കോറോണയെ കുറിച്ചു വാര്‍ത്തകള്‍ കൊടുക്കരുത് എന്നാണു ഈയുള്ളവനു കിട്ടിയ മുന്നറിയിപ്പ്. വാര്‍ത്തകള്‍ അല്ലെ വായില്‍ തോന്നിയത് പറയുന്നവര്‍ക്ക് കുഴപ്പം വല്ലതും ഉണ്ടോ? വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ പറഞ്ഞാല്‍ വീട്ടുകാരോട് ചേര്‍ന്നു. ടി വി യും കണ്ടു സൊറ പറഞ്ഞു അടിയിട്ട് പുറത്തു പോകാം എന്ന ധാരണ വിദ്യാസമ്പന്നരും എന്നാല്‍ വിവരം കുറഞ്ഞവരുമായ ആളുകള്‍ വിചാരിക്കുന്നുണ്ട് അവരുണ്ടാക്കുന്ന കുണ്ടാമണ്ടി കാരണം അടപ്പിളകി ആപ്പിലാവുന്നത് പാവങ്ങളും. ശെരിയാണ് നിങ്ങള്‍ക്ക് ഭയങ്കര പ്രധിരോധ ശേഷി ആയിരിക്കാം അതു കൊണ്ടാണല്ലോ എല്ലാത്തിനെയും പ്രതിരോധിക്കാം എന്നു തോന്നുന്നത് . വെള്ളം പൊങ്ങിയത് പോലെ അല്ല ഇത്. ഒരാഴ്ച്ച കൊണ്ടു ശെരിയാവാന്‍ ഇതു കറന്റ് കമ്പിയില്‍ ഓലമടല്‍ വീണതും അല്ല. ഒരു സീസണല്‍ പനി വന്നാല്‍ ഒരുമാതിരി ബോധം ഉള്ളവര്‍ക്ക് അറിയാം ആശുപത്രിയിലെ അവസ്ഥ, ഇത് അതിലും ശോചനീയം ആവാതിരിക്കാന്‍ ആണ് കൈ കഴുകാനും മുറിക്കു പുറത്തു ഇറങ്ങാതിരിക്കാനും പറയുന്നത് അല്ലാതെ സൗന്ദര്യം കൂട്ടാന്‍ വേണ്ടി അല്ല ..വീട്ടിലിരിക്കാതെ നാട് മുഴുവന്‍ രോഗം കൊണ്ടു സപ്ലൈ ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുത്തു എന്നറിഞ്ഞു. വകുപ്പ് വധശ്രമം ഇട്ടാലെ ചിലരു പഠിക്കു. ഏയ് ഞങ്ങളുടെ നാട്ടില്‍ കുഴപ്പം ഒന്നും ഇല്ല കുഴപ്പം വെളിയില്‍ നിന്നു വരുന്നവര്‍ക്കാണ്, മിക്ക പഞ്ചായത്തിലും ഇതുപോലുള്ള ആളുകളും ഇങ്ങനൊക്കെ പറയുന്നവരെയും കാണാന്‍ കിട്ടും. എന്റെ അണ്ണാ ആ സമയം ഒക്കെ കഴിഞ്ഞിട്ട് ആഴ്ചകള്‍ ആയി ..കാശുള്ളവനും കാശില്ലാത്തവനും ഈ കാര്യത്തില്‍ ഒരു പോലെ തന്നെ. രണ്ടാഴ്ച മുന്‍പ് സാനിറ്റൈസര്‍ മേടിച്ചു വരുന്ന വഴിക്കു ഒരു വഴിയോര കച്ചവടക്കാരനെ കണ്ടു. കുപ്പിയില്‍ ഉള്ളത് സാനിറ്റൈസര്‍ ആണെന്നും കയ്യില്‍ പുരട്ടുന്നത് കോറോണയെ തടയാന്‍ ആണെന്നും ഒക്കെ ക്ലാസ്സ് എടുത്തിട്ട് ചേട്ടന്‍ കയ്യ് കാണിക്ക് കുറച്ചു ഒഴിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ,ഏയ് എനിക്കൊന്നും വേണ്ട എന്നും പറഞ്ഞ അങ്ങേരും കയ്യില്‍ സ്വര്‍ണ്ണ ചെയിനും ആയി ബീമാനം ഇറങ്ങിയിട്ട് സ്‌കോച്ച് കുപ്പിയും ആയി കറങ്ങിയ ഗുള്ഫ്കാരന്‍ ചേട്ടനും തമ്മില്‍ വലിയ മാറ്റം ഒന്നും ഇല്ല. ഒരാള്‍ക്ക് ഗള്‍ഫില്‍ ബിസിനസ് മറ്റൊരാള്‍ക്ക് നാട്ടില്‍ കച്ചവടം, കോറോണയെ പറ്റി ചോദിച്ചാല്‍ രണ്ടു പേരും നിഷ്‌കളങ്കമായ നോട്ടം മാത്രം.
