സാഹോദര്യം കൂടുതല്‍ ശക്തിപ്പെടണം
പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ നാടായ കേരളത്തിന് ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വൃക്ഷം ആയ തെങ്ങിന്റെ പേരില്‍ ആണ് കേരളം എന്ന പേര് പോലും ലഭിച്ചത്. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ ഈ ഭൂപ്രദേശം അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിര്‍ത്ത് വരും തലമുറകള്‍ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത, അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന ചോദ്യം ചോദിച്ചതിന് ശേഷം മാത്രം ഉറങ്ങിയിരുന്ന ഒരു തലമുറ ജീവിച്ചിരുന്ന ഈ നാട്ടിലെ പിന്മുറക്കാര്‍ ആണ് നമ്മള്‍.
ഇന്ന് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും, ഉയര്‍ന്ന ജീവിത നിലവാരത്തിന്റെ ഒക്കെ സൂചികയില്‍ ലോകത്തിനൊപ്പം നില്‍ക്കുന്ന രീതിയില്‍ മുന്നേരിയിരിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്ന് ചേര്‍ത്തതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്തത് മലയാളം ഭാഷ കാരണമാണ് ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 67 വര്‍ഷമാകുന്നു.
എത്ര ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനും ലോകത്തിനു മാതൃകയാകാനും പാകമുള്ള ചിന്തയും ബുദ്ധിയും ശക്തിയും ഉള്ള നാം മലയാളികള്‍ക്ക് ഐക്യ കേരളത്തിനായി പരിശ്രമിച്ച പൂര്‍വികരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഏറെ ദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. എന്നതും ഈ കേരളപ്പിറവി ദിനത്തില്‍ ഓര്‍ക്കേണ്ടതാണ്. ഒപ്പം തന്നെ നമ്മുടെ സാഹോദര്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യാം.
ഏവര്‍ക്കും ടീം ഇ-ദളത്തിന്റെ കേരളപ്പിറവിദിനാശംസകള്‍.
0 Comments