വിധി…
ഹൃദയത്തിൽ ഹൃദയം കൊരുത്തവർ.....
അതേ നീയും അങ്ങനെ ഒരാളാണ്....
നിന്നെ കുറിച്ചുള്ള ചിന്തകളുടെ...സ്വപ്നങ്ങളുടെ..
ശിഖരങ്ങൾ അത്രമേൽ പടർന്നു പന്തലിച്ചപ്പോഴാണ്....ഞാനറിഞ്ഞത്...
നിന്റെ സ്നേഹത്തിന്റെ... ഓർമകളുടെ...
വേരുകൾ എത്രമാത്രം എന്നിൽ
ആഴ്ന്നിറങ്ങി എന്നുള്ളത്....
കഴിഞ്ഞ രണ്ടു ദിവസത്തെ പോലെ തന്നെ ഇന്നും ഞാൻ രാത്രിയെ കാത്തിരുന്നു… ചെവിയോർത്തിരുന്നു…. പതിവ് തെറ്റിക്കാതെ പതിയെ എന്നരികിൽ വന്നു.. കുറെ നേരം നോക്കി ഇരുന്നു…
എന്തേ..?
എന്ത്!!!?
അല്ല ഇന്നലത്തെ ഉത്സാഹം ഒന്നും കാണുന്നില്ലല്ലോ..? എന്തുപറ്റി നിനക്ക്?
എനിക്കു ഒന്നും പറ്റിയില്ല. ഇന്നലത്തെ പോലെ തന്നെ നിന്നെ അത്രമേൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
പക്ഷെ.. ഒരു തെളിച്ചമില്ലല്ലോ..!! ആട്ടെ.. നിന്റെ കൂട്ടുകാർ എന്തു പറയുന്നു…
അവരൊക്കെ എന്നെക്കാളും ആകാംക്ഷയോടെ കാത്തിരിക്കുന്നു… അവനെ പറ്റി അറിയാൻ… പക്ഷേ..
എന്താ ഒരു പക്ഷേ..!!? നിനക്കും അങ്ങനെ തന്നെ അല്ലേ..?
എനിക്കും അറിയണം അവനെ പറ്റി.. പക്ഷേ ഞാൻ ഇന്ന് നിന്നെ കാത്തിരുന്നത് അതിനു മാത്രമല്ല…
ഹേയ് പുതിയ എന്താ നിന്റെ പ്രശ്നം…?
പുതിയതല്ല.. ഇന്നലെ അവസാനം എന്നോട് പറഞ്ഞിട്ടു പോയില്ലേ… വിധിയോ ശാപമോ… അങ്ങനെ എന്തോ… ഒന്നിന്റെ സാക്ഷി ആകാൻ പോകുകയാണെന്ന്…. അതെന്താ എന്നു എനിക്കറിയണം…
ഓഹോ… അതോ… അതു നീ ശ്രേദ്ധിച്ചുവോ..?
അതേ… എന്തായാലും എന്നോട് പറയൂ…
മനുഷ്യർ ചിലപ്പോൾ വളരെ മൂഢമായി ചിന്തിച്ചുകൂട്ടി... ഓരോന്നു വരുത്തി വെക്കും… വേണ്ടുന്നതും.. വേണ്ടത്തതും എല്ലാം എടുത്തു തലയിൽ വെക്കും.. പിന്നെ എന്താ.. ഒടുക്കം.. എല്ലാത്തിനോടും ഭയന്നും.. ജീവിതത്തോട് വെറുത്തും… ഒരു ഒളിച്ചോട്ടം അങ്ങു നടത്തും… മരണത്തിലേക്ക്. അതിനും എപ്പോഴും കൂട്ടു പിടിക്കുന്നത് രാത്രിയെ തന്നെയാണല്ലോ…
നിനക്കു രക്ഷിക്കാമായിരുന്നില്ലേ….
എങ്ങനെ..??
ആരെങ്കിലും പറയുന്നത് ഉൾകൊള്ളുമായിരുന്നെങ്കിൽ… അല്ലെങ്കിൽ ആരോടെങ്കിലും മനസ്സ് തുറന്നൊന്നു സംസാരിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ലായിരുന്നു…
പാവം… ഒറ്റപ്പെട്ടിട്ടുണ്ടാവും….
