'മുറിപ്പാട് തീര്‍ത്ത മുഖത്ത് കാമം കൊണ്ട് കല്പനകളെ പൂവാക്കിമാറ്റിയവള്‍'
നേരം പുലര്‍ന്നു. ഇറയത്തെ ഇളകിയ മരപ്പടിയിലെ പടിക്കെട്ടില്‍ ആരെയോ നോക്കി ഇരിക്കുകയാണ് ദക്ഷ. ഇളകിയ വാര്‍മുടിയില്‍ നിന്നും വെള്ളം മുത്തു പോലെ ഇറ്റു താഴേക്കു വീഴുന്നുണ്ട്. നടുമുറ്റത്തെ തുളസി പൂക്കള്‍ എവടേ, അവള്‍ പരതി.. പെട്ടന്നാണ് കേശുനമ്പൂതിരിയുടെ കടന്നുവരവ് ഉണ്ടായത്.
ന്താ കുട്ട്യേ... ഈ പരത്തണത്?
ഏയ്.. ഒന്നുല്യാ.. കേശുപ്പാ... അവള്‍ പരതല്‍ നിര്‍ത്തിയ ശേഷം പറഞ്ഞു.
ന്തേ എങ്ങോട്ടൊക്കെ വരാന്‍...
ഉണ്ട് കുട്ട്യേ.. ഒരു കൂട്ടര്‍ വരുന്നുണ്ടേ..
ആരാണ്?
അത്.. നമ്മടെ ഒരു പഴയ ചിത്രകാരന്റെ മോനാ
അയാള്‍ക്ക് ന്താ ഇവടെ കാര്യം
അത്.. പിന്നേ... കുട്ടിയ്ക് ഒന്നും തോന്നരുത്.. തറവാടിന്റെ ഒരു ചിത്രം വരയ്ക്കാന്‍.....
ഹും... നിര്‍ത്തികൊ ഒന്നും പറയണ്ട.. ആരും വരണ്ട എങ്ങോട്ട്
വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു വാദ്യര്‍ ഇവിടം വന്ന് മുടിപ്പിച്ചത് ഓര്‍മ ഇല്ല അല്ലേ....
കുട്ടി.. എല്ലാരും ഒരുപോലെ അല്ലാലോ..
വേണ്ടേല്‍ വേണ്ട.. നിനക്ക് പത്തു കാശ് കിട്ടുമെന്ന് വിചാരിച്ച ഞാനും അയാള്‍ വരാന്‍ പറഞ്ഞത്.
കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ ദക്ഷയുടെ മുഖം ഒന്ന് തിളങ്ങി.
കേശു തിരിച്ചു പോകാന്‍ ശ്രെമിച്ചപ്പോള്‍ ദക്ഷ അയാളെ പിടിച്ചു നിര്‍ത്തി.
ഹും.. ന്തായാലും അയാളോട് വരാന്‍ പറഞ്ഞോളുക
കേശു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പടിക്കെട്ടിറങ്ങി...
രണ്ടു ദിവസങ്ങള്‍ക് ശേഷം ഉള്ള ഒരു വൈകുന്നേരം പൊടിപിടിച്ച
പത്തായപുരയില്‍ അടിച്ചു വാരുകയായിരുന്നു ദക്ഷ.. പുറത്ത് മണിയടിയൊച്ച. അവള്‍ പതിയെ ചൂല് താഴെ ഇട്ടിറങ്ങി... പതിയെ കതക് തുറന്നു.
വെളുത്ത മുഖം, പ്രത്യക്ഷത്തില്‍ വിശാലമായ മാറിടം, ഉരുക്കിന്റെ കൈകള്‍, കറുത നീളന്‍ മുടി, താടി...
ആരാ...
ഞാന്‍... കിഷോര്‍.. ചിത്രകാരന്‍ ആണ്.. കേശു അമ്മാവന്‍ പറഞ്ഞിട്ട് വന്നയാണ്
മം... അകത്തേക്ക് വരും...
ഒരുനിമിഷം... കാശ് എവടേ
അയാള്‍ തുണി സഞ്ചിയില്‍ നിന്നും കാശ് എടുത്തു നല്‍കി.