കുറച്ചു ദിവസം മുന്‍പ് തെറ്റായ വിവരങ്ങള്‍ വിളിച്ചു പറഞ്ഞു എന്നും പറഞ്ഞു ആരെയൊക്കെയോ അറസ്റ്റ് ചെയ്തു എന്നറിഞ്ഞു നല്ല കാര്യം. എങ്കില്‍ പിന്നെ തലമൂത്തു പോയ ആ വേലിയാപ്പീസറെയും ലോക്സഭയിലേക്ക് കടത്തി വിട്ട ജനപ്രധിനിധിയെയും കൂടെ എന്തേലും കാണിച്ചു വിരട്ടികൂടെ ? അല്ലെങ്കില്‍ കൊറോണ കാലത്തും ഒരു പ്രത്യേക മത വിഭാഗത്തിനെ പീഡിപ്പിക്കുന്നു എന്നു വിലപിക്കുന്ന മഹിളാ രത്നത്തിന് വേണ്ടുന്ന ചികിത്സ എങ്കിലും കൊടുത്തു കൂടെ സാര്‍ ? തിങ്കളാഴ്ച പിറന്നത് നന്മ മരത്തിന്റെ ചുവട്ടില്‍ ആസിഡ് ഒഴിച്ചു എന്നും പറഞ്ഞായിരുന്നു. കൊറോണ കട്ടനും കുടിച്ചു ഇനി എങ്ങോട്ട് എന്നു ആലോചിച്ചിരിക്കുന്ന വിമാനത്താവളത്തിലേക്ക് കൊച്ചിനേം ഒക്കത്തു എടുത്തു കൊണ്ട് വന്ന ചിലരെ കണ്ടു. മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ കോറോണയ്ക്കു നാടുവിലങ്ങും എന്നു പറഞ്ഞ നന്മ മരത്തിന്റെ ചുവട്ടില്‍ വളം ഇടാന്‍ പോയവരായിരിക്കും. തൊട്ടതിനും തൊടാത്തതിനും കേസ് എടുക്കുന്ന വനിതാ കമ്മീഷന്‍ ഈ മുളക്കരച്ചു കണ്ണെഴുതിയതിനെതിരെ മിണ്ടി എന്നോ കോക്രി കാണിച്ചു എന്നോ പത്രത്തില്‍ കണ്ടില്ല, ഇനി ചിലപ്പോ അഭിനയം ആണോ ? എന്താണേലും പരദൂഷണ വീട് പൂട്ടി. നന്മ മരവും അതു വെട്ടാന്‍ നില്‍ക്കുന്ന ഫാന്‍സും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്, ഇറങ്ങിയാല്‍ ഈ കാലാവസ്ഥയില്‍ ചിലപ്പോ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടേണ്ടി വരും.
