ട്യൂട്ടോറിയല്‍ കോളേജുകള്‍ സാര്‍വ്വത്രികമായിരുന്ന കാലം..
ആ രംഗത്തെ മിന്നും താരമായിരുന്ന
കുറ്റിയില്‍ മമ്മൂഞ്ഞ് സാര്‍ രാവിലെ ആറുമുതല്‍ തുടങ്ങുന്ന ക്ലാസുകള്‍ അവസാനിപ്പിച്ച് വൈകിട്ട് അഞ്ചുമണിയ്ക്ക് മുന്‍പ് വീട്ടിലെത്തുകയായിരുന്നു
പതിവ്..
കാരണം ആ
സമയം മുതലുള്ള ക്ലാസ്സില്‍ പങ്കെടുക്കാന്‍ വീട്ടിലെ കാര്‍ഷെഡ്ഡില്‍ കുട്ടികള്‍ കാത്തിരിപ്പുണ്ടാകും..
ഒരു ദിവസം ക്ലാസുകള്‍ പൂര്‍ത്തിയാക്കി പതിവിനു വിപരീതമായി അല്‍പ്പം വൈകി ആറുമണിയോടെ വീട്ടിലേക്ക് നടന്ന് വരവേ എതിരേ വന്ന യുവസുഹൃത്ത്
'എന്താ സാര്‍ ഇന്ന് സന്ധ്യ ആയിപ്പോയത് '
എന്ന് ചോദിച്ചു..
കേട്ടപാടെ സരസനായ മമ്മൂഞ്ഞ് സാറിന്റെ മറുപടി ഇപ്രകാരമായിരുന്നു..
'അതൊരു പ്രകൃതി പ്രതിഭാസമാണെടോ..എന്തു ചെയ്യാനാ?!
(സന്ധ്യ ആകുന്നത്)
ചമ്മല് കലര്‍ന്ന ചിരിയോടെ യുവസുഹൃത്ത് നടന്ന് നീങ്ങി...


2 Comments
നന്നായി .....എങ്കിലും സന്ധ്യ ആകുന്നത് എന്ന വിശദീകരണം വേണ്ടായിരുന്നു ..
ReplyDeleteസൂപ്പർ
ReplyDelete