1918 ഒരു രോഗം പടര്‍ന്നു പിടിച്ചു, 'സ്പാനിഷ് ഫ്‌ലൂ' അന്ന് ലോകത്തെ 50 കോടി ആളുകളെ ബാധിക്കുകയും ഏതാണ്ട് അഞ്ചു കോടി മരിക്കുകയും ചെയ്തു. മരണപ്പെട്ടത് 20-30 നും ഇടയില്‍ ഉള്ളവര്‍ ആയിരുന്നു. ഇതിപ്പോ എന്തിനാ ഇവിടെ പറയുന്നത് എന്നു ചോദിച്ചാല്‍, പനി പണ്ടു തൊട്ടേ നമ്മുക്ക് പണിയാണ് . കാലങ്ങള്‍ തോറും ഓരോ ജാതി പനി വരാറുണ്ട് അവയെ നോക്കിയും കണ്ടും നേരിട്ടില്ലെങ്കില്‍ പണി അവാറും ഉണ്ട്. ന്യൂമോണിയ , ശ്വാസം മുട്ടല്‍ തുടങ്ങിയവ വന്നു ബുദ്ധിമുട്ടിക്കാറും ഉണ്ട് . കോറോണയും ഈ മേല്പറഞ്ഞ സ്പാനിഷ് ഫ്‌ലൂവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല എന്നു ആരേലും പറഞ്ഞാല്‍ തിളച്ച ഒരു കപ്പു വെള്ളം ഒഴിക്കുക ആളു പോയിക്കൊള്ളും .1918 ലെ സ്ഥിതി അല്ല ഇന്നു . അന്നത്തെ പോലെ അല്ല ഇന്നുള്ള സ്ഥിതി കാര്യം കളിയാക്കും എങ്കിലും സര്‍ക്കാര്‍ ആശുപത്രി അത്ര മോശം ആശുപത്രി ഒന്നും അല്ല .കോറോണയെ പിടിച്ചു കെട്ടാന്‍ പുല്ലും കയറും ഒന്നും ഇല്ല ശെരിയാണ് എന്നാല്‍ ഒരു കൊറോണ രോഗിക്ക് ഭീഷണി ആയിട്ടു സ്വന്തം ശരീരത്തില്‍ കയറി കൂടിയ പ്രഷറും പ്രേമഹവും ഒരു കണക്കിന് പിടിച്ചു കെട്ടാന്‍ പറ്റുന്നത് തന്നെ. അല്ലേലും എന്നാണു പനിക്ക് എന്നും പറഞ്ഞു മരുന്നുണ്ടായിട്ടുള്ളത് ? ചൂട് കുറയാന്‍ പാരസെറ്റാമോളോ ആ മോളുടെ കുടുംബത്തുള്ള വേറെ മരുന്നുകളോ അല്ലെ ? അല്ലാണ്ട് ഗ്യാസിന് മരുന്ന് എന്നത് പോലെ എന്നാണു പനിക്കോ നിമോണിയക്കോ മരുന്ന് ഉണ്ടായിട്ടുള്ളത് ? സംഗതി വൈറസ് അല്ലെ നിലവിളിച്ചു ആളെ കൂട്ടി അവര്‍ക്കും കൂടി കൊടുക്കാതെ സമാധാനമായിട്ട് ഇതു പടരുന്നത് തടഞ്ഞൂടെ ? യൂറോപ്യന്‍ രാജ്യത്തു നിന്നു വന്നവരെ കുറച്ചു കാണിക്കല്‍ അല്ല, ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം പോരാ എന്നു അഭിപ്രായ പെട്ട ചിലര്‍ ഉണ്ട് എന്നു കേട്ടു. വെളിയില്‍ ആയിരുന്നു എങ്കില്‍ അപ്പോയിന്മെന്റ് എടുത്തു ദിവസങ്ങള്‍ കാത്തു ഒരു ജിപിയെ കണ്ടു അവരെടുത്തു പഠിച്ചു പരീക്ഷിച്ചു ഒടുവില്‍ വല്ല ഫിസിഷ്യനെ കണ്ടു വരുമ്പോ ആഴ്ചകള്‍ എടുക്കും ഒരു പരാതിയും ഇല്ല. ഈ ടീമസ് നാട്ടില്‍ വരുമ്പോ (എല്ലാരും ഇല്ലേ, ചിലര്‍ മാത്രം) നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ട്, സംവിധാനത്തെ കുറ്റം പിന്നെ മൊത്തത്തില്‍ ഒരു പുച്ഛം. ചിലപ്പോ നമ്മുടെ നാട്ടിലെ കാറ്റിന്റെ കുഴപ്പം ആവും. ഈ ജാതി നാടുവിറപ്പിക്കുന്നവര്‍ സായിപ്പിന്റെ അടുത്തു ചെല്ലുമ്പോള്‍ ഒരു പ്രേശ്‌നവും ഇല്ല നിര്‍ദേശങ്ങള്‍ പറയാത്തത് പോലും അനുസരിക്കും ഒരു എതിര്‍പ്പും ഇല്ല.