ജനതാ കര്‍ഫ്യു വിജയിപ്പിക്കണം എന്നു പ്രധാനമന്ത്രി. ശെരി എന്നു മുഖ്യമന്ത്രി. പാത്രം കൊട്ട് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. കോറോണയെ ഓടിക്കേണ്ട, അങ്ങനെ ഓടിക്കാം എന്നു പുള്ളിക്കാരന്‍ പറഞ്ഞിട്ടും ഇല്ല ഞായറാഴ്ച എങ്കിലും പുറത്തിറങ്ങാതിരുന്നാല്‍ അവധി ദിവസം ആയിട്ട് പിടിക്കേണ്ടുന്ന കൊറോണ കുറച്ചു കുറയും. ന്യായമായ ഒരു കാര്യം അല്ലെ അതു? ഞായറാഴ്ചകളില്‍ മീന്‍ മേടിക്കാന്‍ ചന്തയില്‍ പോയിട്ടുണ്ടോ ? ഇല്ലേ ? പോട്ടെ പൊട്ടന്‍ പൂരം കാണുമ്പോലെ മാളില്‍ ചുറ്റി തിരിഞ്ഞിട്ടുണ്ടോ ? ഞായറാഴ്ച ഈ തിരക്ക് ഒഴിവാക്കിയാല്‍ പുതിയ കേസുകള്‍ കുറയും എന്നൊന്നും പറയുന്നില്ല പക്ഷെ കുറയാന്‍ ഉള്ള സാധ്യത, അതു ഇല്ല എന്നു പറയരുത് . ഇതില്‍ രാഷ്ട്രീയം നോക്കി ഇരുന്നാല്‍ അതിനെ സമയം കാണു. ഭാരതം എന്റെ രാജ്യമാണ് എന്നു സ്‌കൂളില്‍ വെച്ചു പറയാത്തവര്‍ കുറവായിരിക്കും, ഇതു സങ്കികള്‍ക്കോ കമ്മികള്‍ക്കോ സുഡാപ്പികള്‍ക്കോ അല്ലേല്‍ കൊങ്ങി കള്‍ക്കോ വേണ്ടി അല്ല, നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി ആണ്.
എന്തൊക്കെ ആണേലും സ്വര്‍ണത്തിനു വില കുറച്ചു എന്നു കേട്ട് മേടിക്കാന്‍ ഓടിവന്നവരോട് അക്ഷയ ത്രിതീയയുടെ മാഹാത്മ്യം പറയാന്‍ മറന്നില്ല സ്വര്‍ണ്ണ കടക്കാര്‍. കച്ചവടം ആയാല്‍ ഇങ്ങനെ ആവണം. സ്വര്‍ണത്തിന്റെ വില ഇനിയും കുറഞ്ഞേക്കാം അന്നും ഉടുത്തൊരുങ്ങി ശീതികരിച്ച കടകളില്‍ കയറി വെള്ളവും കുടിച്ചു അടുത്ത കൊല്ലം നടന്നേക്കാവുന്ന അല്ലെങ്കില്‍ കുറെ വര്‍ഷത്തിന് ശേഷം നടക്കാവുന്ന കല്യാണത്തിന് സ്വര്‍ണവും വാങ്ങി ഇറങ്ങുമ്പോ സാനിറ്റൈസര്‍ കൊണ്ടു കൈ ശുദ്ധീകരിക്കാന്‍ മറക്കേണ്ട. പൊന്നിനും പണത്തിനും ആട്ടിന്‍ കാട്ടത്തിന്റെ വില പോലും ഇല്ല എന്നു പലപ്പോഴായി കാണിച്ചു തന്നിട്ടും നമ്മള്‍ പഠിക്കില്ല. മൂത്തു പോയാല്‍ തടി വളയാന്‍ പാടാ അല്ലേലും.
വാല്‍കഷ്ണം: പ്രളയ ദുരിതാശ്വാസത്തിന്റെ ഗതി ആവില്ലായിരിക്കും, കൊറോണ സഹായത്തിനു എന്നു പ്രത്യാശ പ്രകടിപ്പിച്ച സുഹൃത്തിനോട് കൊറോണ പറഞ്ഞു അത്രേ... എനിക്ക് ചെറിയവനെന്നോ വെല്ലിയവനെന്നോ ഇല്ലന്ന്.

![]() |
| Design: Antony PJ, Alappuzha |

Social Plugin