കരകയറിയിട്ട് പോരേ ഇമേജ് വര്‍ക്ക്...? | ശനിയന്‍

 ങ്ങനെ കോവിടുമായുള്ള യുദ്ധം തുടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്. കേരളം നേട്ടം കൈവരിച്ചു എന്നു കേള്‍ക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ വിജയം എന്നു കാണുന്നവര്‍ ഒട്ടനവധി ഉണ്ട്. നേതൃത്വത്തിന്റെ വിജയം തന്നെ ആണ് സംശയം വേണ്ട പക്ഷെ നമ്മള്‍ ജനങ്ങള്‍ അതേറ്റെടുത്ത് വിജയിപ്പിച്ചു എന്നതും അതിന്റെ ഭാഗം അല്ലെ ? വക്കോളം എത്തിച്ചിട്ടു തട്ടി കളയുക എന്നത് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ജീനില്‍ ഉള്ളതാണ്. ഇടതു പക്ഷം ഭരിക്കുമ്പോള്‍ പ്രതിപക്ഷ സ്ഥാനം മനോരമയ്ക്കാണ് എന്നു മുന്‍പ് പറയുമായിരുന്നു, ഇപ്പോഴും ഏതാണ്ട് അതു തന്നെ സ്ഥിതി. കെ.എം.ഷാജി മുസ്ലിം ലീഗ് എം എല്‍ എ ആണോ അഴിക്കോടിന്റെ എം എല്‍ എ ആണോ എന്നു ചോദിക്കണം ഇങ്ങനെ ആണേല്‍. അഴിമതി ആരോപണം അല്ല കേസ് കൊടുക്കണം പിള്ളേച്ചാ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, ഇവിടെ ചോദിക്കാനും പറയാനും ഷാനിയും സിന്ധുവും ഒന്നും ഇല്ലേ ? ചോദ്യങ്ങള്‍ ചോദിച്ചു വ്യക്തത വരുത്തുന്നതാണെല്ലോ 'മാധ്യമ ധര്‍മാഃ' പക്ഷെ ഒന്ന് ചോദിച്ചോട്ടെ ഈ സര്‍ക്കാര്‍ അടുത്ത മാസം നാട് വിടുന്നുണ്ടോ? ആരും അറിയാതെ ഒരു നട്ടപ്പാതിരയ്ക്കു ട്രങ്ക് പെട്ടിയും തൂക്കി മതിലു ചാടി ഇരുട്ടിലേക്കു ഓടി മറയാന്‍ പദ്ധതി വല്ലതും ഉണ്ടാക്കുന്നുണ്ടോ ? ഇല്ലെങ്കില്‍ എന്തിനാ പ്രതിപക്ഷം എന്നും പറഞ്ഞു തൊള്ള തുറക്കുന്നത് ? ബാര്‍ കോഴ, ഓഖി, പ്രളയ ഫണ്ട്, ലാവലിന്‍, പാമോയില്‍, പൈപ്പ് തുടങ്ങി ഒത്തിരി നാടകങ്ങള്‍ കണ്ടു മടുത്ത നാട്ടുകാരാണ്. ഇത്തവണ ഇമ്മാതിരി പൊറാട്ടു നാടകം നിങ്ങള്‍ നടത്തിക്കോളൂ പക്ഷെ ഈ കോറോണയെ ഒന്നു പറഞ്ഞു വിട്ടിട്ടു പോരെ ? മുഖ്യമന്ത്രിയുടെയോ അല്ലെങ്കില്‍ തോമാച്ചായന്‍ (ഇവിടെ ഒക്കെ ഉണ്ടായിരുന്നോ ?) പറഞ്ഞത് പോലെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയോ നടപടി എടുക്കണം അതിനു ഇണ്ടാസ് അങ്ങു കൊടുക്കണം കോടതിയില്‍. എന്തെ അങ്ങനെ ചെയ്താല്‍ പൊളിറ്റിക്കല്‍ മൈലേജ് കിട്ടില്ല എന്നാരെങ്കിലും പറഞ്ഞോ ?  എല്ലില്ലാത്ത നാവു കൊണ്ടു എന്തു പറയണം എന്നു ഷാജിക്കാനേ പഠിപ്പിക്കേണ്ട എന്നാണു മൂപ്പരു പറയുന്നത്. എല്ലില്ലാത്ത നാവു പറഞ്ഞോട്ടെന്നു പക്ഷെ മൂള ഇല്ലാത്ത തല ഒന്നും അല്ലല്ലോ ? അല്ല ഷാജിക്ക ഇങ്ങളെ പൂട്ടാനായിട്ട് മാര്‍ച്ചില്‍ തന്നെ കടലാസ് നീങ്ങി എന്നുള്ളത് ഉള്ളതാണോ ? അതു വരുന്നതിനു മുന്‍പേ കോലാഹലം ഉണ്ടാക്കി എന്നാണു ചില ന്യായികരണ തൊഴിലാളികള്‍ പറഞ്ഞു നടക്കുന്നത്.  ദുരിതാശ്വാസ ഫണ്ടില്‍ പണം കൊടുക്കുന്നതിനു മുന്‍പേ മഹല് കമ്മറ്റികള്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ സവിസ്തരം ഫേസ്ബുക്കില്‍ ഇട്ട താങ്കളുടെ മനഃശുദ്ധി മനസിലാക്കാന്‍ പ്രബുദ്ധരല്ലാത്ത ആളുകള്‍ക്ക് കഴിയാതെ പോയി. കേരളം ആരെങ്കിലും മഴു എറിഞ്ഞു ഉണ്ടാക്കിയതാണോ എന്നറിയില്ല പക്ഷെ സ്ഥിരമായി ഫേസ്ബുക്കില്‍ കുത്തികുറിക്കാത്ത അങ്ങ് ഈ സമയം നോക്കി കട്ടപ്പാരയും എടുത്തു ഇറങ്ങിയത് എന്തു കൊണ്ടാണാവോ?