ഉവ്വ്… ഒറ്റയാക്കപ്പെട്ടവരൊക്കെയും അങ്ങനെതന്നെയാണ്… ഒരിക്കലും തോല്പിക്കാനാവില്ല…. അവർ സ്വയം ഉപേക്ഷിക്കുന്നതുവരെ…
ഒറ്റപ്പെടലും… ഒറ്റയാക്കപെടലും…. തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടല്ലേ…
തീർച്ചയായും… ഒറ്റപ്പെടൽ.. മാറ്റാൻ അവരവരു തന്നെ ശ്രമിച്ചാൽ മതി… പക്ഷെ ഒറ്റയാക്കപെടൽ മാറ്റാൻ ചുറ്റുമുള്ളവരും സഹകരിക്കേണ്ടേ..? ചുറ്റുമുള്ളവരെ മറ്റാനാണല്ലോ നമുക്ക് സാധിക്കാത്തത്…
എന്തോ പോലെ… എന്തെല്ലാം വിചിത്രമായ കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്…അല്ലെ..?
അതിരിക്കട്ടെ… ഇപ്പോഴാ ഞാൻ ഓർത്ത് ഇന്നലെ നിന്റെ ഒരു കൂട്ടുകാരി എന്നോട്‌രസകരമായ ഒരു കാര്യം ചോദിച്ചു…
ആഹാ… എന്താ ചോദിച്ചത്… എന്തു മറുപടി കൊടുത്തു..?
ഹേയ്.. ഞാൻ ഒരു മറുപടി യും കൊടുത്തില്ല… കേട്ടതായി പോലും ഭാവിച്ചില്ല… പക്ഷേ.. ആ വാക്കുകളിൽ മുഴുവൻ നിന്നെ കുറിച്ചുള്ള ആധി ആയിരുന്നു…
അയ്യോ… എനിക്കും കേൾക്കണമായിരുന്നു…
ശരി.. നീ ഒന്നു കണ്ണുകൾ അടച്ചു മനസ്സ് ശാന്തമാക്കിയെ… ഞാൻ കേൾപ്പിക്കാം… പതിയെ..
അല്ലയോ രാത്രി നേരം പാതിരാ ആയി എന്ന് അറിയാം പക്ഷെ ഞാൻ നിന്നെ കാത്തിരിക്കുവായിരുന്നു . എന്റെ പ്രിയ കൂട്ടുകാരി നിന്നോട് സംസാരിക്കാറുണ്ടെന്നു അവൾ പറഞ്ഞിട്ടുണ്ട്. ഞാൻ ഒന്നു ചോദിച്ചോട്ടെ നീ അവളെ പറ്റി ക്കുവാണോ..? അവൻ എന്തോ നിന്നോട് പറഞ്ഞിട്ടുണ്ട് എന്ന്പറഞ്ഞു.. നാളെയും അവൾ നിന്നെ കാത്തിരിക്കാൻ വേണ്ടി , നിന്നോട് സംസാരിക്കാൻ വേണ്ടി നീ അവൾക് വെറുതെ പ്രതീക്ഷ കൊടുക്കുവല്ലേ..........
എന്താ നീ ഒന്നും മിണ്ടാതെ പോകുന്നത്........
ഹ..ഹ.. അതുകൊള്ളാമല്ലോ… എങ്കിലും രാത്രി നീ എന്താ മറുപടി കൊടുക്കാഞ്ഞെ… കഷ്ടായി… ആഹാ ഇപ്പോഴാ ഓർത്തത്.. ഇതുപോലെ തന്നെ എന്നോടും ഒരാൾ ചോദിച്ചു…
എന്തു?
നീ അങ്ങോട്ട് കാണിക്കുന്ന ആത്മാർത്ഥത രാത്രിക്ക് തിരിച്ചും ഉണ്ടോ ?? എന്ന്..
ആഹാ നീ എന്തു മറുപടി കൊടുത്തു…
കാത്തിരിക്കാം…എന്നു..
