'മറ്റാരും എന്റെ കവിളില്‍ ചുംബിക്കാതിരിക്കാന്‍ ഞാന്‍ കെട്ടിയ വേലിയാണ് ഈ താടി ' എന്ന് എഴുതി താടിയുള്ള ഫോട്ടോയും സ്റ്റാറ്റസ് ഇട്ട് ഷാജി കണ്ണാടി നോക്കി താടി തടവികൊണ്ട് സ്വയം പറഞ്ഞു ' കാമുകി ഒന്നും ഇല്ലെങ്കിലും കിടക്കട്ട് ,, മറ്റുള്ളവര്‍ എങ്കിലും വിചാരിച്ചോട്ടെ തനിക്ക് കാമുകി ഉണ്ടെന്ന്,,
കുളിച്ചിട്ട് വരുമ്പോള്‍ അമ്മ പറഞ്ഞു 'നീ കുളിച്ചിട്ട് എന്നാ കാര്യം നിന്നെ കാണുമ്പോള്‍ തന്നെ കാട്ടു മാക്കാനെ പോലുണ്ട് നിനക്കെല്ലാം ആര് പെണ്ണ് തരാനാണ്? എന്ന് ' വാസ്തവം തന്നെ തട്ട് കടക്കാരന്‍ കുമാരേട്ടന്റെ മകള്‍ മായ തന്നെ കാണുമ്പോള്‍ തന്നെ മുഖം തിരിക്കുന്നത് താന്‍ കാണാറുണ്ട്..
വെറുതെ ടൗണിലേക്ക് ഒന്നു പോകാമെന്ന് കരുതി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ തട്ടുകടയില്‍ നിന്ന് കുമാരേട്ടന്‍ മറ്റൊരാളോട് പറയുന്നത് കേട്ടു 'നമ്മടെ ഷാജിയേ കഞ്ചാവാ,, അവന്റെ താടിയും മുടിയും ദിവസവും ടൗണിലെക്കുള്ള പോക്കും കൂട്ടുകെട്ടും കണ്ടാല്‍ അറിയില്ലേ എന്ന്, ഒരു ദിനേശ് ബീഡി പോലും വലിക്കാത്ത തന്നെ കുറിച്ച് അപരാധം പറയുമ്പോള്‍ രണ്ട് പൊട്ടിക്കാമെന്ന് വച്ചതാ പിന്നെ വിചാരിച്ചു മായയുടെ അച്ഛനല്ലേ ക്ഷമിച്ചേക്കാം എന്ന്,
അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു,, താടി വളര്‍ന്ന് കൊണ്ടിരുന്നു ,, കുമാരേട്ടന്‍ ഭാര്യയുടെ രോഗം കാരണം കുറച്ച് ദിവസങ്ങളായി ടൗണിലെ ഹോസ്പിറ്റലില്‍ തന്നെയാണ് എന്നാല്‍ കുമാരേട്ടന്റെ മാത്രം സംശയം നാട്ടുകാള്‍ ഏറ്റെടുത്ത മട്ടാണ് ഇപ്പോള്‍ നാട്ടുകാരുടെ മൊത്തം ' ഗഞ്ച' നായി ഞാന്‍,, അപ്പോഴാണ് ജോര്‍ജ് വിളിച്ച് ടൗണിലേക്ക് അത്യാവശ്യമായി വരാന്‍ പറഞ്ഞ് വിളിച്ചത് ടൗണിലെത്തിയപ്പോഴാണ് കാര്യം പറഞ്ഞത്, അത്യാസന്നയായ ഒരു രോഗിക്ക് അത്യാവശ്യമായി ബ്ലഡ്ഡ് വേണം റെയര്‍ ഗ്രൂപ്പായ തന്റെ ബ്ലഡ്ഡ് ഗ്രൂപ്പാണ്,
ചോര കൊടുത്തു പുറത്ത് കടന്നപ്പോള്‍ പുറത്ത് നില്‍ക്കുന്ന ആളെ കണ്ട് താന്‍ ഒന്ന് ഞെട്ടി അത് കുമാരേട്ടനും മായയും അയിരുന്നു,കൈയില്‍ ചുരുട്ടിപ്പിടിച്ച 2 അഞ്ഞൂറ് നീട്ടി കൊണ്ട് കുമാരേട്ടന്‍ പതുക്കെപറഞ്ഞു ' നിനക്ക് കഞ്ചാവ് വാങ്ങിക്കാന്‍ തികയുമോ എന്ന് എനിക്കറിയില്ല അവില്ലെങ്കില്‍ പോയി ഒരു ഫുള്ള് വാങ്ങിച്ച് അടിച്ചോ എന്ന്.
ചിരിച്ചു കൊണ്ട് ആ പൈസ കുമാരേട്ടന്റെ കീശയില്‍ വച്ച് കൊടുത്തിട്ട് താന്‍ പറഞ്ഞു ,, എന്റെ ലഹരി സഹജീവി സ്‌നേഹവും പിന്നെ ദേ ഈ കാണുന്ന താടിയും ആണ്,, പിന്നെ ചോരക്കുള്ള കൂലി അത് അകത്ത് നിന്നും കിട്ടി ദാ ഈ 'ഫ്രൂട്ടി ' ഇത്രയും പറഞ്ഞ് മായയെ നോക്കിയപ്പോള്‍ അവള്‍ മുഖം തിരിച്ചില്ല എന്ന് മാത്രമല്ല ആദ്യമായി അവളുടെ നുണക്കുഴി കാണുകയും ചെയ്തു...

Tags
കഥ