മാഷ് എന്ന കവിതയോട് അസഹിഷ്ണുത, വധ ഭീഷണി, കേസ് രജിസ്റ്റര്‍ ചെയ്തു

ഇ-ദളം ഓണ്‍ലൈനില്‍ വന്ന കവിതയിലെ ആശയത്തോട് എതിര്‍പ്പ്: കവി സുധീര്‍ കട്ടച്ചിറയ്ക്ക് നേരെ വധ ഭീഷണി.

ആലപ്പുഴ

ഇ-ദളം ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാഷ് കവിതയിലെ ആശയം രാഷ്ട്രീയ വിമര്‍ശനം ആണെന്ന പേരില്‍ കവി സുധീര്‍ കട്ടച്ചിറയ്ക്ക് നേരെ വധഭീഷണി. വളളികുന്നം സി.ഐയ്ക്ക് സുധീര്‍ കട്ടച്ചിറ പരാതി നല്‍കി.


കവിത പ്രസിദ്ധീകരിച്ചു ദിവസം മുതല്‍  അധ്യാപകരെ പരാമര്‍ശിച്ചു കൊണ്ടുള്ള കവിതയെയാണ് രാഷ്ട്രീയ വിമര്‍ശനമായി കണ്ട് മൂന്ന് തവണ കവിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ എത്തിയത്. വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് കോള്‍ എത്തിയതെന്ന് കവി പറയുന്നു. കവിതയിലെ വിമര്‍ശനം ഇനിയും ആവര്‍ത്തിച്ചാല്‍ നേരില്‍ വന്ന് കണ്ടോളാം എന്നു തുടങ്ങി അസഭ്യവര്‍ഷങ്ങളോടെ മൂന്ന് തവണ ഫോണ്‍ സന്ദേശം ലഭിച്ചതായി കവി സുധീര്‍ കട്ടച്ചിറ പറയുന്നു. തെളിവുകളുമായി ഇന്നലെ സുധീര്‍ കട്ടച്ചിറ വള്ളികുന്നം സി.ഐയ്ക്ക് പരാതി നല്‍കി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യമുള്ള രാജ്യത്ത് സഭ്യമായ വാക്കുകളിലൂടെ ആശയ പ്രകാശനം നടത്തിയ കവിതയുടെ പേരില്‍ കവിക്കു നേരെ നടന്ന അസഹിഷ്ണുതാപരമായ ഇടപെടലില്‍ ഇ-ദളം ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ ബോര്‍ഡും മാനേജിംഗ് ബോര്‍ഡും പ്രതിഷേധം രേഖപ്പെടുത്തി.   പ്രസിദ്ധീകരിക്കുന്ന രചനകളിലെ ഉള്ളടക്കത്തിനും ആശയങ്ങള്‍ക്കും പൂര്‍ണ്ണ അവകാശം രചയിതാക്കള്‍ക്ക് തന്നെയാണെന്നും അത് ഇ- ദളത്തിന്റെ ആശയമായി പരിഗണിക്കേണ്ടതില്ലന്നും, ഇത്തരം ഇടപെടലുകള്‍ നാടിന്റെ സര്‍ഗ്ഗാത്മകതയെ ഇല്ലാതാക്കുമെന്നും വരും തലമുറയ്ക്കു മുന്നില്‍ തെറ്റായ സന്ദേശം നല്‍കുവാന്‍ കാരണമാകുമെന്നും മാനേജിംഗ് ബോര്‍ഡ് പ്രസിഡന്റ് എസ്.ഷാജഹാന്‍, ചീഫ് എഡിറ്റര്‍ വള്ളികുന്നം പ്രഭ എന്നിവര്‍ പറഞ്ഞു.


പ്രതിഷേധം ശക്തം
ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഇ-ദളം എഡിറ്റോറിയല്‍ ബോര്‍ഡ് വധഭീഷണി വിഷയത്തില്‍ ജനകീയ ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. 'അക്ഷരജ്വാല' എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പ.ിനും ആരംഭിക്കും. കവി തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് സഭ്യമായ ഭാഷയില്‍ എഴുതിയ കവിതയെ രാഷ്ട്രീയമായി മുതലെടുപ്പിന് ഉപയോഗിക്കുന്ന രീതിയോട് വിയോജിപ്പുള്ള സമാനമനസ്‌ക്കരായ എല്ലാവരെയും യോജിപ്പിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിക്കുനന്ത്. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള എതിര്‍പ്പായി കാണേണ്ടതില്ലെന്നും സമൂഹത്തിലെയും സൈബര്‍ ഇടത്തിലെയും ചില ദുഷിച്ച പ്രവണതകള്‍ക്കെതിരെയുള്ള പ്രതിഷേധമായി കാണണമെന്നും ഇ-ദളം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് ചക്കോലി അറിയിച്ചു. 

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post