സിദ്ദീഖ് സുബൈര്‍
'എത്ര ആട്ടിയകറ്റിയാലും,
അടങ്ങാ പ്രണയം, തീര്‍ത്തൊരെന്നെ....
പെയ്‌തൊഴിയാതെ
നിലച്ചു പോയോ?
കലഹ തണയാല്‍,
മുറിഞ്ഞു പോയോ?
കഴിയില്ലൊന്നിനും തടഞ്ഞിടാനായി,
അണയെ തകര്‍ത്തിടും
പ്രവാഹമാവും,
'നിന്‍ സ്‌നേഹം'
പാഞ്ഞങ്ങടുത്തു വരും,
അഴുക്കിന്‍ അടരായി അടിഞ്ഞു മൂടും-
വിരഹങ്ങളൊക്കെയും
കടലെടുക്കും...
അണയില്ല,
അഴുക്കില്ല,
പുഴയില്ല,
സ്‌നേഹം പരന്നങ്ങ് നമ്മളാകും.... '


1 Comments
Eniyum uyarangal keezhadakkuka
ReplyDelete