റയുമ്പോള്‍ എല്ലാം പറയണം അതല്ലേ ശെരി ? സ്പ്രിങ്ക്‌ലെര്‍ ഇടപാട് എന്താണ് മുഖ്യമാന മന്ത്രി ഇത്രയും കുഴപ്പം ? ചോദ്യം ചോദിച്ചതിന് എന്തിനാണ് ഇത്രയും സംസാരം ? അറിയില്ല എന്നും പറഞ്ഞു കൈകഴുകാന്‍ ആണെങ്കില്‍ ഈ പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാകുന്നുണ്ടോ എന്നും വേറെ ആരോടെങ്കിലും ചോദിക്കേണ്ടി വരുമോ ? അങ്ങനെ ചോരുന്ന ഡാറ്റ ഒന്നും അല്ല എന്നാണു ഐ ടി സെക്രട്ടറി പറയുന്നത്. ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ ആര്‍ക്കു എന്തു നേട്ടം  എന്നു ചോദിക്കരുത് ഇന്‍ഷുറന്‍സ് തുടങ്ങി ഒട്ടനവധി സെക്ടറുകള്‍ക്ക് ഗുണം ഉള്ളതാണ്.  ഏതാണ്ട് പതിമൂന്നു ലക്ഷം ഇന്ത്യന്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളുടെ കമനീയ ശേഖരം ഡാര്‍ക്ക് വെബില്‍ പണം കൊടുക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ആയി കിടക്കുന്നുണ്ട്. 140 രൂപ കൊടുത്താല്‍ കിട്ടുന്ന ഒട്ടനവധി സ്വകാര്യ ഡാറ്റകളും. ഇതു അത്ര ചെറിയ കാര്യമല്ല കടക്കു പുറത്തു എന്ന ഭാവത്തില്‍ നിന്നിട്ടു കാര്യം ഇല്ല. ഈ കൊറോണ കാലം കഴിയട്ടെ എന്നു കപ്പിത്താന് പറയാന്‍ പറ്റില്ല. തെറ്റാണു പറ്റിയത് എങ്കില്‍ തെറ്റു പറ്റി എന്നു പറയാന്‍ ഉള്ള ആര്‍ജവം കാണിക്കണം. അതല്ല തെറ്റു പറ്റിയില്ല എങ്കില്‍  അതു തുറന്നു പറയണം, അറിയില്ല എന്നും പറഞ്ഞു ഒഴിയരുത്.  ഇതൊക്കെ നടക്കുമ്പോള്‍ യുവ രക്തങ്ങള്‍ (നൂലില്‍ കെട്ടി ഇറക്കിയ യുവ നേതാക്കള്‍ ഉള്‍പ്പെടെ) അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിയാന്‍ നില്‍ക്കുന്ന ഭാവി ഭരണാധികാരികള്‍, ലേശം ഉളുപ്പ്. വാര്‍ത്ത സമ്മേളനം ആറുമണി തള്ളായി കണ്ട ബലരാമന്‍ നേതാവിനെ പറയാന്‍ വരട്ടെ. ആശാനായ മുല്ലപ്പള്ളി സാര്‍ ഈ കോവിഡ് കാലത്തു വെട്ടത്തു വന്നത് വിജ്ഞാനം വിളമ്പാനായിരുന്നെല്ലോ? ആഴ്ചകള്‍ ആയി പണിയും ശമ്പളവും ഇല്ലാതിരിക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ ഒന്ന് കരകയറിക്കോട്ടെ അതുകഴിഞ്ഞു ആവാം നിങ്ങളുടെ ഇമേജ് വര്‍ക്ക്.


