പുഴക്കരയിലാണ് വീട് | ജോണ്‍ റിച്ചാര്‍ഡ്

ടവിറങ്ങി 
കാറ്റിനെ കേട്ടങ്ങനിരിക്കും...

പുഴ കൊണ്ടുവന്ന
വളപ്പൊട്ടുകളും
കീറിച്ചിതറിയ
കളറുടുപ്പുമാണ്
ആദ്യം ശ്രദ്ധയില്‍പ്പെട്ടത്
ശേഷമൊരു പാവക്കുട്ടിയെ
പുഴക്കൈകള്‍ നീട്ടിതന്നു.
പുഴ,
ചുമലേറ്റി കൊണ്ടുവന്ന
പിഞ്ചുടലിന്റെ
കണ്ണുകളിലാണ്
മീന്‍ ഉമ്മവച്ചത്
പാതിയടഞ്ഞിട്ടും
ആകാശം മാത്രം
ഉണരുന്നകണ്ണുകളില്‍.

പിന്നിതേവരെ
കടവിലേക്കിറങ്ങിയിട്ടേയില്ല
കാറ്റിനെ കേള്‍ക്കാന്‍
തോന്നിയിട്ടേയില്ല.

Post a Comment

0 Comments