പ്രാദേശിക പത്രപ്രവർത്തകർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ




കോവിഡ് കാലത്ത് അവശത അനുഭവിക്കുന്നവർക്കെല്ലാം  സർക്കാർ  ധനസഹായം  നൽകുന്ന സാഹചര്യത്തിൽ  പ്രാദേശിക തലത്തിലുള്ള കോവിഡ്  വാർത്തകൾ ജനങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന  പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും  കോവിഡ് കാല ആനുകൂല്യവും 
അടിയന്തിരമായി നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന്   സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും റവന്യു സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് നിർദ്ദേശം നൽകിയത്. നടപടിയെടുത്ത ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. ആനുകൂല്യം നൽകാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസ് ആലപ്പുഴ സിറ്റിംഗിൽ പരിഗണിക്കും.

കോവിഡ് കാലത്ത് തങ്ങൾക്ക് 10 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നതായി *കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം* സമർപ്പിച്ച പരാതിയിൽ പറയുന്നു. നോട്ട് നിരോധിച്ച കാലത്ത് പത്രങ്ങൾക്ക് പരസ്യം കുറഞ്ഞപ്പോഴും തങ്ങൾ പ്രതിസന്ധിയിലായി. ജോലിക്കുള്ള മാന്യത കാരണം ആരോടും സഹായം ചോദിക്കാൻ നിവൃത്തിയില്ല. മുഖ്യമന്ത്രി  തങ്ങളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുള്ളതായി പരാതിയിൽ പറയുന്നു.  അവശത അനുഭവിക്കുന്ന ജീവനക്കാർക്കെല്ലാം സർക്കാർ 1000 രൂപ നൽകുമ്പോൾ തങ്ങൾക്ക് അത്  നിഷേധിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. പത്രങ്ങളിലെയും ചാനലുകളിലെയും പ്രാദേശിക പത്രപ്രവർത്തകർക്ക് ഇതാണ് അവസ്ഥയെന്ന് പരാതിയിൽ പറയുന്നു. 


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post