മമ്മൂഞ്ഞ്സാറിനു ഒപ്പമുണ്ടായിരുന്ന പഴയരിയില്‍ മുഹമ്മദ് കുഞ്ഞ് ആവട്ടേ പഴയ ഓര്‍മ്മകളില്‍ ഇടയ്ക്കിടെ താളം തെറ്റുന്ന മനസ്സുമായി മരിക്കുവോളം ഒറ്റപ്പെട്ട് ആരാലും അറിയാതെ ഇലിപ്പക്കുളത്തെ വീടിന്റെ ഒരു കോണില്‍ ജീവിതം എങിനെയൊക്കെയോ ജീവിച്ച് തീര്‍ക്കുകയായിരുന്നു.
ചിലപ്പോഴെങ്കിലും ആളുകളെ തെറിവിളിച്ചും അലറിയും തടവ് കാലത്തെ പീഡനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.... ഇടയ്ക്കിടയ്ക്ക് മനസ്സിന്റെ താളം തെറ്റുന്ന ആ മനുഷ്യന്റെ ഉള്ളിലെന്താണെന്ന് ആരും അന്ന് തിരിച്ചറിഞ്ഞിരുന്നുമില്ല.... കൊടും യാതനകളുടെയും അനുഭവങ്ങളിലൂടെയും കടന്ന് വന്നതു കൊണ്ടാകാം.മമ്മൂഞ്ഞ്‌സാര്‍ തുടര്‍ന്ന് ജീവിതത്തെ സരസമായി നേരിടാനാണു തയ്യാറായത്...നാട്ടിലെത്തിയ അദ്ദേഹം ഡിഗ്രി എടുത്തു. എം എ ഇംഗ്ലീഷ് സാഹിത്യത്തില്‍ കൊല്ലം എസ് എന്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ബി എഡും നേടി.
ആദ്യം പോലീസും ഹെഡ്‌കോണ്‍സ്റ്റബ്ലുമൊക്കെയായി... പുതുജീവിതത്തില്‍ കുറ്റിയില്‍ മുഹമ്മദ് കുഞ്ഞ് പില്‍ക്കാലത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍ ആയി മാറി... ...മമ്മൂഞ്ഞു സാറായി മാറി..
കായംകുളം ബോയ്‌സ് ഹൈസ്‌കൂളില്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി..വളരെ സരസമായി ക്ലാസ് കൈകാര്യം ചെയ്തത് അദ്ദേഹത്തെ വേറിട്ട അധ്യാപകന്‍ ആക്കി മാറ്റി....സരസ കഥാ പ്രസംഗത്തിലും അദ്ദേഹം ശോഭിച്ചു.......വിവിധ ഭാഷകളില്‍ വലിയ പാണ്ഡിത്യം മമ്മൂഞ്ഞ് സാറിനുണ്ടായിരുന്നു....
നീണ്ടകാലത്തെ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം സര്‍വീസിലുണ്ടായിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ സമയം ടൂട്ടോറിയലുകളിലൂടെ അതും പലജില്ലകളില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരുന്നു...മരണം വരെയും ആ സപര്യ തുടര്‍ന്നു...ക്ലാസ്സുകളിലും നിത്യ ജീവിതത്തിലും മമ്മൂഞ്ഞ് സാറിന്റെ തമാശകള്‍ ഏറെ ചിരി നല്‍കിയതും അതിലുപരി പ്രശസ്തിയും നേടിയതുമാണു..
പലരില്‍ നിന്നും ശേഖരിച്ച ചില നര്‍മ്മങള്‍ പത്രങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്...അത് ആവശ്യമെങ്കില്‍ മാത്രം ഇവിടെ ചേര്‍ക്കാം... മമ്മൂഞ്ഞ് സാറിന്റെ മക്കളില്‍ നാദിര്‍ഷാ പിതാവിനെപ്പോലെ ഹാസ്യ കഥാ പ്രസംഗകലയിലും നര്‍മ്മം നന്നായി കൈകാര്യം ചെയ്യാനും സമര്‍ത്ഥനാണു...
_________________________
വാഹിദ് ചെങ്ങാപ്പള്ളി
9447596441


0 Comments