കൊറോണ കാരണം ആപ്പീസും പൂട്ടി വീട്ടിലിരിക്കുന്ന നാട്ടുകാരേ, സാഹസികത ഇഷ്ടപെടുന്ന പല പ്രായത്തിലുള്ള ചെറുപ്പക്കാരേ, നിങ്ങള്‍ക്ക് എന്റെ കൂപ്പുകൈ. എന്തിനാ എന്നു വെച്ചാല്‍ കൊറോണ കാരണം വീടുകളില്‍ കഴിയുന്നവര്‍ക്കും കടലാസ്സ് ഇല്ലാതെ അപകടകരമായ യാത്രകളില്‍ ഏര്‍പെടുന്നവര്‍ക്കും ഒരു പോലെ പറയാന്‍ പറ്റുന്നതാണ് നമസ്‌കാരം എന്നത് കൊണ്ടു തന്നെ !. കൊറോണ വാര്‍ത്തകള്‍ കണ്ടും, കള്ളനും പോലീസും കളി കണ്ടും ബോര്‍ അടിച്ചിരിക്കുന്ന നിങ്ങളോടു എന്തു പറയാന്‍ ആണ് ?
വിശ്രമ വേളകള്‍ ആന്ദകരമാക്കാന്‍ ഒരുപാട് പദ്ധതികള്‍ ചാനലുകാരും പത്രക്കാരും തരുന്നുണ്ട് . കൊറോണ ബോധവത്കരണവുമായി പഞ്ചായത്ത് മുന്‍സിപ്പാലിറ്റി എന്നു വേണ്ട സകലമാന ആളുകളും തിരക്കില്‍ ആണ് . പണി ഇല്ലാത്ത വകുപ്പുകള്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ....ഉണ്ടല്ലോ റോഡില്‍ ആളുകൂടിയാലേ റോഡ് പോളിക്കു എന്നു നിര്‍ബന്ധം ഉള്ള മരാമത്തു വകുപ്പും റോഡ് നിര്‍മിച്ചാല്‍ മാത്രമേ കുത്തിപൊളിക്കു എന്നു വാശി ഉള്ള ജലസേചന വകുപ്പും ഈ കൊറോണ കാലത്തു ചെറുകിട പണികള്‍ തീര്‍ത്താല്‍ ഉപകാരം ആയി . പ്രതിരോധം കാര്യമായി വേണം അതു ശെരിയായ മേല്‍നോട്ടത്തില്‍ ആണേല്‍ ,മാസ്‌കോ ഒരു മീറ്റര്‍ ദൂരമോ ഒക്കെ പാലിപ്പിക്കാവുന്നതേ ഉള്ളു തൊഴിലാളികളെ കൊണ്ടു. പണിക്കഴിഞ്ഞു പോകുന്നവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് വേണ്ടുന്ന സാധസമഗ്രഹികള്‍ കൊടുത്തു വിടുകയും ആവാം . എന്റെ പൊട്ട ബുദ്ധിയില്‍ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു. പൊട്ടിപ്പൊളിഞ്ഞു യാത്രക്കാരുടെയും കെ എസ് ആര്‍ ടി സി യുടേം നടുവൊടിക്കുന്ന ഒരു പാട് സ്റ്റാന്‍ഡ് ഉണ്ട് നമ്മുടെ കേരളത്തില്‍ (കാട്ടയം സ്റ്റാന്‍ഡ് മാത്രമല്ല) അതൊന്നു ആഞ്ഞു പിടിച്ചാല്‍ ഈ പറഞ്ഞ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു നേരെ ആക്കാന്‍ എന്തെങ്കിലും ഒരു വഴി ?
