ഇടനെഞ്ചിന്‍ ശ്വാസം | രാഹേഷ് മോഹന്‍, മാവേലിക്കര

idanenchin-swasam-rahesh-mohan-mavelikara


ടനെഞ്ച് പിടയുന്ന നേരത്തുമെന്‍ 
സഖി നീയെന്‍ കൂട്ടിനായിന്നില്ലേ

അറിയാതെ പെയ്യുന്ന മിഴിനീര്‍ 
ഘണങ്ങള്‍ തുടക്കുവാനായ്  നീ എന്‍ അരികിലില്ലേ

വിങ്ങി മൊഴിയുന്നോരെന്നധരങ്ങളിന്ന് 
ചേര്‍ത്ത് പിടിക്കുവാന്‍ നീ വരികില്ലേ

ഇടിവെട്ടും പോലെയെന്‍ കാതില്‍ മുഴങുന്ന ധ്വനി 
അടക്കുവാനിന്നു  നീയുണ്ടോ 

മിഴി നീരു നനയുന്നു
അധരം വിതുമ്പുന്നു
കാതുകള്‍ കൊട്ടിയടക്കുന്നു

ഇടനെഞ്ചറിയാതെ താളം 
തെറ്റുമ്പോള്‍ കൂട്ടായി കുളിരായി നീ വരില്ലേ

എന്റെ ഇടനെഞ്ചിന്‍ ശ്വാസമേ  നീ അരികിലില്ലേ...
------------------------------
© raheshmohanmvk

Post a Comment

3 Comments