ഇറ്റലിയില്‍ കുടുങ്ങിയവരെ തിരിച്ചു കൊണ്ടു വരണേല്‍ ആദ്യം അവര്‍ക്ക് അസുഖം ഇല്ല എന്നു ഉറപ്പു വരുത്തണം അത്രേ. ഇന്ത്യക്കാരെ കുറിച്ചു ആണ് പറഞ്ഞത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഒരു പ്രതിച്ഛായ ഉണ്ട് വിദേശത്തു അതു തകര്‍ക്കല്ലേ ജയശങ്കരാ. കൊറോണ പിടിച്ച വിദേശ പൗരന്മാര്‍ക്ക് മുട്ടയും പാലും കൊടുക്കുമ്പോ, വിദേശത്തു കുടുങ്ങിയ നമ്മുടെ പൗരന്മാര്‍ക്ക് മുട്ടത്തോടോ ? അവര്‍ക്ക് കൊറോണ ഉണ്ടെന്നു കരുതുക, എന്തെ? ഇന്ത്യയില്‍ അവരെ ചികിത്സിക്കാന്‍ ഉള്ള സംവിധാനം ഇല്ലേ ? ഇത്തരം ഒരു ട്രംപിനെ പോലെ സ്വീകരണം ഒന്നും കൊടുക്കേണ്ട. ആ സുഷമാജി ഉണ്ടായിരുനെല്‍ ഇത്തരം മനുഷ്യത്വം ഇല്ലാത്ത സര്‍ക്കുലര്‍ ഇറങ്ങില്ലായിരുന്നു. ഈ ബുദ്ധി ഏതു സെക്രട്ടറിയുടെ തലയില്‍ ഉദിച്ചാലും കൊള്ളാം ആ ബുദ്ധിക്ക് ഇരിക്കട്ടെ ഒരു പിടി ശവംനാറി പൂക്കള്‍.
അങ്ങനെ കൊറോണ കത്തി കയറി പിടിച്ചു വന്നപ്പൊ ആണ് ക്രൂഡ് ഓയിലിന്റെ വില ഇന്ത്യന്‍ രൂപയുടെ പോലെ ഉച്ചി കുത്തി വീണത് . ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി കുറച്ചു നാളായി സി.എ.എയിലും വാക്പയറ്റും കണ്ടു വണ്ടര്‍ അടിച്ചു വട്ടായി അട്ടതാണെല്ലോ . അതിന്റെ പുറകെ ഡല്‍ഹി കലാപം പിന്നെ ഹോളി അത് കഴിഞ്ഞു ദേശീയത ഊതി കത്തിച്ചു, കുറച്ചു മതം കൊത്തി അരിഞ്ഞു, പൗരത്വ ബില്ലും കൂട്ടി ഈ കൊല്ലം ഓടിക്കാം എന്നും കരുതി ഇരിന്നപ്പോഴാ കൊറോണ ഒരു ചാക്ക് നിറയെ പ്രേശ്‌നങ്ങളും ആയി വന്നത്. അതിനിടയില്‍ കൂടി ആ തീരുവ അങ്ങു കൂട്ടി.പൈസ വരാന്‍ വേറെ വഴി വേണ്ടേ ? സാമ്പത്തിക സ്ഥിതി ശക്തമാണ് എന്നു ഇടയ്ക്കിടെ ഒരു ഉറപ്പിനു വേണ്ടി പറഞ്ഞതായിരുന്നു എന്നാ കൊറോണ പേടി ഇല്ലാത്ത ചില ആളുകള്‍ ചോദിക്കുന്നത് .
കോറോണയെ പേടിച്ചു ആളുകള്‍ അലഞ്ഞു തിരിയുന്നത് നിര്‍ത്തി അപ്പൊ പിന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത് തീരുവ കൂട്ടി അഡ്ജസ്റ്റ് ചെയ്യാം. കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചത് എങ്കില്‍ ഇപ്പൊ ഇവിടെ പണ്ടു ചുമന്ന ഗ്യാസുകുറ്റി കാളവണ്ടിയില്‍ കൊണ്ട് ഇറക്കിയേനെ. കുല വാഴ വെട്ടു എന്നൊരു ചടങ്ങുണ്ട്. ഇതിപ്പോ ഇല്ലം കത്തുമ്പോ ആ വെളിച്ചത്തില്‍ കുലയും കപ്പയും ഒക്കെ വെട്ടുന്ന പരുപാടി ആയെല്ലോ.
ആരോഗ്യ ആരോഗ്യമന്ത്രിക്കു മീഡിയ മാനിയ. ഇടയ്ക്കിടെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുന്നതാണ് പ്രതിപക്ഷ നേതാവിനെ (ങ്ങനെ വിളിക്കാമോ എന്തോ) ചൊടിപ്പിച്ചത്, ചിലപ്പോ ആവാം. പറയുന്നതിന് എന്തെങ്കിലും ഒരു സാമാന്യ ബുദ്ധി വേണ്ടേ നേതാവേ? ആരോഗ്യ രംഗത്തു അടിയന്തരാവസ്ഥ പോലെ സ്ഥിതിയാണ് അതിനെ കുറിച്ചു ഞങ്ങള്‍ ജനങ്ങള്‍ ഒന്ന് അറിഞ്ഞോട്ടെ? മധ്യപ്രദേശിലെ ചാക്കുപിടിത്തവും ഒന്നും അല്ലല്ലോ മന്ത്രി പറയുന്നത് . നേതാവ് ആദ്യം ആ പ്രതിപക്ഷ വാളു ഉറയില്‍ ഇട് എന്നിട്ട് ഈ നാട്ടിലോട്ട് മാസ്‌കും ധരിച്ചു ഇറങ്ങു. വിമര്‍ശനം ക്രിയാത്മകം ആവട്ടെ അല്ലാതെ വിമര്‍ശനം എന്നും പറഞ്ഞു വല്ലതും ഒക്കെ വിളിച്ചു പറഞ്ഞാല്‍ മുന്‍ ഡി.ജി.പി യെ പോലെ നാടു നീളെ അറിയപ്പെടും.

Social Plugin