കല ചിറകുകളാക്കിയ മാധ്യമപ്രവര്‍ത്തകന്‍ »» സ്‌പെഷ്യല്‍ ഫീച്ചര്‍

special_feature


സ്വന്തം ഗ്രാമമായ ആലപ്പുഴ ഇലിപ്പക്കുളത്തിന്റേതടക്കം നാട്ടുകാഴ്ചകളും പിന്നെ നഗര കാഴ്ചകളും സോഷ്യല്‍ മീഡിയാ വഴി പങ്കു വച്ചു സഹൃദയരുടെ മനം കവരുകയാണ് എഴുത്തുകാരനും ദൃശ്യ മാധ്യമ പ്രവര്‍ത്തകനുമായ സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി. നിലവില്‍ ഔദ്യോഗിക മാധ്യമമായ ദൂരദര്‍ശനിലെ സീനിയര്‍ വാര്‍ത്താ അവതാരകരനും റിപ്പോര്‍ട്ടറുമാണ്.

എന്റെ ഗ്രാമം, എന്റെ കേരളം, കാഴ്ച, പൈതൃകം തുടങ്ങി വിവിധ ആല്‍ബങ്ങളിലായി തന്റെ എഫ്.ബി പേജായCj vahid Chengappally യിലൂടെ യും Cj Vahid Photography യുടേയും പങ്കു വച്ചിട്ടുള്ളത് ആയിക്കണക്കിന് സുന്ദര ചിത്രങ്ങളാണ്. 

കുട്ടിക്കാലം മുതല്‍ കുടുംബ വീടിന് മുന്നിലെ ചെങ്ങാപ്പള്ളി വയലിലെ കൃഷി കണ്ടും കേട്ടും വളര്‍ന്നതിനാലാകാം ചെങ്ങാപള്ളി വയലിന്റെയും , കട്ടച്ചിറ, വള്ളികുന്നം , കണ്ണനാകുഴി പുഞ്ചകളുടെയും പിന്നെ കുട്ടനാടിന്റെയും ഏറെ ഹൃദ്യമായ ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

പത്രപ്രവര്‍ത്തകന്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ , ഫോട്ടോ ഗ്രാഫര്‍ , യൂടൂബര്‍, മിമിക്രി കലാകാരന്‍ , ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ മൂന്നര പതിറ്റാണ്ടിന്റെ തിളക്കമാര്‍ന്ന പ്രകടനം.

പബ്ലിക് സര്‍വ്വീസ് ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശനില്‍ സീനിയര്‍ വാര്‍ത്താ അവതാരകന്‍ എന്നതിനു പുറമേ മികച്ച റിപോര്‍ട്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍, കമന്റേറ്റര്‍, തുടങ്ങിയ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു മൂന്നര ദശാബ്ദക്കാലമായി സജീവമാണ്.

1986 ല്‍ പത്രപ്രവര്‍ത്തകനായി തുടങ്ങി 1990 ല്‍ ദൂരദര്‍ശനിലെ തൊഴിലവസര വാര്‍ത്തകളുമായി തുടങ്ങിയിപ്പോള്‍ സീനിയര്‍ വാര്‍ത്താ അവതാരകന്‍, റിപ്പോര്‍ട്ടര്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്നു. 

1990 മുതല്‍  2023 വരെയുള്ള 33 വര്‍ഷക്കാലയളവിനിടയില്‍ ദൂരദര്‍ശന്റെ ഒട്ടുമിക്ക പരിപാടികളുടേയും ഭാഗമായിയെന്നതുമൊരു ചരിത്രം.

നിരവധി ഡോക്യുമെന്ററികള്‍ക്ക് രചന, കമന്ററി എന്നിവ നിര്‍വ്വഹിച്ചിട്ടുണ്ട്.

ദൂരദര്‍ശനുവേണ്ടി പ്രമുഖരുമൊത്ത് നിരവധി ശ്രദ്ധേയ അഭിമുഖങ്ങള്‍ നടത്തി.

