'അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ കഥയെത്ര പഴകീ!
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു!'
കാലം ഒത്തിരി മാറിയിരിക്കുന്നു. സമൂഹത്തിന്റെയും കാലത്തിന്റെയും മുന്നില്‍ അപമാനിക്കപ്പെട്ടവളായി, പിച്ചിചിന്തപ്പെട്ടവളായി, തലകുനിച്ചു നില്‍ക്കേണ്ടവളായി മാറിയിരിക്കുന്നു പെണ്ണ്. താനും സുരക്ഷിതത്വം അര്‍ഹിക്കുന്നില്ലേ. ആണിനെ പോലെ തന്നെ ഇവിടെ ജീവിക്കുവാന്‍ അവള്‍ക്കും അവകാശമില്ലേ...?
കാലം ഇത്രയും പുരോഗതി കൈവരിച്ചിട്ടും മനുഷ്യരുടെ ചിന്താഗതി മാറിയിട്ടില്ല. സ്ത്രീയെന്നാല്‍ പുരുഷനു കാല്‍കീഴിലിട്ടു തട്ടികളിക്കാന്‍ കഴിയുന്ന ഒരു പാവ. ഇതാണോ നാം സമ്പൂര്‍ണ്ണ സാക്ഷരത കൊണ്ടു നേടിയത്.
കാലം കുറെയായല്ലോ സമ്പൂര്‍ണ്ണ സാക്ഷരത നേടാന്‍ വേണ്ടിയുളള പോരാട്ടം തുടങ്ങിയിട്ട്. എന്നിട്ടു നാം നേടിയതോ?... സ്വാതന്ത്ര്യം കിട്ടിയിട്ടും വര്‍ഷം കുറെ കഴിഞ്ഞു. എന്നിട്ടും ഇന്നും അതിന്റെ മുറവിളി അവസാനിച്ചിട്ടില്ല.
വിദ്യാഭ്യാസം കച്ചവടമാക്കിയപ്പോള്‍ വിദ്യ, അഭ്യാസമായി മാറുകയും ചെയ്തു. അതുവഴി നേടിയ സമ്പൂര്‍ണ്ണ സാക്ഷരതാപട്ടവു? മലയാളിക്കു സ്വന്തം.
'അറിയാത്തോര് തമ്മിലടിപിടികള്‍,
അറിയാത്തോര് തമ്മില്‍പ്പിടിച്ചു പൂട്ടല്‍,
അറിയാത്തോര് തമ്മിലയല്പ്പക്കക്കാര്,
അറിയുന്നോരെല്ലാരുമന്യനാട്ടാര്‍!'
രക്തദാഹിയായ മനുഷ്യന് പരസ്പരം കടിച്ചുകീറാന്‍ തുടങ്ങി. അവിടെ സ്വന്തമെന്നോ ബന്ധമെന്നോ ഇല്ല, എവിടെയും എതിരാളികള്‍ മാത്രം. വിജയമാണു പ്രധാനം, അതിനായി എന്തിനേയും കീഴ്പ്പെടുത്താന്‍ അവന് തയ്യാറാണ്.
കണ്ണിനു നേരെ കണ്ടാല്‍ പരസ്പരം കടിച്ചുകീറാനും പോരുവിളിക്കാനും തമ്മില്‍ തമ്മില്‍ തോല്‍പ്പിക്കാനും ശ്രമിക്കുന്നവരാണ് കേരളത്തിന്റെ മക്കള്‍. അവര്‍ക്കിടയില്‍ 'മനുഷ്യത്വം' എന്നതിനു യാതൊരു വിലയുമില്ല. അതുകൊണ്ടുതന്നെ അവനു സ്വന്ത-ബന്ധങ്ങളോ കൂടപ്പിറപ്പുകളോ ഇല്ല.
അവനവനെ സ്വയം നിയന്ത്രിക്കാനോ എതിര്‍ക്കാനോ കഴിയാത്ത ഒരു ജീവിയായി ഇന്നത്തെ മനുഷ്യന് മാറിയിരിക്കുന്നു. എല്ലാത്തിനേയും ഒരു ആക്രമിയുടെ കണ്ണിലൂടെ മാത്രമേ അവനു കാണുവാന്‍ കഴിയുന്നുള്ളൂ.
