മനുഷ്യന്റെ വികൃതികള്‍ >>> സ്വാതി സുഭാഷ്

മ്മയാണ് പ്രകൃതി 
നന്മയാണ് പ്രകൃതി 
അമ്മതന്‍ മടിത്തട്ടില്‍
കിടന്നു നീ മാനുഷാ, 
എന്തിനീ ക്രൂരത കാട്ടിടുന്നു. 

പ്രകൃതിക്കുമേല്‍ വികൃതി 
നീ കാട്ടിടുമ്പോള്‍ 
നിശ്ചലം ഈ ലോകം 
എന്ന് നീ ഓര്‍ക്കുക. 

കതിരുകള്‍ കൊയ്‌തൊരാ-
കര്‍ഷകരും കഥകളില്‍
മാത്രം ഒടുങ്ങിടുന്നു. 

കാടുകള്‍ അരുവികള്‍ 
പുളിമരച്ചോടുകള്‍ 
കോകിലം പാടുന്ന പാട്ടുമില്ലാ. 

കൊഴിഞ്ഞോരാ പഴമയുടെ 
സുഗന്ധം പരത്തുവാന്‍ 
ആവില്ല മാനുഷാ 
ഇനിം വരും കാലം. 

വിശപ്പിന്റെ വേദന എന്തെന്നറിയാത്ത നീ 
ഇന്നു വിശക്കുന്നവനെ 
തേടി അലഞ്ഞിടുന്നോ. 

കാലം തെളിയിച്ച കാര്യങ്ങളൊക്കെയും 
കോലം കെട്ടുമ്പോള്‍ 
മാഞ്ഞിടല്ലേ..... 

പ്രകൃതിക്കുമേല്‍ നീ 
നിന്റെ വികൃതികള്‍ കാട്ടുമ്പോള്‍..... 
ഓര്‍ക്കുക.... !
സംഹാരം ആടിയവള്‍ വീണ്ടും എത്തും !.
© SWATHI SUBHASH

Post a Comment

2 Comments