ഹും... ഇത് വളരെ കുറവാണല്ലോ.....200 റുപിക ഒന്നും ഇല്ല.
കേശുപ്പന്‍ പറഞ്ഞിട്ട നിര്‍ത്തുന്നെ...
അയാള്‍ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി
ഇവടെ വേറെ അരുല്ലേ
ഹോ... വേറെ ആരെ കാണണം..
അല്ല ചോയിച്ചയാ
ഓ... അനാവശ്യ ചോദ്യങ്ങള്‍ വേണ്ട
ആയിക്കോട്ടെ
ആട്ടെ.. താന്‍ എന്തലും കഴിച്ചോ?
ഇല്യ
വരു... ഞാന്‍ ന്തേലും എടുത്ത് തരാം
രണ്ടു പേരും അടുക്കള ലക്ഷ്യമാക്കി നടന്നു.
ന്താ.. ഇത് ഇവടെ വെപ്പും കുടിയും ഇല്ലേ... മുഴുവന്‍ മാറാല ആണെല്ലോ..കിഷോര്‍ അല്പം ഗൗരവത്തോടെ ചോദിച്ചു.
ഞാന്‍ വന്നു കയറിയപ്പോള്‍ തന്നെ പറഞ്ഞു അനാവശ്യ കാര്യങ്ങള്‍ ഇടപെടരുത് എന്ന് അവള്‍ തുറിച്ചു നോക്കി
ഞാന്‍ ചോദിച്ചില്ലേ ഉള്ളൂ...
കരിനിറഞ്ഞ പാത്രത്തില്‍ നിന്നും തലേ ദിവസം പറ്റിച്ച ചോറും മീന്‍കറിയും പരന്ന പിഞ്ഞാണിയിലേക്ക് പകര്‍ന്നു കൊടുത്തു.
അയാള്‍ ആര്‍ത്തിയോടെ അത് കഴിച്ചു. ഇടയ്ക്ക് ദക്ഷയെ ഒന്ന് നോക്കിയശേഷം അയാള്‍ തുടര്‍ന്നു
ആഹാ തറവാട്ട് വീട്ടിലും മീന്‍ കറി ഒക്കെ വെക്കും അല്ലേ..
അതെ വിശപ്പിന് തറവാട് വീട് എന്നുണ്ടോ അവള്‍ തുടര്‍ന്നു
ഇവിടെ അടുത്ത് ഒരു കുളം ഉണ്ട്. പരല്‍മീനികള്‍ നിറയെ ഉള്ള കുളം, അപ്പൊ പിന്നെ മീന്‍ സുലഭമാണ്. ഇവിടെ ആരു വരാനാണ് ഞാന്‍ മാത്രമേയുള്ളൂ. വെക്കുന്നു കഴിക്കുന്നു. ആരും ചോദ്യം ചെയ്യാനും ഇല്ല.
ഉരുള ഉരുട്ടിയ ചോര്‍ പാത്രത്തിന്റെ ഒരു മൂലയിലേക്ക് വെച്ചുകൊണ്ട് അയാള്‍ പറഞ്ഞു. ഒരു പരിധിവരെ താന്‍ പറഞ്ഞത് ശരിയാണ്. ഈ ജീവിതത്തിന് ഒരു പ്രത്യേക സുഖം ഉണ്ട് അല്ലേ,
അല്ല അതൊക്കെ പോട്ടെ തന്റെ പേര് എന്തായിരുന്നു?
ദക്ഷ,
ഹോ വിളിക്കാന്‍ കാഠിന്യമുള്ള പേരായതുകൊണ്ട് ഞാന്‍ താന്‍ എന്ന് വിളിച്ചോളാം
അവള്‍ പുഞ്ചിരിച്ചു
ഇപ്പോഴാ ട്ടോ തന്റെ മുഖത്ത് ഒരു പുഞ്ചിരി കണ്ടത്.
ചെറുപുഞ്ചിരിയോടെ കഴിച്ചു തീര്‍ന്ന പാത്രം അവള്‍ എടുത്തു. താന്‍ അകത്തേക്ക് പൊയ്‌ക്കോ. അവിടെ ഇടതുവശത്ത് കാണുന്ന രണ്ടാമത്തെ മുറി തനിക്ക് വേണ്ടി ഞാന്‍ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുത്. ഞാന്‍ പത്തായ പുര യില്‍ കാണും.