എല്ലായിടത്തും ഇരയെ തേടിയുള്ള അവന്റെ കറുത്ത കഴുകക്കണ്ണുകള്‍ പരതിനടക്കുന്നു. എന്തിനേയും കീഴടക്കാന്‍ അവന് വെമ്പല്‍ കൊള്ളുന്നു. അമ്മയെന്നോ സഹോദരിയെന്നോ മകളെന്നോ അവനില്ല.
ഒരു നിമിഷത്തെ സുഖത്തിനും സന്തോഷത്തിനും വേണ്ടി അവളെ പൗരുഷം
കൊണ്ടു കീഴടക്കുന്നു. കേവലമൊരു പിഞ്ചുകുഞ്ഞില്‍ പോലും ആനന്ദം കണ്ടെത്തുന്നവന് പുരുഷനോ അതോ കാമദാഹിയോ?
സ്വന്തം ജീവനുവേണ്ടി കേണപേക്ഷിച്ചാലും ദൈവം പോലും ആ വിളി കേള്‍ക്കില്ല, പിന്നല്ലേ നിയമം. വെറും നോക്കുകുത്തിയായി നില്ക്കുന്ന നിയമവും നിയമപാലകരും.
പണമുള്ളവര്‍ എത്ര വലിയ തെറ്റു ചെയ്താലും ആ തെറ്റിനു ന്യായീകരണം നല്കാന് മാത്രമേ ഈ നിയമങ്ങള്‍ക്കുപോലും കഴിയൂ. നഷ്ടം അതെന്നും നഷ്ടപ്പെട്ടവര്‍ക്കു മാത്രം.
കാമദാഹിയായി മാറിയ മനുഷ്യന് സ്ത്രീയെ പിച്ചിചീന്തുന്നു. അവനു കാമവെറി തീര്‍ക്കാനുള്ള ഉപകരണമാണോ സ്ത്രീയെന്നതു ചിന്താര്‍ഹമായിരിക്കുന്നു.
ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി അവളെ പിച്ചിചീന്തുമ്പോള്‍ സ്വയം ശപിക്കാനേ അവള്‍ക്കു കഴിയൂ. പെണ്ണിന്റെ ഉടലിനെ മാത്രമേ അവനു പിച്ചിചീന്തുവാന്‍ കഴിയൂ. അവളുടെ മനസ്സ് കീഴടക്കാന്‍ ഒരു പുരുഷനും കഴിയില്ല.
പുരുഷന് സ്ത്രീയുടെ ശരീരത്തില്‍ നിന്നും ആനന്ദം കണ്ടെത്തുവാന്‍ കഴിയും പക്ഷേ അവള് പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് അതിനുമപ്പുറമാണ്.
അത്രയും ശ്രേഷ്ഠമായ അവളുടെ മനസ്സ് കീഴടക്കണമെങ്കില്‍ അവളെ തിരിച്ചറിയാനുള്ള കഴിവു വേണം. അതിനു അവന് മനുഷ്യനായി ആദ്യം മാറണം.
മനുഷ്യമൃഗമാവാതെ ജീവിക്കാന്‍ പഠിക്കണം. മൃഗത്തിനും പോലും സഹജീവുകളോടു ദയയും കാരുണ്യവും തോന്നും. അതിലും തരംതാണ അവസ്ഥയിലേക്കു പുരുഷന് കൂപ്പുകുത്തിയിരിക്കുന്നു എന്നുവേണം കരുതാന്‍.
അല്ലെങ്കില്‍ ഇത്രയും തര?താഴാന്‍ അവനു സാധിക്കില്ലായിരുന്നു. പിഞ്ചുകുഞ്ഞു മുതല്‍ വൃദ്ധയും വരെ നീളുന്ന പട്ടികയെ യാതൊരു ദയയുമില്ലാതെ പിച്ചിചീന്തുവാന്‍ അവനു കഴിയില്ലായിരുന്നു.
