ബോട്‌സ്വാനയിലൂടെ...
ആഫ്രിക്കന്‍ വന്‍കരയുടെ തെക്കുഭാഗത്ത്, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്വെ, നമീബിയ എന്നീ അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട കൊച്ചു രാജ്യമാണ് ബോട്‌സ്വാന.
കലഹരി ട്രാന്‌സ്‌ഫോണ്ടിയര്‍ നാഷണല്‍ പാര്‍ക് എന്ന വന്യജീവി സംരക്ഷിത പ്രദേശത്താല്‍ ലോക പ്രസിദ്ധമായ ഈ രാജ്യം യാത്രികരുടെ സ്വപ്നഭൂമിയാണ്.
ലീലാമ്മ തോമസ് തയ്യാറാക്കുന്ന ബോട്‌സ്വാന ദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ നമ്മുടെ വായനാനുഭവങ്ങളെയും അറിവിനെയും പോഷിപ്പിക്കുന്നതായിരിക്കാന്‍...
![]() | |
എല്ലാ യാത്രക്കും ഒരു തുടക്കമുണ്ട്, ഞാന്‍ ഒരുപാടു സ്ഥലങ്ങള്‍,
വിസിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബോട്‌സ്വാന എനിക്കു വേറിട്ട തട്ടകം. ബോട്‌സ്വാനയെന്ന രാജ്യം ഒരു പക്ഷെ അധികം പരാമര്‍ശിക്കപെട്ടിട്ടില്ല.
കാരണം നമ്മള്‍ അധികവും കേള്‍ക്കുന്നതു ആഫ്രിക്കന്‍ കലാപങ്ങളുടെയും,
പിടിച്ചു പറിയുടെയും, കഠിനമായ ദാരിദാരിദ്ര്യത്തിന്റെയും കഥകള്‍ ആണല്ലോ?
ആഫ്രിക്കയിലെ Landlock, ആയിട്ടുള്ള ഈ രാജ്യം. ഒരു ഭാഗം മരുഭൂമിയും മറ്റൊരു ഭാഗം ഖാനികളും, ഫലഭുയിഷ്ടവും, ആയ ഭൂപ്രദേശമാണ്.
അതിര്‍ത്തികള്‍, ZIMBAVE, സൗത്ത് ആഫ്രിക്ക, നമീബിയ, പങ്കിടുന്നു,
ആഫ്രിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന Economy, ഉള്ളതും പലപ്പോഴും മിച്ചബഡ്ജറ്റ് അവതരിപ്പിക്കുന്നരാജ്യം.
സമാധാനപൂര്‍വ്വം ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നജനങ്ങള്‍ടെ സ്ഥലം. അഴിമതി ഏറ്റവും കുറവും, RANKINGIL, യൂറോപ്യന്‍ രാജ്യങ്ങളുടെ, അടുത്തു നില്‍ക്കുന്നു എന്നുള്ളതു അത്ഭുതമില്ല. കാരണം അഴിമതി വിരുദ്ധ നിയമം ഉണ്ടാക്കിയത് Hongoniteന്റെ സഹായത്തില്‍. നമ്മുടെ രാക്ഷ്ട്രീയകാര്‍ അഴിമതിക്കെതീരെ പ്രസoഗിക്കത്തെയുള്ളൂ. ലിറ്ററസി, 2008, ല്‍ 86%ആണ് ബഡ്ജറ്റില്‍ 21%വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റി വെക്കുന്നു. ഞാന്‍ ഇത്രയും ഇവിടെ പറയാന്‍ കാരണം ഇതിന്റെ പിറകില്‍ ഉള്ള മഹാനായ നേതാവിനെ പരിചയപെടുത്തന്‍ ആണ്.
Quett Masire (1925-2017)18വര്‍ഷം പ്രസിഡന്റ് ആയിരുന്നു. ഈ മഹാന്‍ 1998മാര്‍ച്ച് 30നെ, സ്വയം സ്ഥാനം ഒഴിയുകയും തന്റെ ഭൂമിയില്‍ കുടുംബതോടൊപ്പം കൃഷി ചെയ്തു അതില്‍ നിന്നുംഉള്ള വരുമാനംകൊണ്ടു, ഉപജീവനം നടത്തി.
അഴിമതിയുടെ കറകള്‍ പറ്റാത്ത, ആഫ്രിക്കയുടെ മാതൃക സ്വതന്ത്ര്യസമരസേനാനിയായിരുന്ന ഈ മഹാന്‍. ഒരു പക്ഷെ സ്ഥാനം ഒഴിഞ്ഞആഫ്രിക്കന്‍ നേതാക്കളില്‍ ഇദ്ദേഹം, പിന്നെ മണ്ടേലയും ആയിരിക്കും, മണ്ടേലയില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യാസ്ഥനാക്കുന്നതു മണ്ടേലക്കു തന്റെ
രാജ്യത്തെ അഴിമതിയില്‍ നിന്നുതടയാന്‍ കഴിഞ്ഞില്ല.അങ്ങനെ ആഫ്രിക്കന്‍ നാഷണല്‍കോണ്‍ഗ്രസ് ഇങ്ങനെ ഒരു പഴി കേള്‍ക്കണ്ടി വന്നു. പ്രായോഗീകതലത്തില്‍ മണ്ടേല ഒരു പരാജയം ആണ്.
സൗത്ത് ആഫ്രിക്കയിലെ സ്ഥിതി ഓരോ ദിവസവും മോശമായി കൊണ്ടിരിക്കുന്നു. അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും സാധാരണ സംഭവമായിരിക്കുന്നു. മണ്ടേല പോലെ ഉള്ള അഴിമതിയില്ല നേതാക്കള്‍ നമുക്കും ഉണ്ട്. എന്നാല്‍ അവരുടെ പാര്‍ട്ടിയോ, ഗവണ്മെന്റോ ഒരിക്കലും അഴിമതി വിമുക്തര്‍ ആയിട്ടില്ല. എനിക്കു തോന്നുന്നു SirquettMasira, യുടെ മാത്രമായിരിക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു കൂടുതല്‍ ചേരുക. ബോട്‌സ്വാന ആഫ്രിക്കകാര്‍ക്കുനല്‍കിയ സംഭാവനയാണ് ഈ മഹാന്‍.
ഞെട്ടിപ്പിക്കുന്ന പ്രകൃതിയുടെ നിഗൂഢ നസത്യവുംമായി അടുത്ത ലക്കം.. നിങ്ങളോടൊപ്പം.
********
ലീലാമ്മ തോമസ്
തൈപ്പറമ്പില്‍.


0 Comments