ശരി, അയാള്‍ ഇടതുവശം ലക്ഷ്യമാക്കി നടന്നു
ദിക്ഷ പത്തായ പുരയിലേക്ക് തറയില്‍ കിടന്ന ചൂലും എടുത്ത് ജോലി തുടങ്ങി.
എടോ.....
പൊടുന്നനെ ഉള്ള ആ ശബ്ദം അവളെ പേടിപ്പിച്ചു. ജോലി അവസാനിപ്പിച്ചു. അവള്‍ ഇടത് വശത്തെ ഗോവണി ചവിട്ടി
മുകളിലേക്ക് ചെന്നു.
ഏഹ്ഹ്.... എന്താ... എന്തുപറ്റി....
എടോ ഇവടെ ഒരു ആല്‍ബം കണ്ടല്ലോ
അത് താന്‍ ആരുന്നോ.....
എന്ത് സുന്ദരി ആടോ...
പ്ഫാ.. ന്താടോ ഞാന്‍ അങ്ങ് പേടിച്ചു പോയല്ലോ
അല്ലടോ... തന്നെ ഈ ഫോട്ടോയില്‍ കാണുമ്പോള്‍ പണ്ടേതോ
പറഞ്ഞു കേട്ട കഥയിലെ കാമിനിയുടെ മുഖം പോലേ.....
ആഹാ ന്നിട്ട് നേരിട്ട് കണ്ടിട്ട് ഒന്നും തോന്നുന്നില്ലലോ അല്ലേ
അതുപിന്നെ... അയാള്‍ മുഖം താഴ്ത്തി
പിറുപിറുത് കൊണ്ട് അവള്‍ താഴേക്ക് ഇറങ്ങിപോയങ്കിലും
അവളുടെ ആ ചിത്രം അവന്റെ മനസ്സില്‍ നിന്ന് പോയില്ല...
സായാഹ്നം കഴിഞ്ഞു. രാന്തല്‍ തിരി ഉയര്‍ത്തി കൊണ്ട് അവള്‍ പടി കയറി....
ജനാലയും തുറന്ന് പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു
കിഷോര്‍...
അതേ... ആഹാരം കഴിക്കുന്നിലെ...
ഏഹ്..... നീ യാര്‍.....
ഡോ ഇത് ഞാന്‍ തന്നെയാ...
നീയോ നീലാവെളിച്ചതില്‍ നീ കലാകാരന്റെ വിരുതില്‍ തീര്‍ത്ത ശില്പം പോലെ ഉണ്ട്...ആ ചിത്രം പോലെ തന്നെ
താന്‍ കഴിക്കുന്നുണ്ടോ... അവള്‍ കയര്‍ത്തു
ഇല്ല ചില വിശപ്പുകള്‍ ക്ഷമിക്കാന്‍ ആഹാരം വേണം എന്നില്ല
അവള്‍ അയാളെ തുറുപ്പിച്ചു നോക്കി
ശേഷം
പിറുപിറുത് താഴേക്ക് ഇറങ്ങി.
അയാള്‍ കതകുകള്‍ മെല്ലെ അടച്ചു... പറന്നു ഉയര്‍ന്ന കര്‍ട്ടനുകള്‍
വലിച്ചു കെട്ടി. വരയ്ക്കാനുള്ള ബോര്‍ഡും നിറങ്ങളും അടുത്ത് വച്ചു. അയാള്‍ വരച്ചു തുടങ്ങി. തറവാട് മുറ്റം.. കാമപരവശ്യയായി റാന്തല്‍ വെട്ടത്തില്‍ നോക്കി നില്‍ക്കുന്ന പെണ്‍കുട്ടി. ഉറക്കം വന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.
പിറ്റേന്ന് നേരം വെളുത്തു. അകത്തു ചായയും ആയി അവള്‍ പ്രവേശിച്ചു....തന്റെ ചിത്രം ജീവനുള്ള പോലെ വരച്ചിരിക്കുന്നു എത്ര മനോഹരം.... അവള്‍ നോക്കി നിന്നു. പെട്ടെന്ന് കുളി കഴിഞ്ഞു കിഷോര്‍ മുറിയില്‍ കടന്നു വന്നു
ഏയ്... എന്താ നോക്കുന്നെ.. സൗന്ദര്യം ആസ്വദിക്കുവാണോ
അവള്‍ ചിരിച്ചു.
