സ്വപ്നങ്ങളില്‍ ഞാനെന്റെ
ചിത്രംവരച്ചു
ചിത്രത്തിന് നിറങ്ങള്‍ നല്‍കി.
ഇഷ്ടനിറങ്ങള്‍ ഏറെ നല്‍കിയാ-
ചിത്രത്തിന്‍ ചാരുത
തട്ടിത്തെറുപ്പിച്ചു.
നേരിന്റെ നിറങ്ങള്‍ വേറെയെന്ന്
ഞാനാ ചിത്രത്തില്‍ തെളിഞ്ഞുകണ്ടു.
മങ്ങിയ നിറങ്ങള്‍ നല്‍കുവാന്‍
വയ്യാതെ
ഞാനെന്റെ ചിത്രലേഖനിയിൽ
ചായംപുരട്ടാതെ മാറ്റിവച്ചു.

കവിത ©രശ്മി എല്‍.ബി.

Social Plugin