പാലിയേറ്റീവ് കെയര്‍ ► ഡോ.വിനോദ് ഹരിദാസ്‌





കൊഴിയും നിശ്ചയമെന്നോരറിവിന്‍ 
കൊമ്പത്തല്ലോ വിരിയൂ പൂക്കള്‍
ഇനിയൊരു വരവില്ലെന്നോര്‍മയി-
ലൊഴുകുകയല്ലോ നിമിഷപ്പുഴകള്‍

മഴയായ്‌പ്പെയ്തിട്ടരുവികളായി-
ക്കടലില്‍ചേരും നീര്‍മണികള്‍തന്‍
നൊമ്പരമാണോ തിരമാലകളും
തിരകളെയെണ്ണും മുകില്‍മാലകളും

അന്നൊരുകാലം സിരകളിലാകെ
കാനന വന്യതയഗ്‌നി സ്ഫുലിംഗം

ജീവിതമെന്നൊരു പന്തുരുളുംബോള്‍
മനസ്സിന്‍ ചെപ്പില്‍ പിന്നയണഞ്ഞത്
മാളിക, വാഹനമുദ്യോഗങ്ങള്‍;
അതിനൊരു വഴി കണ്ടെത്താന്‍ പാകം
ചെപ്പടി വിദ്യകള്‍, ചെറു തൊഴിലുകളും

മധ്യ വയസ്സിന്‍ വാതില്‍പ്പടിയില്‍
വാര്‍ദ്ധക്യാമൃത ചിന്തതരംഗം
ജനനം തൊട്ടുള്ളോര്‍മ്മകളങ്ങിനെ-
യൊന്നോന്നായി ആടിയ രംഗം

ചാരുകസേരയിലമരും
പിന്നൊരു നാളാ ക്കട്ടിലിലൊട്ടിചേരും
കണ്ണികള്‍ പൊട്ടിയ വാക്കുകള്‍,
പ്പിന്നെക്കണ്ണുകള്‍ മാത്രം സംസാരിക്കും

 കൊഴിയും നിശ്ചയ മെന്നോരറിവിന്‍ 
വീണകിടപ്പിന്‍ ദൈന്യമകറ്റാന്‍
സാന്ത്വനമേകും പൊന്‍തൂവലുകള്‍
അക്കരയോളം കൂട്ടിനിരിക്കും...



Post a Comment

0 Comments