ദിവസങ്ങള്‍ കടന്നു ചിത്രങ്ങളിലൂടെ അവര്‍ അടുത്തു.ഒരു രാത്രി കോടമഞ് കൊണ്ട് തറവാട് മൂടപ്പെട്ട രാത്രി അവള്‍ അവനു സ്വന്തമായി മാറി.അവന്റെ കരവിരുത് അനുസരിച് അവള്‍ രൂപം മാറി.. അതീവ സുന്ദരിയായി മാറി.. സ്തനങ്ങളുടെ ഭംഗിയും നിതംബവും അതേ പടി ചിത്രങ്ങളില്‍ വരച്ചു... പതിയെ അവള്‍ അവന്റെ ദാസി ആയി മാറി. കല അയാള്‍ കച്ചവടമാക്കി.. അവളുടെ നഗ്‌നമാര്‍ന്ന ശരീരം കൊട്ടാര ചില്ലുകളില്‍ പ്രദര്‍ശനവസ്തു ആയി. അവളുടെ ചിത്രങ്ങള്‍ക് ആയിരങ്ങള്‍ കടന്നു വന്നു.അയാള്‍ കാശ് കുറെ സമ്പാദിച്ചു. അയാള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക് വേണ്ടി എന്തും സഹിക്കേണ്ടി വന്നു. കഥാപാത്രങ്ങള്‍ക് വേണ്ടി അവളുടെ മുഖത്ത് മുറിവുണ്ടാക്കി.. ആ സമയത്ത് ആണ് ദേശത്തേക്ക് മറ്റൊരു വേശ്യ സ്ത്രീ കടന്നു വന്നത്.. ഇത് കണ്ട് അകൃഷ്ടയായ അയാള്‍ തറവാട് ഉപേക്ഷിച്ഛ് പോയി.. സാമ്പത്തികമായി തളര്‍ന്നപോള്‍ പല രാജാക്കമ്മാരും അവളെ കാണാന്‍ എത്തി. ചിത്രങ്ങള്‍ പല നാടുകളിലും പ്രചരിച്ചു. വശ്യ മനോഹരിയെ കാണാനും രമിക്കാനും ആള്‍ക്കാര്‍ വന്നു. പൊന്നും പണവും വാരി എറിഞ്ഞു. പതിയെ അവള്‍ വേശ്യ ആയി മാറി.നീലാവെളിച്ചത്തിന്റെ മറവില്‍ കാമ പരവശയായി അവള്‍ മാറി. രാന്തല്‍ തിരി കൂട്ടി അവള്‍ ആള്‍ക്കാരെ തന്റെ അടുക്കല്ലേക് അടുപ്പിച്ചു. കരി നീല കണ്ണും ചുരുണ്ട ഇടത്തൂര്‍ന്ന മുടിയും മൃദുലമായ ചുണ്ടും ഇരുട്ടില്‍ അവള്‍ക് അഴക് നല്‍കി.. മുത്തു നിറഞ്ഞ മാലകള്‍ക്ക് പകരം രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍.......
അങ്ങനെ ഇരിക്കെ ആണ് അത് സംഭവിച്ചത്, കിഷോര്‍ തിരികെ വന്നിരിക്കുന്നു. അയാള്‍ ആര്‍ത്തിയോടെ തറവാട് മുറ്റത്തേക്ക്
ചാടി കയറി. അകത്തേക്ക് നോക്കി ആരുമില്ല.. പുറകുവശത്തെ കുളക്കടവ് ലക്ഷ്യമാക്കി അയാള്‍ നടന്നു പതിവ് തെറ്റിയില്ല.. പടിക്കെട്ടില്‍ എണ്ണയും തോര്‍ത്തും.. രസ്‌നാദിയും വച്ചേക്കുന്നു
കുളിച്ചിറങ്ങും വരെ അയാള്‍ കുളക്കടവിന്റെ ഒരു വശത്തു മാറി നിന്നു....