അരിയ നിന് ചിറകിന്റെ-
യൊരു തൂവലിന് തുമ്പി-
ലൊരുമാത്രയെങ്കിലൊരു മാത്രയെന്‍ വാഴ്-
വെന്ന മധുരമാം സത്യം ജ്വലിപ്പൂ.
ഇങ്ങനെ സ്വയം നാണം കെട്ടു ജീവിക്കാതെ സ്വന്തം തെറ്റുതിരുത്തി അഭിമാനത്തോടെ ജീവിക്കാന്‍ ശ്രമിക്കു. പൗരുഷം സ്ത്രീയുടെ മേല്‍ കുതിരകേറാനുള്ള അവകാശമല്ല. അവളെ സ?രക്ഷിക്കാന്‍ ദൈവം തന്ന കരുത്താണ്.
ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്നു കാലമേ, ഇനിയും വയ്യനിന്‍ ക്രൂരത,
അരുതിനിയീ ഭൂമിമേല്‍,
മാതൃത്വമെന്ന ഓമനപ്പേരിനാല്‍,
പാവമാം സ്ത്രീയോടിനിയും.
ഇ-ദളത്തില്‍ നിങ്ങളുടെ രചനകളും മറ്റും പ്രസിദ്ധീകരിക്കുവാന്‍ സ്വന്തം രചനകള്‍ സ്വന്തം ഫോട്ടോ ഉള്‍പ്പെടെ edelamonline@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ 9446366507 എന്ന വാട്ട്സ് ആപ്പ് നമ്പരിലേക്കോ അയയ്ക്കുക. രചനകള്‍ അയക്കുന്നവര്‍ എഫ്ബി ഐഡി കൂടി അയയ്ക്കുവാന് മറക്കരുത്.

2 Comments
നല്ലെഴുത്ത്
ReplyDeleteആകാശം ഇരുണ്ടു...!
ReplyDeleteമരങ്ങൾ നിശ്ചലമായി......!
പക്ഷി മൃഗാദികൾ വിറങ്ങലിച്ചു..!
പുഴകളുടെ താളം നിലച്ചു...!
സമുദ്രം ആ൪ത്തിരമ്പി....!
പ്രകൃതിക്കു പോലും
പറയാനൊരീക്കഥ മാ(തം....??
കുഞ്ഞിനെ പിച്ചിചീന്തിയ കഥ
ഭരണകൂടം-നിയമാവലി അവനു ജാഗ്രതയോടെ പട്ടുമെത്ത
വിരിച്ച്- മൃഷ്ടാന്നം നല്കി കൊഴുപ്പിച്ച് സംരക്ഷിക്കും..!
ഹേ ഭരണകൂടമേ നിന്നെ എന്തു വിളിക്കണം....?
ആ൪ക്ക്... ? എന്നു കിട്ടും നീതി..?
കൊന്നവന്....! കൊല്ലിച്ചവന്.! അല്ലാതാ൪ക്ക് ??.
പക്ഷെ ഓ൪ക്കുക.
ഒരു നാൾ അവൾ വരും....
പറന്ന് പറന്ന് മാലാഖയായ്....
ഫിനിക്സ് പക്ഷിയായി.........
ഉയ൪ത്തെഴുന്നേല്ക്കുമവൾ...
ദു൪ഗ്ഗയായി..യക്ഷിയായി....
അവനെ പിച്ചി ചീന്തും.
അവന്റെ കുടൽമാല മാറിലിട്ട് അട്ടഹസിക്കുമവൾ...!
ഇഡിമുഴക്കുന്ന ആ ചിരി ഭൂമിയെ വിറപ്പിക്കും..!!
അവളുടെ കണ്ണിലെ തീജ്വാല സ൪വ്വകാപാലികരേയും
കാമഭ്രാന്ത൯മാരേയും അഗ്നിക്കിരയാക്കും
കൊടിനോക്കി മാത്രം പ്രതികരിക്കുന്ന
'വിഡ്ഢികളുടെ'നാടിനെ..
അവൾ തിരുത്തികുറിക്കും തീർച്ച ...!