കാവ്യപ്പുഴയ്ക്കായി ആലപ്പുഴ ഒരുങ്ങുന്നു

kavyappuzha_alappuzha


ആലപ്പുഴ: കേരളം മുഴുവനുള്ള പുരോഗമന ചിന്താധാരയില്‍ അധിഷ്ടിതമായ എഴുത്തുകാരുടെ കൂട്ടായ്മയുടെ ആലപ്പുഴ ജില്ലയിലെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. കാവ്യപ്പുഴ എന്ന് പേരിട്ടിരിക്കുന്ന സംഗമം ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ കവി ഡോ.സി.രാവുണ്ണി ഉദ്ഘാടനം ചെയ്യും. ബിസി ഹരിദാസ് അധ്യക്ഷത വഹിക്കും. 

കാവ്യസംഗമത്തിന്റെ ഉദ്ഘാടനം പി.കെ.മേദിനിയും അലിയാര്‍ മാക്കിയില്‍ മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങില്‍ കവി സി.രാവുണ്ണിയുടെ പുസ്തകത്തിന്റെ പ്രകാശനം അഡ്വ.സഫിയ സുധീര്‍ നിര്‍വ്വഹിക്കും. സീനത്ത് സാജിദ് പുസ്തകം ഏറ്റുവാങ്ങും. 

കവിയരങ്ങ് എന്‍.എസ്.സുമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് സോമന്‍ മോഡറേറ്ററവും. ഡോ.നിഷ, സജീദ്ഖാന്‍ പനവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. 

കാവ്യപ്പുഴയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രചാരണപരിപാടിയുടെ ഭാഹഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  നടത്തിയ കവിതാ മത്സരത്തിലും ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്കുമുള്ള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. കവിതാ രചന ഫലപ്രഖ്യാപനവും വിലയിരുത്തലും ഡോ.ഹരി എസ്.ചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.


Post a Comment

0 Comments