പൊടുന്നനെ ബെല്‍ മുഴങ്ങി...
ശെടാ.... ഇതിന്റെ ബാക്കി പേജ് ഇവടെ.... വരുണ്‍ പേജുകള്‍ നോക്കി..ഇനി എന്ത് സംഭവിച്ചു കാണും.. ബുക്ക് മടക്കി വച് ചിന്തയിലാണ്ടു...
എടാ.. വരുണ്‍... വാ വൈവ തുടങ്ങാന്‍ സമയം ആയി.
നീ ന്താ ആലോചയിക്കുന്നെ
ഏയ് ഒന്നുല്ല...
എടാ അടുത്ത സെമിലേക്ക് പ്രൊജക്റ്റ് കിട്ടിയോ നിനക്ക്..
ഇല്ലടാ... നിനക്കോ.
ഉവ്വ്.. ഗുജറാത്ത്
എനിക്ക് കണ്ണൂര്‍
എനിക്ക് കാസര്‍ഗോഡ്
ഓരോരുത്തരായി പറഞ്ഞു
എടാ.. നീ പോയി പ്രൊജക്റ്റ് സൈറ്റ് നോക്ക്..
ആര്‍ക്കിയോളജി ആണ് പൊട്ടി പോകണ്ട
വരുണ്‍....
(സര്‍ വിളിക്കുന്നു )
സര്‍.. ഇതാ വരുന്നു
(വരുണ്‍ സാറിന്റെ അടുത്ത് നിന്നും ഒരു പ്രൊജക്റ്റ് പേപ്പര്‍ വാങ്ങി വരുന്നു )
സാര്‍ കൊടുത്തത് പുതിയ ആര്‍ക്കിയോളജി ഫയല്‍ ആണ്.
തനിക്ക് പുതിയ സൈറ്റ് എവിടെയായിരിക്കും? എല്ലാവരും ഓരോ സൈറ്റുകള്‍ കണ്ടുപിടിച്ചു. പക്ഷേ താന്‍ മാത്രം.... അവന്റെ ചിന്തയില്‍ എന്തൊക്കെയോ കുഴങ്ങി..
വരുണിന്റെ കൂട്ടുകാരി സ്മിത പ്രോജക്ട് പേപ്പര്‍ വാങ്ങി തുറന്നു നോക്കി.
വരുണ്‍.... നിനക്ക് ഉള്ള പ്രൊജക്റ്റ് സ്ഥലം ഊരാംച്ചര്‍ ഐമന വീട് ആണല്ലോ??
അത് ഇവടെ
ഇവടെ അടുത്ത് ഉള്ള ഒരു തറവാട് ഉണ്ട്..
അതെയോ അവന്‍ മറുപടി നല്‍കി... വൈവ കഴിഞ്ഞ ശേഷം അവന്‍ തിരികെ വീട്ടിലെത്തി.. ഇനി മറ്റൊന്നും ചിന്തിക്കേണ്ട. ഇനി വരുന്നത് പരീക്ഷയാണ് ഈ പ്രോജക്ട് ജയിച്ചെങ്കില്‍ മാത്രമേ എനിക്ക് ഇനി മുന്നോട്ട് പോകാന്‍ സാധിക്കും. അവന്‍ സ്വയം മനസ്സില്‍ ചോദ്യങ്ങള്‍ ഉരുവിട്ടു
ടേബിളിന്റെ പുറത്ത് ഫൈയല്‍ എടുത്തു വെച്ച ശേഷം അവന്‍ ചെറുതായി ഒന്ന് കണ്ണുകള്‍ അടച്ചു.
സമയം പോയത് അറിഞ്ഞില്ല
വൈകുന്നേരം സമയം
എഴുന്നേറ്റ്.. നേരെ ജനലിന്റെ ഒരു വശത്തായി ഉള്ള ടേബിളിന്റെ പുറത്തിരിക്കുന്ന ഫയല്‍ എടുക്കുന്നു.
അയാള്‍ പതിയെ ഫയല്‍ തുറന്നു...
