കണ്ടിയൂർ ബലി കടവിൽ ഭക്തരെ കൊള്ളയടിക്കാൻ സമ്മിതിക്കില്ല: കെ.സോമൻ



മാവേലിക്കര
കണ്ടിയൂർ ബലിക്കടവിൽ ഭക്തരെ കൊള്ളയടിക്കാൻ ദേവസ്വം ബോർഡിനെ അനുവദിക്കില്ലന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.സോമൻ പറഞ്ഞു.
കണ്ടിയൂർ ബലികsവ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ബലിക്കടവിൽ താത്ക്കാലിക സംവിധാനത്തിന് പകരം സ്ഥിരം സംവിധാനവും സ്ത്രീകൾക്കും കുട്ടികൾക്കും വസ്ത്രം മാറുന്നതിനും ടോയ്ലറ്റ് ഉൾപെടെ നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ബി.ജെ പി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ് , സെക്രട്ടറി അഡ്വ.കെ.വി അരുൺ, ബി ജെ.പി വടക്കൻ മേഖല പ്രസിഡന്റ് കെ.എം.ഹരികുമാർ, നഗരസഭ പാർലമെന്ററി ലീഡർ എസ്.രാജേഷ്, എസ്.ആർ.അശോക് കുമാർ, കൗൺസിലർമാരായ ജയശ്രീ അജയകുമാർ, ലത, വിജയമ്മ ഉണ്ണികൃഷ്ൻ, സുജാത ദേവി, ശിവരാജ്, ശരത് എന്നിവരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments