പല കാലങ്ങളില്‍ പലതരം ജീവിതം ജീവിച്ച പ്രതിരോധത്തെ ശ്രദ്ധയോടെ ചേര്‍ത്തുവച്ച് തന്മയത്വത്തോടുകൂടി ജിസാ ജോസ് മുക്തിബാഹിനി എന്ന പുസ്തകത്തിലൂടെ സമര്‍പ്പിക്കുന്നു.
വ്യക്തിപരമായ ഓര്‍മ്മകളെയും അനുഭൂതികളെയും ചാരുതയോടെ വായനക്കാരില്‍ നിറക്കുന്നു. മധുപര്‍ണയുടെ സങ്കീര്‍ണമായ സംശയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീര്‍ണതുകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി ജീവിതത്തിനപ്പുറത്തുള്ള കഥകളുടെ വേറിട്ട ഒരു വായനാനുഭവത്തെ കൊണ്ടുവരുന്നു.
അധിനിവേശങ്ങളുടെയും വര്‍ഗീയതയുടെയും അനുഭവങ്ങളെ ആഴത്തില്‍ രേഖപ്പെടുത്തുവാന്‍ ജിസാ ജോസിന്റെ മുക്തിബാഹിനി എന്ന പുസ്തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നത് എഴുത്തിന്റെ ജനാധിപത്യ ബോധത്തെ സൂചിപ്പിക്കുന്നതോടപ്പം സ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഭാവതീവ്രതയോടെ അവതരിപ്പിച്ച നോവല്‍ പ്രകൃതിയും കാലവും കഥാപാത്രങ്ങളും ഒന്നായിത്തീരുന്ന അനുഭൂതി.
© remyasuresh_vayaloram
0 Comments