ഏതാണ് ഊരാംച്ചര്‍ ഐമന മന
: പഠിക്കാനുള്ളതല്ലേ എന്തായാലും ബാക്കി.. വിവരങ്ങള്‍ നോക്കിവെക്കാം നാളെ തന്നെ അങ്ങോട്ടേക്ക് യാത്രയാകാം
പതിയെ ഫൈലിലെ വിവരങ്ങള്‍ ശ്രദ്ധയോടെ വായിക്കുന്നു.
അവന്റെ മുഖത്ത് ആകെ അതിശയം
താന്‍ വായിച്ച അതേ കഥ.....
പക്ഷേ.......
ഇതെങ്ങനെ എനിക്ക് വീണ്ടും കിട്ടി.....
ഈ ഫയലും.. ഞാന്‍ വായിച്ച കഥയും തമ്മില്‍ എന്തൊക്കെയോ സാമ്യം ഉണ്ടല്ലോ...
വായിച്ച ഡയറി ഒന്നുകൂടെ അയാള്‍ എടുത്തു.
ശെടാ ഇതിലും.. പിന്നിലുള്ള കഥയുടെ ഒരു തുമ്പും കിട്ടുന്നില്ലല്ലോ
അയാള്‍ക്ക് ആകെ ദേഷ്യം വന്നു.
എങ്കില്‍ പിന്നെ ബാക്കി പേജ് എവടേ...... ചോദ്യങ്ങള്‍ അയാള്‍ക്കിടയില്‍ ഉയര്‍ന്നു.....
അവള്‍ക് എന്ത് സംഭവിച്ചു കാണും....
അതേ... തറവാട്... അതേ സംഭവങ്ങള്‍.
ബാക്കി കഥ എന്തായിരിക്കും.......
നേരം പുലരാന്‍ വേണ്ടി അദ്ദേഹം ഉറക്കമുളച്ചിരുന്നു.
ഒരായിരം ചോദ്യങ്ങളുണ്ട്....
പക്ഷേ ഉത്തരങ്ങളില്ല...
അത് കഥയോ അതോ....
അയാള്‍ക്ക് ആകെ ഭ്രാന്ത് പിടിച്ചു..
പിറ്റേന്ന് നേരം പുലര്‍ന്നു.
അയാള്‍ തുണി സഞ്ചിയും ആയി
യാത്ര തുടര്‍ന്നു. തറവാട് പടിക്കല്‍ എത്തി. നിറയെ പുല്ലുപിടിച്ചിരിക്കുന്നു.... തറവാടിനു ചുറ്റും നോക്കി... വരുണ്‍ കുളക്കടവ് ലക്ഷ്യമായി നടന്നു.... കാച്ചിയ എണ്ണയുടെ വല്ലാത്ത ഗന്ധം.. അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി..... കുളക്കടവിന്റെ ഇടയിലൂടെ നേര്‍ത്ത ഒരു വഴി.. അയാള്‍ അത് നോക്കി നടന്നു...
എന്തായിരിക്കും ആ കീറി പോയ പേജില്‍..
ചിലപ്പോള്‍ അതിനുള്ള ഉത്തരം ആയിരിക്കും ഈ ഇടവഴി
ഇനി ഇപ്പോഴും അവള്‍ ജീവിച്ചിരിപ്പുണ്ടോ
താന്‍ എത്ര മണ്ടനാണ്.. താന്‍ എന്തൊക്കെയാണ് ഈ പറയുന്നത്. സ്വയം പഴി പറഞ്ഞുകൊണ്ട് നടന്നു.
ഇടവഴി അവസാനിച്ചു.
കുളക്കടവിന്റെ പാതയില്‍ വെള്ളത്തിന്റെ കാല്‍പ്പാടുകള്‍... അവന്‍ പതിയെ അത് നോക്കി നടന്നു.........ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍, ദുരൂഹതകള്‍ ഏറെ............... റാന്തല്‍ വെട്ടം പോലെ ആകാശത്ത് ചന്ദ്രന്‍ പുഞ്ചിരിക്കുന്നു........
സുഗന്ധം കൂടിവരുന്നു...
എണ്ണയുടെ ഗന്ധം...
കാല്‍ത്തളയുടെ ശബ്ദം....
വരുണ്‍.......വരുണ്‍....
(ഒരു പെണ്‍കുട്ടി വിളിക്കുന്നു )
ശബ്ദം കേട്ട് വഴിയെ അവന്‍ നടന്നു.