മാംസനിബദ്ധമല്ല രാഗം എന്നാണല്ലോ. സാഹിത്യ രാഗം പിടിപെട്ട രോഗികള്‍ക്കു അല്ലേല്‍ സാഹിത്യ രോഗം പിടിപെട്ട രാഗികള്‍ക്കു ചില മാര്‍ഗനിര്‍ദേശം ചില ഉന്നത സാഹിത്യകാരന്മാര്‍ നല്‍കിയിട്ടുണ്ട് . രണ്ടു വരി   വിപ്ലവം മുതല്‍ മാനവസേവ സാഹിത്യ സേവാ എന്നു ഉത്ഘോഷിക്കുന്ന സ്വയം സഹായ സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ഒരു തലമുറ വളര്‍ന്നു വന്നിട്ടുണ്ട്. എഴുതാന്‍ കഴിയുക... കഴിവ്  തന്നെ എന്നാല്‍ എഴുതിക്കാതിരിക്കുക്ക, എഴുത്തിനെ പറ്റി ഉള്ള ചര്‍ച്ചകള്‍ മുഖശ്രീ , സാഹിത്യകാരന്‍ അഥവാ കാരി യുടെ ശരീര ഭാരം, ചര്‍മ്മകാന്തി തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്ന അനുഭവം ഫേസ്ബുക്കില്‍ നിന്നും ഒരു ബി പി എല്‍ സാഹിത്യകാരന് ഉണ്ടായി എന്നറിഞ്ഞു. സാഹിത്യ ചര്‍ച്ച എന്നല്ലേ മഹാനായ സാഹിത്യകാരന്‍ ഉദേശിച്ചത് അല്ലാതെ പേര് പഞ്ചബാണശ്വേരന്‍, നാള്  പൂരാടത്തില്‍ കടകം എന്നല്ലല്ലോ ? ( അതാണല്ലോ ടിക്കറ്റോക് ട്രെന്‍ഡ് )അല്ല ഈ ചര്‍ച്ചകളില്‍ ഒരു പത്തു ശതമാനം ലിംഗ സമത്വത്തിനും കൊടുത്തുകൂടെ മഹാനുഭാവ? അങ്ങനെ പറ്റില്ല എങ്കില്‍ എന്തിനാണ് ഫേസ്ബുക്കില്‍ സാഹിത്യത്തിന്റെ പേരില്‍ ഈവിധ പ്രഹസനം?

ചൊറിതണം : മാലാഖാമാരായ നഴ്‌സുമാര്‍ക്ക് വീണ്ടും ഒരു മാലാഖ പട്ടം . ക്ലിനിക്കുകളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നത് ഈ പറഞ്ഞ മാലാഖമാരല്ലേ ? രണ്ടാം കിട അല്ലല്ലോ? കൊറോണ കാരണം ശമ്പളം കുറച്ച അനവധി ''ആതുരാലയങ്ങള്‍' ഉണ്ട്. രോഗികള്‍ വരാത്തത് കൊണ്ടു കുറച്ചു എന്നാണു ന്യായം. കഷ്ടിച്ച് തട്ടി മുട്ടി മാസം കടന്നു പോകുന്ന ആശുപത്രികളാണോ ഇവരെല്ലാം? അല്ല, രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്നപ്പോള്‍ ശമ്പളം കൂടുതല്‍ കൊടുത്തിരുന്നോ നഴ്‌സിന് ? ഇല്ലെങ്കില്‍ ഇതുമാതിരി പൊട്ട ന്യായം പറയരുത് . മാലാഖ മേഘാലയ എന്നൊന്നും വിളിക്കേണ്ട ചെയ്ത ജോലിക്കു മാന്യമായ വേതനം കൊടുത്താല്‍ മതിയാവും.
കോവിഡ് എന്ന മഹാമാരിയെ തുരുത്താന്‍ ഭയമില്ലാതെ ജാഗ്രതയോടെ ഇരിക്കാം നമുക്ക്... സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക... വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക...

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Previous Post Next Post