ഓണാട്ടുകരയുടെ തന്നെ പൈതൃക റിപോര്‍ട്ടുകള്‍ ഔദ്യോഗിക മാധ്യമത്തില്‍ പലകുറി കൊണ്ടുവരാനായി. 

ഓണാട്ടുകരയെ സംബന്ധിച്ച ഒട്ടനവധി ശ്രദ്ധേയ പരിപാടികള്‍ ചെയ്തു...

മികച്ച വാര്‍ത്താ അവതാരകന്‍, റിപ്പോര്‍ട്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി..

ദൃശ്യ ജാലകം ' എന്ന യു ട്യൂബ് ചാനല്‍ വഴി വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ചുവെന്നതും ശ്രദ്ധേയം.

തികഞ്ഞ പ്രകൃതി സ്‌നേഹിയായ സി.ജെ. വാഹിദ്, എന്റെ ഗ്രാമം, എന്റെ കേരളം, കാഴ്ച തുടങ്ങി നിരവധി ആല്‍ബങ്ങളിലായി സോഷ്യല്‍ മീഡിയ വഴി പങ്കു വച്ചിട്ടുള്ളത് ആയിരക്കണക്കിന് സുന്ദര ചിത്രങ്ങളാണ്.. 

കഥകള്‍, നര്‍മ്മം, ഫീച്ചറുകള്‍ കവിതകള്‍ എന്നിവയിലൂടെയും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്..

വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഇതിവൃത്തമാക്കി സി.ജെ. വാഹിദ് ചെങ്ങാപ്പള്ളിയുടെ കഥയെ ആസ്പദമാക്കി സഹീര്‍ മുഹമ്മദിന്റെ സംവിധാനത്തില്‍ തയ്യാറാക്കിയ എലോണ്‍ ' എന്ന ഹ്രസ്വ ചിത്രത്തിന് ഇതിനോടകം മൂന്ന് ശ്രദ്ധേയ അവാര്‍ഡുകള്‍ ലഭിച്ചു. രണ്ട് അവാര്‍ഡുകള്‍ കഥയ്ക്ക് ലഭിച്ചു.

കറ്റാനം നന്മ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ്, വിതരണം വേറിട്ടതാണ്.



വിദ്യാഭ്യാസ - ഭവന നിര്‍മ്മാണ - ചികിത്സാ ധനസഹായങ്ങളിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് നന്മയിലൂടെ പ്രയോജനം ലഭിച്ചു വരുന്നു. 

അടുത്തിടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ 'നന്മമെഡിക്കല്‍ എയ്ഡ് ചികിത്സാ സഹായ ' പദ്ധതിയിലൂടെ 15-ാളം നിര്‍ദ്ധന രോഗികള്‍ക്ക് 500 രൂപയുടെ സൗജന്യ മരുന്നു വിതരണം ഒരു വര്‍ഷത്തിലേറെയായി മുടങ്ങാതെ തുടരുന്നു..

സി.ജെ.വാഹിദിന് ജീവകാരുണ്യ പ്രവര്‍ത്തനമികവിന് അടുത്തിടെ ജേസീസ് അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായ

ആരോഗ്യ-പരിസ്ഥിതി സംഘടനയായ സര്‍വന്റ്‌സ് ഓഫ് നേച്ചര്‍ 'സണ്‍' ന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തകന്‍ / വാര്‍ത്താ അവതാരകന്‍ / റിപ്പോര്‍ട്ടര്‍ / കമന്റെറ്റര്‍/ ജീവകാരുണ്യ പ്രവര്‍ത്തകന്‍  തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

അവാര്‍ഡുകള്‍ | അംഗീകാരങ്ങള്‍



മികച്ച കമന്ററിയ്ക്കുള്ള കെ കൃഷ്ണകുമാരന്‍ തമ്പി ബെസ്റ്റ് കമന്റെറ്റര്‍ പുരസ്‌കാരം.. 2012. 

മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മാധ്യമ പുരസ്‌കാരം.2015

മികച്ച വാര്‍ത്താ അവതാരകനുള്ള അടൂര്‍ ഭാസി പുരസ്‌കാരം..2016

മികച്ച വാര്‍ത്താ അവതാരകനും റിപോര്‍ട്ടര്‍ക്കുമുള്ള പ്രേംനസീര്‍ സുഹൃത് സമിതി പുരസ്‌കാരം..2019

പോത്തന്‍കോട് അറബിക് കോളേജ് മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം.2019

പി.എ. ഹാരീസ് ഫൗണ്ടേഷന്‍ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം..

ആലപ്പുഴ ഫേജിന്റെ പ്രതിഭാ പുരസ്‌കാരം..

പന്മന ഹായ് കൂട്ടായ്മയുടെ പ്രതിഭാ പുരസ്‌കാരം.

എം.ഇ.എസ് മിന്നും താരം പുരസ്‌കാരം. 2016

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാധ്യമ പുരസ്‌കാരം 2021-

ഇന്ദിര പ്രിയദര്‍ശിനി പുരസ്‌കാരം.

തിരുവിതാംകൂര്‍ എന്‍.ആര്‍.ഐ സൊസൈറ്റി പ്രതിഭാ പുരസ്‌കാരം.

പത്തനാപുരം ഗാന്ധിഭവന്‍ പുരസ്‌കാരം..

ദുബായ് കരുണയുടെ പ്രവാസി പ്രതിഭാ പുരസ്‌കാരം.. 2017

ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രതിഭാ പുരസ്‌കാരം 2018

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സര്‍ഗ്ഗ പ്രഭ 2022 പ്രതിഭാ പുരസ്‌കാരം..

:All Kerala Photographers Association പ്രതിഭാ പുരസ്‌ക്കാരം 2022

മികച്ച സ്റ്റോറിക്കുള്ള പ്രസാര്‍ഭാരതി ദേശീയ പുരസ്‌കാരം 2020-

മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള ദുബായ് കരുണ പ്രവാസി മാധ്യമ പുരസ്‌കാരം.

ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗത്തിന്റെ സ്‌നഹാദരം 2022.

പത്തനാപുരം ഗാന്ധിഭവന്‍ / പുരോഗമന കലാസാഹിത്യ സംഘം / SNDP സംസ്‌കൃത ഹൈ സ്‌കൂള്‍ വള്ളിക്കുന്നം,/BIUPS Elippakulam/Kattachira Captain memorial VHSS/Kattanam Pope Pius HSS/ Choonad UPS/Panmana HAI/Elippakulam kambissery memorial HSS/KNA kattanam/NRPM HSS, Kayamkulam 

ഊട്ടുപുര പ്രതിഭാ പുരസ്‌കാരം 2022.

ഓച്ചിറ ശിവശക്തി നൃത്തവിദ്യാ കേന്ദ്രത്തിന്റെ പുരസ്‌കാരം - 2023

വടക്കന്‍ മൈനാഗപ്പള്ളി അടയാളം ആര്‍ട്ട്‌സ് ക്ലബ്ബ് പ്രതിഭാ പുരസ്‌കാരം 2023 -

ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗത്തിന്റെ സ്‌നഹാദരം 2023

ആറാട്ടു പുഴ വേലായുധപണിക്കര്‍ പുരസ്‌കാരം. 2023

തുടങ്ങി ധാരാളം സ്ഥാപനങ്ങളുടേയും, സംഘടനകളുടേയും സ്‌നേഹാദരവുകള്‍, അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

കലാസപര്യയുടെ മൂന്നര പതിറ്റാണ്ട് പിന്നിട്ടുകയാണ് ഈ ഓണാട്ടുകരക്കാരന്‍...




Post a Comment

0 Comments