അഞ്ജാതയായവളുടെ
ആശംസകാര്‍ഡ്
ഇന്നലമുതലേ
മേശമേല്‍ കിടപ്പുണ്ട്
ഓടിത്തളര്‍ന്ന്
ഒന്നിരുന്ന്
തുറന്ന്‌നോക്കാന്നേരം
അടുത്ത ഓട്ടത്തിനുള്ള
വിളി വന്നു.
വെട്ടിപ്പിടിച്ചത്
കൂട്ടിവെച്ചിട്ട്
കൊട്ടാരം കെട്ടിയിട്ടുണ്ട് .
മേശപ്പുറത്തെ
ആശംസാകാര്‍ഡ്
മാതൃകയാക്കി
അടിക്കണം
ക്ഷണപ്പത്രം
ക്ഷണിക്കണം
പലരേയും
ആഡംബരത്തിന്റെ
പുറംമോടികള്‍
മേശമേലുള്ള
ക്ഷണപത്രത്തില്‍
നാം തുറക്കാതെയുള്ള
ക്ഷണനപത്രമാണത്രേ
നാമത് കണ്ടിട്ടും
അറിയാതെ പോകുന്നുണ്ട്.
...............................................
© suni


1 Comments
മനോഹരം
ReplyDelete