ചിന്തുകള്‍ | ഗോമതി ആലക്കാടന്‍

ചിലര്‍ 
ക്ഷേത്ര മതിലകത്തെ
തലയെടുപ്പുള്ള
കൊമ്പനോടെന്ന പോലെ

ബഹുമാനിക്കപ്പെടുന്നവരാണ്
സ്‌നേഹാദരങ്ങള്‍ക്ക്
വിധേയത്വം വഹിക്കുന്നവരാണ്

അവരറിയാതെ തന്നെ
നാം അവരോടൊപ്പം
ചേര്‍ന്നു നില്‍ക്കുന്നു 

ചിലരോ,
കാട്ടിലെ മദയാനകളെന്ന പോലെ
കലുഷിതചിത്തരാണ്

ഭയവും വെറുപ്പും തോന്നിക്കുന്ന
അത്തരക്കാരില്‍  നിന്നും

അകലം പാലിക്കാനാണ്
നാം ആഗ്രഹിക്കുന്നത്
അതു തന്നെയാണ്
ഉചിതമായതും.

Post a Comment

0 Comments