കര്‍ണാടക സര്‍ക്കാരിനു എന്തും ആവാമെല്ലോ. വഴി അടച്ചു മണ്ണിടാന്‍ ഇതെന്നാ അന്യന്റെ പറമ്പിലേക്കോ അല്ലേല്‍ കുളത്തിലോട്ടോ ഉള്ള വഴി ആണോ എന്നു ഒരു കൂട്ടര്‍. യെദൂരപ്പ രാഷ്ട്രീയം കളിച്ചതാണെന്നും ചുമപ്പ് കൊടിക്കു പകരം കാവി ആയിരുന്നേല്‍ ഇതുണ്ടാവില്ല എന്നു വേറൊരു കൂട്ടര്‍. ഇങ്ങോട്ടു വരണ്ട മണ്ണ് മാറ്റില്ല എന്ന് സ്ഥലം എം പി പറഞ്ഞു എന്ന് ഒരു തീപ്പൊരി മാസിക പറയുക ഉണ്ടായി . കേരളം സ്വയം പര്യാപ്തമല്ലാത്തതിന് മറ്റുള്ള സംസ്ഥാനത്തിനു എന്ത് ചെയ്യാന്‍ പറ്റും എന്നു ഊണും കഴിഞ്ഞു എല്ലിന്റെ ഇടയില്‍ ഉള്ളതു കളയാന്‍ ചില നിക്ഷ്പക്ഷ കുക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു . തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തിന്റെ മുന്നില്‍ യാചിക്കാന്‍ നാണം ഇല്ലേ എന്ന് ചിലര്‍. അല്ല കേരളം എന്നത് എന്താ ഇന്ത്യയുടെ ഭാഗം അല്ലെ ? ഈ ഫെഡറല്‍ സംവിധാനം എന്നൊരു സംഗതി ഉണ്ട്. ഇനി അതിനു എന്താ എന്നു ചോദിച്ചാല്‍ അതറിയാമായിരുന്നു എങ്കില്‍ യാചിക്കുന്നു എന്നു കണ്ണും പൂട്ടി പറയില്ലായിരുന്നു. റോഡ് മണ്ണിട്ടു മൂടിയത് രോഗം അവിടേക്കു പടരാതിരിക്കാന്‍ ആവും . മാറി മാറി രാഷ്ട്രീയം കളിച്ച സമയത്തു ആ വടക്കന്‍ ജില്ലയ്ക്കു പല ആവശ്യ കാര്യങ്ങള്‍ക്കും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നറിയാന്‍ ഇതു പോലെയൊരു അവസ്ഥ വേണ്ടി വന്നോ? ഡയാലിസിസ് കാന്‍സര്‍ രോഗികള്‍ യെദൂരപ്പയുടെ ബുദ്ധിപരമായ ഈ നീക്കം കൊണ്ടു വലഞ്ഞു എന്നു പറഞ്ഞാല്‍ മതിയെല്ലോ. ഫോണ്‍ വിളിച്ചാല്‍ അതെങ്കിലും എടുത്തൂടെ കര്‍ണ മുഖ്യാ? ഇനി കേരളത്തില്‍ നിന്നുള്ള ഫോണ്‍ എടുത്താല്‍ കൊറോണ പിടിക്കും എന്നു കരുതിയിട്ടാണോ അതോ പല്ലുവേദന ആയതു കൊണ്ടാണോ എന്തോ ?
സ്വാമി പ്രീതിക്കായി പാത്രം എടുത്തു നിലത്തു അടിച്ചല്ലേ ഭക്തര്‍ കൊറോണ ഉത്സവം കൊണ്ടാടിയത് . ചെറിയ ഒരു കാര്യം മതി ഓടി മാളത്തില്‍ ഒളിക്കും എന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത് .
