സര്‍ഗ്ഗോത്സവ നിറവില്‍ ഇവി

മാവേലിക്കര: മാവേലിക്കര ഇ.വി.കലാമണ്ഡലത്തിലെ സര്‍ഗ്ഗോത്സവം മാവേലിക്കരയുടെ കലാചരിത്രത്തിന് മറ്റൊരു ഏടുകൂടി സമ്മാനിച്ചു. വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും കലാപരിപാടികളും മെഗാഷോയും കൊണ്ട് കാണികള്‍ക്ക് കലയുടെ വിരുന്നൊരുക്കിയാണ് സര്‍ഗ്ഗോത്സവം സമ്മാനിച്ചത്.

ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഇ.വി. കലാരത്‌ന പുരസ്‌ക്കാരം ഡയറക്ടര്‍ മാന്നാനം ബി.വാസുദേവന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് സമ്മാനിച്ചു.പ്രൊഫ.കടമ്മനിട്ട വാസുദേവന്‍പിള്ള, കെ.മധുസൂദനന്‍, കെ.ഗോപന്‍. വെട്ടിയാര്‍ മണിക്കുട്ടന്‍, ഷാജി.എം.പണിക്കര്‍, സി.ത്യാഗരാജന്‍, ഫാ.ടി.ടി.തോമസ്, കോടിയാട്ട് രാമചന്ദ്രന്‍നായര്‍, കലാമണ്ഡലം സ്വാമിദാസ്, കല്പന എസ്.കമല്‍, രമ്യ അനില്‍, ശ്രീകല, ശശീന്ദ്ര ശങ്കര്‍, പ്രിയങ്ക, ഗായത്രി വി.നമ്പൂതിരി
എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments