തൃശൂര്‍: കേരള വാര്‍ത്ത നീര്‍മാതളം 'കാവ്യമുദ്രകള്‍ തേടുന്നു' മത്സരത്തിന്റെ പുരസ്‌ക്കാരദാന ചടങ്ങ് തൃശ്ശൂര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള വാര്‍ത്ത നീര്‍മാതളം എഡിറ്റര്‍ അശോകന്‍ സി .ജി അധ്യക്ഷത വഹിച്ചു.
തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, എന്‍.എഫ്.ടി.സി ഇന്ത്യ സതേണ്‍ സ്റ്റേറ്റ്‌സ് റീജ്യണല്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ കെ പി, കേരള വാര്‍ത്ത റസിഡന്റ് എഡിറ്റര്‍ കെ.ആര്‍.കൃഷ്ണകുമാര്‍ എന്നിവര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് മൊമന്റോയും പ്രശസ്തിപത്രവും, ക്യാഷ്‌പ്രൈസും സമ്മാനിച്ചു.
ചടങ്ങില്‍ കവി .ഡോ.സി രാവുണ്ണി കവിതകളുടെ അവലോകനം നടത്തി. സാഹിത്യ വിമര്‍ശകന്‍ വി.യു.സുരേന്ദ്രന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍, രാജലക്ഷ്മി മഠത്തില്‍, അമൃത പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പരിപാടികള്‍ക്ക് താര അതിയടത്ത് ജ്യോതിരാജ് തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments