
ആറ്റിങ്ങല്‍: മലയാളത്തിലെ പ്രമുഖചാനലില്‍ പ്രക്ഷേപണം ചെയ്ത റിയാലിറ്റി ഷോ ബിഗ്‌ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന ഡോ.രജിത്കു മാര്‍ ഇനി സിനിമയില്‍ വേഷമിടും. നേരത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലാണെന്ന് ഡോ.രജിത്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. www.e-delam.com
ആറ്റിങ്ങല്‍ ആസ്ഥാനമായ അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ അഞ്ജലിയിലെ മുഖ്യകഥാപാത്രമായാണ് ഡോ.രജിത്കുമാര്‍ സിനിമാലോക ത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മെയ് ആദ്യവാരം ആരംഭിക്കുവാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. www.e-delam.com

ഈ സിനിമയില്‍ ഡോ.രജിത്കുമാറിനൊപ്പം ഇതേ റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന പവന്‍ ജിനോ തോമസും മലയാളത്തിലെ മുന്‍നിര താരങ്ങളും അഭിനയിക്കുന്നുണ്ട്.ആറ്റിങ്ങള്‍ സ്വദേശികളായ രഞ്ജിത് പിള്ള, മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് ഈ സിനിമയുടെ സംവിധായകര്‍. www.e-delam.com
റിയാലിറ്റി ഷോയിലൂടെ മലയാളമനസ്സുകള്‍ കീഴടക്കിയ ഡോ.രജിത്കുമാര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഷോയില്‍ നിന്നും ലഭിച്ച പണം പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാധനസഹായമായി ഇദ്ദേഹം നല്‍കുകയായി രുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രായഭേദമന്യേ ജനഹൃദയങ്ങള്‍ സ്വന്തമാക്കിയ ഡോ.രജിത്കുമാറിനെ പിന്‍തുണയ്ക്കുന്ന ഡിആര്‍കെ ആര്‍മി എന്നപേരിലും മറ്റും ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. www.e-delam.com

Social Plugin