© ബിന്നി സാം എബ്രഹാം
ചെന്നൈ നഗരം ഇപ്പോള്‍ കേഴുകയാണ്. വെള്ളത്തിനായി. വെള്ളവുമായി ടാങ്കറുകള്‍ ചീറി പായുകയാണ്. വെള്ളത്തിനു തീ പിടിച്ച വില. 12000ലിറ്റര്‍ വെള്ളത്തിനു 5000രൂപയാണ്. ഇനി ഒരു യുദ്ധമുണ്ടെങ്കില്‍ അത് വെള്ളത്തിനു വേണ്ടിയാകുമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കൃഷിപാടങ്ങള്‍ ഏറെക്കുറെ വരണ്ടുണങ്ങിയിരിക്കുന്നു. ഉറക്കമിളച്ചു ആളുകള്‍ ടാങ്കറില്‍ വരുന്ന വെള്ളത്തിനായി കാത്തിരിക്കുന്നു. ചെന്നൈ നഗരത്തിലെ നാല് തടാകങ്ങള്‍ വറ്റി വരണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരില്‍ തണ്ണീര്‍ തടങ്ങളിലും വയലുകളിലും കോണ്‍ക്രീറ്റ് കാലുകള്‍ ഉയര്‍ന്നതിന്റെ ഫലമാണ് ചെന്നൈ ഇന്ന് അനുഭവിക്കുന്നത്. പോരാത്തതിന് ക്രമാതീതമായി ഉണ്ടാക്കിയ കുഴല്കിണറുകള്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവിനെ കുറച്ചു. റിപ്പോട്ടറുകള്‍ പ്രകാരം നാല്‍പതു
നിലകെട്ടിടത്തിന്റെ ഉയരത്തോളം വെള്ളത്തിന്റെ നിരപ്പ് താഴേക്കു പോയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം പ്രളയജലത്തില്‍ മുങ്ങികിടന്ന ചെന്നൈയില്‍ ഇപ്പോള്‍ ഒരുതുള്ളി വെള്ളമില്ല. തണ്ണീര്‍ തടങ്ങള്‍ നികത്തിയും പ്രകൃതിക്കു കോട്ടംവരുന്ന തരത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. തടാകങ്ങള്‍ മരുഭൂമികള്‍ ആയിരിക്കുന്നു.
ചെന്നൈ നമ്മുക്ക് നല്‍കുന്ന പാഠമിതാണ്. വികസനങ്ങള്‍ ഒരിക്കലും പ്രകൃതിക്കു കോട്ടംവരുന്ന താരത്തിലാവരുത് അങ്ങനെ ഉണ്ടായാല്‍ മനുഷ്യന് കോട്ടം വരും. നാല്പതിനാല് നദികളാല്‍ സമ്പന്നമായ കേരളത്തിന് കൂടിയുള്ള ഒരു പാഠമാണിത് . പ്രകൃതിയെ ചൂഷണം ചെയ്തുള ഏതു വികസന പ്രവര്‍ത്തനവും മനുഷ്യ നിലനില്‍പ്പിന്നെ ദോഷകരമായി ബാധിക്കും. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന വയല്‍ നികത്തലും മണല്‍ വാരലും പ്രകൃതിക്കു പോറല്‍ ഏല്പിച്ചു കൊണ്ടുള്ള അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ നമുക്ക് നാല്പതിനാല് മരുഭൂമികള്‍ വാര്‍ത്തെടുക്കാം എന്നിട്ട് ഒരു തുള്ളി വെള്ളത്തിനായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കുടങ്ങളുമായി ടാങ്കറുകള്‍ക്കുമുന്നില്‍ ക്യു നില്‍ക്കാം
☺
ചെന്നൈ നഗരം ഇപ്പോള്‍ കേഴുകയാണ്. വെള്ളത്തിനായി. വെള്ളവുമായി ടാങ്കറുകള്‍ ചീറി പായുകയാണ്. വെള്ളത്തിനു തീ പിടിച്ച വില. 12000ലിറ്റര്‍ വെള്ളത്തിനു 5000രൂപയാണ്. ഇനി ഒരു യുദ്ധമുണ്ടെങ്കില്‍ അത് വെള്ളത്തിനു വേണ്ടിയാകുമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കൃഷിപാടങ്ങള്‍ ഏറെക്കുറെ വരണ്ടുണങ്ങിയിരിക്കുന്നു. ഉറക്കമിളച്ചു ആളുകള്‍ ടാങ്കറില്‍ വരുന്ന വെള്ളത്തിനായി കാത്തിരിക്കുന്നു. ചെന്നൈ നഗരത്തിലെ നാല് തടാകങ്ങള്‍ വറ്റി വരണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരില്‍ തണ്ണീര്‍ തടങ്ങളിലും വയലുകളിലും കോണ്‍ക്രീറ്റ് കാലുകള്‍ ഉയര്‍ന്നതിന്റെ ഫലമാണ് ചെന്നൈ ഇന്ന് അനുഭവിക്കുന്നത്. പോരാത്തതിന് ക്രമാതീതമായി ഉണ്ടാക്കിയ കുഴല്കിണറുകള്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവിനെ കുറച്ചു. റിപ്പോട്ടറുകള്‍ പ്രകാരം നാല്‍പതു
![]() |
| Courtesy: The Wire |

0 Comments