവരന്മാരെ തപ്പാനായി വരെ ജാതി തിരിച്ച് സൈറ്റുകളുടെ പരസ്യം വാരി വിതറുന്ന നമ്മുടെ ഈ പാവയ്ക്കാപോലുള്ള നാട്ടില്‍ ജാതി പറഞ്ഞു വോട്ടുപിടിക്കാന്‍ ഇറങ്ങിയതാണോ കുറ്റം, അല്ല നിങ്ങലു പറ....
സര്‍ക്കാര്‍ ജനകീയമാവാം പക്ഷെ സര്‍ക്കാര്‍ ജീവനക്കാരുടെ ജനകീയ മുഖം കളയാന്‍ സാരിയും മുണ്ടുമൊക്കെയുടുത്ത് രാവിലെ പത്തുമണിക്ക് ഒപ്പിടുന്നവരുണ്ട്.എന്തുചെയ്യാം അവരുടെ സ്വഭാവം അതായിപ്പോയി. അല്ല അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കയാണ് സര്‍ക്കാരെ...അപേക്ഷയുമായി വരുന്നവരെ ചിരിച്ച് അവഹേളിക്കാനായി ഓഫീസുകളില്‍ അതും പഞ്ചായത്ത് ഓഫീസില്‍ തന്നെ ഇരുത്തിയതാണോ, അതോ കുഞ്ഞിലെമുതല്‍ ഇവരെ പ്രത്യേകം ഊട്ടിവളര്ത്തിയതാണോ എന്ന് അന്തംവിട്ട് അന്തമില്ലാതെ അപേക്ഷകളും പച്ചഗാന്ധിയും കൊണ്ട് പടികള്‍ കയറി ഇറങ്ങുന്ന മാന്യമഹാജനങ്ങളുണ്ടെങ്കില് ഒരു വാക്ക്, പച്ചഗാന്ധി കളയണ്ട, ഓഫീസില്‍ ചെല്ലുക സാര്‍ ആയാലും സാറാമ്മ ആയാലും പറയുന്നത് ഒരു പത്തിരുപത് ഡിഗ്രി വളഞ്ഞ് നിന്ന് ശരിയാ സാറേ, ശരിയാ സാറേ എന്ന് പറയണം. മുന്പില് ഒള്ള ഇര അതിനി എത്ര വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആണെങ്കിലും റിട്ടയര്‍ ആണെങ്കില്‍ പട്ടിയുടെ വിലപോലും കാണില്ല എന്നാണ് സത്യം. സാധാരണക്കാരാണെങ്കില്‍ പിന്നെ ആ വിലയും പ്രതീക്ഷിക്കണ്ട. ഇങ്ങനെയൊക്കെയാണെങ്കില്‍ കൊടുത്ത അപേക്ഷ അതിനി നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നാണേല്‍ പോലും ഒപ്പിട്ട് കിട്ടും, അതിനി മാവേലിക്കരയായാലും ചുനക്കരയായാലും ധര്‍മ്മടം ആയാലും.പാലക്കാട് ഒരു കാടൊന്നും അല്ല പക്ഷെ മനുഷ്യന് എന്ന് വിളിക്കാന്‍ യോഗ്യതയില്ലാത്ത ഇരുകാലി കോഴി (ക്ഷമിക്കണം കുക്കുടമേ) എന്ന് പോലും വിളിക്കാന്‍ വയ്യാത്തവരെ അതും ഭരിക്കുന്ന സര്‍ക്കാരിന്റെ ചുവപറ്റിയ സ്യാലനെ സംരക്ഷിക്കാന്‍ ആണോ ഈ ഇടിവണ്ടി സംവിധാനം. എട്ടുവയസ്സ്!!! രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മാലാഖ കുഞ്ഞിനെ ആത്മഹത്യ എന്നു പറഞ്ഞുകൊടുത്തത് ആരാണ് എന്ന ചോദ്യം അവിടെ നില്ക്കട്ടെ. കത്വയില്‍ ആക്രമികള്‍ക്ക് വേണ്ടി കൊടിപൊക്കി പിടിച്ച് ഇറങ്ങിയ ഭാരതീയമായ പാര്‍ട്ടി എന്തിനു വേണ്ടിയാണ് ഈ പ്രഹസനം? എന്തേ കുലസ്ത്രീകള്‍ ഇങ്ങിയില്ല. ഉത്തരപ്രദേശത്ത് ഇരയെ ലോറി കയറ്റികൊല്ലാന്‍ നോക്കിയപ്പോള്‍ കാണാത്ത ആര്‍ജ്ജവം, ദയവ് കാണിച്ച് (പാര്‍ട്ടി വിട് മനുഷ്യനെ നോക്ക് ഹേ!!!) കൊടിപൊക്കി കാണിക്കാന്‍ നില്‍ക്കരുത്. ജനം ഇറങ്ങട്ടെ അതല്ലേ ശരി. അങ്ങനെ ഇറങ്ങില്ലല്ലോ എന്ന വിശ്വാസം എന്ന കാണാചരടില്‍ അല്ലേ രാഷ്ട്രീയ നേട്ടം. മാവേലിക്കരയില്‍ വണ്ടി തടഞ്ഞ കുലസ്ത്രീകളെ ഒന്നും ഇങ്ങനെ മനുഷ്യമനസ്സുലക്കുന്ന കാര്യത്തിനൊന്നും കണ്ടില്ല, അതുകൊണ്ട് ചോദിച്ചുപോയതാണ്.
വാല്‍ക്കഷ്ണം
നടനെ ജാതിവിളിച്ചൂന്ന് ഒരാക്ഷേപം ഉണ്ട്. മേലാളന്മാരും പിന്നെ മതം തിരിച്ച് നടീനടന്മാരെ ഫിക്സ് ചെയ്യുന്ന ഈ കാലാകൊലപാതക രംഗത്ത് ഇത് പുതിയതല്ല. പഴയരീതികള്‍ ഇപ്പോഴും ത്രസിപ്പിക്കുന്നതാണ്. എങ്കില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നതാണ് വാക്യമെങ്കില്‍ ഓല്‍ഡ് ആയതിനെ നെഞ്ചോട് ചേര്‍ക്കാം എന്നിട്ട് വാലുള്ള നായകന്മാരെ പൂര്‍ണകുംഭം ഒഴിച്ച് തീയേറ്ററില്‍ എത്തിക്കാം അതല്ലേ പാരമ്പര്യം.


2 Comments
ശനിയൻ ഇനിയുമിനിയും തന്നെ പറച്ചിൽ തുടരട്ടെ... 😍👏👏👏
ReplyDeleteശനിയൻ ഇനിയുമിനിയും തന്നെ പറച്ചിൽ തുടരട്ടെ... 😍👏👏👏
ReplyDelete