ഇടവഴി അവസാനിക്കുന്ന കോണിപ്പടി വക്കിലെ ചിതലരിച്ച ചിത്രത്തിന് മുന്നില്‍ അവന്‍ എത്തി
ഇത് എന്താ ഒരു ചിത്രം...
അതിശയം വശ്യമനോഹരമാര്‍ന്ന ചിത്രം
ഇത് പെണ്‍കുട്ടിയോ അതോ.... രാജ്ഞിയോ...
പക്ഷേ മുഖം മുഴുവന്‍ ചിതലരിച്ചിരിക്കുന്നു.
എങ്ങും നിശബ്ദം.
അതിനു പിറകിലായി ഒരു പെട്ടിയിരിക്കുന്നു
ആകാംക്ഷയോടെ അവനത് തുറക്കാന്‍ ശ്രമിച്ചു
പെട്ടെന്ന് ആകെ പുക മയം..
അവന്...ഒന്നും കാണാന്‍ സാധിക്കുന്നില്ല.
കണ്ണുകള്‍ ഞെരടിക്കൊണ്ട് നോക്കാന്‍ ശ്രമിച്ചു.
പറ്റുന്നില്ല....
നിലാവെളിച്ചം ജനലില്‍ വന്ന് പതിച്ചു.. പതിയെ പുകമറ നീങ്ങി..
കണ്ണ് തിരുമി അവന്‍ നോക്കി..
ഹെ...........
ഒരു സുന്ദരി.....
ഇത്.... വാസവ അല്ലേ..
ഞാന്‍ കണ്ട കഥകളിലെ പെണ്ണ്....
അവള്‍ വിദൂരതയില്‍ നിന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വാസവ അല്ല, ദക്ഷയാണ്..
അത്.....പിന്നെ... ഡയറിയിലെ ദക്ഷയോ.....
അവന്‍ അമ്പരന്നു
അവള്‍ പുഞ്ചിരിച്ചു....
തേനുറുന്ന വൈന്‍ പോലെ ഉള്ള ഒരു പാനിയം അവള്‍ അവനു നല്‍കി..
അവന്‍ അത് നുകര്‍ന്നു.......
പെട്ടെന്ന് അവന്റെ കണ്ണുകളില്‍ മയക്കം വീഴാന്‍ തുടങ്ങി.
അവന്‍ അവിടെ കിടന്നുറങ്ങി.
നേരം കുറെ കഴിഞ്ഞപ്പോള്‍ മത്തു പോയി അവന്‍ എഴുന്നേറ്റു
നോക്കിയപ്പോള്‍ അരികത്ത് ആരുമില്ല...
എന്താ എനിക്ക് സംഭവിച്ചത് അവന്‍ ആലോചിച്ചു..
തന്റെ ശരീരത്ത് ചെറിയ ക്ഷതങ്ങള്‍..
ചുണ്ടില്‍ തേന്‍ മധുരം....
അവന്‍ വല്ലാതെ ഭയന്നു
തുണി സഞ്ചിയും എടുത്ത് പഠിക്കെട്ടുകള്‍ ഇറങ്ങി നേരെ തറവാടിന് പുറത്തേക്കു വരുണ്‍ ഓടി.
ഗേറ്റ് കടന്ന്... പുറത്തേക്ക് ഓടുമ്പോള്‍... നിലാവെളിച്ചത്തില്‍
പുഞ്ചിരിച്ച് കൊണ്ട് ദക്ഷ നില്‍ക്കുന്നു..
അവന്‍ ഉറക്കെ. അവളെ ചൂണ്ടി അലറി... വാസവ.. വാസവ..
അല്ല.. ദക്ഷ.. ദക്ഷ..
അവന്‍ ഒരു ഭ്രാന്തനെപ്പോലെ പിറുപിറുത്തു നടന്നു.
കാട് ഇറങ്ങി
കാട്ടാറിറങ്ങി...
ദക്ഷയുടെ ഓര്‍മ്മയില്‍ അവന്‍ നടന്നു നീങ്ങി.
© Chinnu R.
1 Comments
നല്ല ക്ളൈമാക്സ്.. congrat z Chinnu
ReplyDelete