എങ്കിൽ നീ പറ നിന്റെ ഹൃദയത്തിൽ ഹൃദയം കൊരുത്തവനെ പറ്റി…
അവനെ പറ്റി എങ്ങനെ തുടങ്ങും... തെന്നൽ പോലെ സ്വാന്തനമേകും.... നിഴലായി കൂടെയുണ്ടാകും.... ഒരു രാഗമായി താളമായി ആത്മാവിൽ അലിഞ്ഞുചേർന്നിരിക്കും.... എന്റെ ആത്മാവിൽ ഉരുകി ചേർന്നവൻ...
അയ്യോ നിർത്തൂ… പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് പോകുന്നേ…
ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ… ഇതു വളരെ വ്യത്യസ്തമായ കഥ യാണെന്നു…
എന്നാലും ഇങ്ങനെയൊക്കെ…?
അതേ… ഞങ്ങൾ ആത്മാവ്‌കൊണ്ടൊന്നായാവരാണ്…
ജീവിതത്തിൽ ഏറ്റവും രസകരമായ കടങ്കഥ... പല ചോദ്യങ്ങൾക്കും ഉത്തരമില്ല.. അതുപോലെ തന്നെ പല ഉത്തരങ്ങളും ചോദ്യംചെയ്യപ്പെടും....
എന്തേ നീ ഇങ്ങനെ പറഞ്ഞത്..??
അതിനുള്ള ഉത്തരവും നിനക്കല്ലേ..കുട്ടീ അറിയുന്നത്….
ഒന്നും മനസിലാകാതെ ഞാൻ രാത്രിയെ തന്നെ നോക്കിയിരുന്നു… രാത്രി…നീ എന്താ ഉദ്ദേശിക്കുന്നത്…
ഹേയ് ഒന്നുല്ല… രാത്രി എന്തോ ഓർത്തു ദൂരേക്ക് നോക്കിയിരുന്നു…
എന്താ നീ ആലോചിക്കുന്നത്..?
ഓരോ മനുഷ്യരും ഓരോ തരത്തിലുള്ള ജീവിതം ആണ്… സ്നേഹിച്ചും പരിഭവിച്ചും… ഇഷ്ടപെടാതെയും.. ഒക്കെ ഉള്ള കുറെ ഏറെ ജീവിതങ്ങൾ….
ഇഷ്ടപെടാതെയുള്ളതിനെ എങ്ങനെയാ.. ജീവിതം എന്നു വിളിക്കുന്നെ… ? എനിക്കു മനസിലാകുന്നില്ല…
അതോ..മനുഷ്യർക്കിടയിൽ അങ്ങനെ ഉള്ള ഒരായിരം പേരുണ്ടാകും... ആശിച്ചതൊന്നും കിട്ടാതെ.. കിട്ടിയതിനെ കഷ്ടപ്പെട്ടു സ്നേഹിച്ചു.. ഒടുവിൽ പരാജിതരായവർ.... മറ്റുചിലർ ഒടുക്കത്തെ അഭിനയമല്ലേ.... സന്തോഷവാനാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ശിഷ്ടകാലം തകർത്തു അഭിനയിക്കുക.... ഒരു കൂട്ടർ കിട്ടിയതു കൊണ്ടു സംതൃപ്തരായി ഇനി ഒന്നും വരാനില്ല എന്നുകരുതി അങ്ങു ജീവിക്കും…
ജീവിതം എത്ര മനോഹരം.. അല്ലെ രാത്രി…..
നമ്മൾ പറഞ്ഞു പറഞ്ഞു പിന്നെയും കാട് കയറി… കുട്ടി നിന്നോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല… ഇപ്പോ മനസിലായി.. അവൻ നിന്നോട് സംസാരിച്ചു തുടങ്ങിയാൽ എന്താ നിർത്താത്തത് എന്നു…
രാത്രിയാകാൻ ഞാൻ കാത്തിരുന്നപോലെ കൂട്ടുകാർ കാത്തത് അവനെ പറ്റി കേൾക്കാനാണ്… പറയൂ… എനിക്കേറ്റവും പ്രിയപ്പെട്ടവനെ കുറിച്ചു….
പറയാം…. പക്ഷേ അതു കേൾക്കുമ്പോൾ നീയാവും.. തോൽകുക!!!
(തുടരും)
Tags
നോവലൈറ്റ്