ഇതിപ്പോ ഈ ലോക് ഡൗണ്‍ വീഡിയോകളെ തട്ടി വഴി നടക്കാന്‍ വയ്യാത്ത സ്ഥിതി ആണെല്ലോ. പോലീസ് ചെയ്യുന്നത് മഹത്തായ കാര്യം തന്നെയാണ് ഊണും ഉറക്കവും കളഞ്ഞു ചെയ്യുന്ന ജനസേവനം . പക്ഷെ പറയുമ്പോള്‍ എല്ലാം പറയണമെല്ലോ നിയമം പാലിക്കാത്തവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കുന്നത് അത്ര നല്ല കാര്യമല്ല. പറഞ്ഞാല്‍ കേള്‍ക്കാത്തവരുടെ വണ്ടി പിടിച്ചു വെയ്ക്കു കേസും എടുത്തുകൊള്ളൂ . പക്ഷെ ഈ വീഡിയോകള്‍ എത്ര നാള്‍ പലരും എഡിറ്റ് ചെയ്തു എന്തിനൊക്കെ ഉപയോഗിക്കും എന്നറിയില്ല. നാളെ അതിന്റെ പേരില്‍ ആരെങ്കിലും കടുംകൈ കാണിച്ചാല്‍ അതും ഒരു ക്രൈം നമ്പറില്‍ ഒതുങ്ങാതിരിക്കാന്‍ പോലീസു വകുപ്പ് വിചാരിച്ചാല്‍ മാത്രമേ നടക്കു. സാമൂഹിക അച്ചടക്കം ശീലിച്ചിട്ടില്ലാത്ത,
പിടിവാശിയും ദുരഭിമാനവും വേണ്ടുവോളം ഉള്ള ഈ മഹാരാജ്യത്തു ഒറ്റയടിക്കു നിയമം നടപ്പാക്കുമ്പോള്‍ ചില അധികാരികള്‍ അതിനെ ആഘോഷം ആക്കി മാറ്റരുത് . 'തല്ലണം സാറെ ', സാറെ നല്ല തല്ലു കൊടുക്കണേ' കേരള പോലീസിന്റെ പേജില്‍ എല്ലാം ആക്ഷന്‍ ഹീറോ ബിജൂ ഫാന്‍സ് ആണ് . തല്ലു കൊണ്ടാല്‍ മാത്രമേ നാട്ടുകാര്‍ നന്നാവൂ എന്നു ചിന്തിക്കുന്ന അധികാരികള്‍ ഉണ്ടോ എന്നു അറിയില്ല , അങ്ങനെ ഉണ്ടാവില്ലായിരിക്കും . അത്ര പക്വത ഇല്ലാത്തവര്‍ ഉണ്ടാവുമോ ? ഏയ് ഉണ്ടാവില്ല. വീട്ടില്‍ ഇരിക്ക് എന്നു പറഞ്ഞാല്‍ കേള്‍ക്കാതെ വെറുതെ ഇറങ്ങി നടക്കുന്നവനെ പിന്നെ എന്ത് ചെയ്യണം ? അവന്റെ വാഹനം പിടിച്ചു വെയ്ക്കുന്നില്ലേ , കേസ് എടുക്കുന്നില്ലേ ? അപ്പൊ അവനെ കൂട്ടത്തില്‍ തല്ലേണ്ട കാര്യം ഉണ്ടോ എന്നതാണ് ചോദ്യചിഹ്നം.
വാല്‍കഷ്ണം : വാര്‍ത്താവിതരണ മന്ത്രിയെ പോലെ ആവണം എല്ലാവരും. നാട് നടുവഴിയില്‍ നടുറോഡില്‍ വീട്ടില്‍ പോകാന്‍ വഴി ഇല്ലാത്തവരെ കൊണ്ട് നട്ടം തിരിയുമ്പോള്‍ രാമായണം സീരിയല്‍ കണ്ടിരുന്നാല്‍ മതിയാവും അല്ലെ ?.എവിടെ നിക്കുന്നുവോ അവിടെ നിന്നോളാന്‍ ഉത്തരവിടുമ്പോള്‍ ഒന്ന്..... ആലോചിച്ചിട്ട് മതിയായിരുന്നു. കോറോണയെ ഓടിക്കാന്‍ വഴിയിലൂടെ ശംഖു ഊതിയ ടീമ്‌സ് ആണ് .

Social Plugin