സുമ സതീഷ്, (നീലേശ്വരം)
ബഹറിന്‍
മറ്റ് ഏത് കലയും പോലെ ദൈവികമായ ഒന്നാണ് സംഗീതകലയും. അത് ശ്രുതിതാളങ്ങളുടെ മായാജാലം തീര്‍ക്കുന്ന മാസ്മരികതയാണ്. ആലാപകരും ആസ്വാദകരും ചേര്‍ന്നു അനുഭൂതി മണ്ഡലത്തിലേക്ക് സംഗീതത്തെ ഉയ4ത്തെഴുന്നേല്പിക്കാറുണ്ട്. പ്രപഞ്ചത്തി9്റെ ഓരോ അണുവിലും സംഗീതമുണ്ട്. പ്രകൃതി തന്നെ സംഗീതത്തിനടിമപ്പെട്ട് മഴപെയ്യിച്ചതും സംഗീതം മനുഷ്യ9്റെ മാനസിക-ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച ചരിത്രങ്ങളും നാമേറെ കേട്ടിട്ടുണ്ട്. ആത്മീയതയുടെ ആനന്ദലഭ്തിക്ക് സംഗീതം വലിയ പങ്കു വഹിക്കുന്നു. സംഗീതം ആസ്വദിക്കാത്ത ജീവജാലങ്ങളില്ല തന്നെ. നാദബ്രഹ്മം മുഴക്കുന്ന സംഗീതോപകരണങ്ങളും സംഗീതജ്ഞനും സരസ്വതീ ദേവിയുടെ പ്രിയപ്പെട്ടതാണ്. ആത്മീയ-സൗന്ദര്യ അനുഭൂതിക്കു മാത്രമല്ല, ചില സാമൂഹിക സാംസ്ക്കാരിക ലക്ഷ്യങ്ങളും കൂടി സംഗീതത്തിനുണ്ട്. ലയതാളത്തോടെ ശ്രുതിമീട്ടി പാടാ9 കഴിയുക എന്നത് ദൈവാനുഗ്രഹങ്ങളില്‍ ഉത്തമമായ ഒന്നാണ്.
മാന്ത്രിക കൈകളാല്‍, മായാവിലാസം തീര്‍ത്ത് മാലോകരെ മാനത്തുയര്‍ത്തി മായാജാലം തീര്‍ക്കുന്ന ബാലഭാസ്കര്‍ എന്ന വിസ്മയത്തെ സ്മരിച്ചു കൊണ്ട്, ആ മാനസപുത്രന്റെ മനം മയക്കുന്ന മാധുര്യമുള്ള മാന്ത്രിക വീചികള്‍ മീട്ടിയ സംഗീതം ഇന്നും മുഴങ്ങുന്നു മനസ്സില്‍. ഈ വയലിന് വിസ്മയത്തിന് എന്താമുഖം കൊടുത്താലും അധികമാവില്ല. മ്യൂസിക് ലോകത്തിനു തീരാ നഷ്ടമായ ബാലഭാസ്കര്‍ എന്ന സൗമ്യനായ മഹാസംഗീതജ്ഞന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണമിക്കുന്നു...
ബാലഭാസ്കറിന്റെ വിയോഗം മൂലം സംഗീത ലോകത്തുണ്ടായ നഷ്ടം തിട്ടപ്പെടുത്താനാകാത്തത്രയുമാണ്. അതിര് വരമ്പുകളാല്‍ ബന്ധിക്കപ്പെട്ട സംഗീതത്തെ സ്വതന്ത്ര ശാഖയാക്കി സധൈര്യം പുതു ലോകത്തെത്തിക്കാന്‍ വളരെ ചെറുപ്പത്തിലേ ബാലുവിന് കഴിഞ്ഞു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല. നവ ഭാവുകത്വത്തോടെ ശബ്ദങ്ങള്‍ മാത്രം നിറഞ്ഞ നവീന സംഗീത വിരുന്നൊരുക്കാന്‍ ബാലുവെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. ശബ്ദ സംഗീതമല്ലാതെ വാദ്യോപകരണങ്ങളില്‍ ഇത്രയും പ്രശസ്തനാവുന്നത് അപൂര്‍വം ചിലര്‍ മാത്രമാണ്. ഒരു പക്ഷെ ഇളയരാജയ്ക്കൊപ്പം നിന്ന് ലോകപ്രശസ്തനാവേണ്ട വിശിഷ്ട വ്യക്തിയായേനെ നമ്മുടെ ബാലു.
അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായ ബാലു മൂന്നാം വയസ്സില്‍ വയലിന് കൈയിലെടുക്കുകയും പന്ത്രണ്ടാം വയസ്സില്‍ സംഗീത കച്ചേരി നടത്തിയും പതിനേഴാമത്തെ വയസ്സില്‍ സിനിമക്ക് സംവിധാനം നിര്‍മ്മിച്ചും പഠിക്കുമ്പോള്‍ തന്നെ, നിര്‍ണ്ണായക അവസരത്തില്‍ വിവാഹം കഴിച്ചും കുറഞ്ഞ പ്രായത്തിനിടയില്‍ തന്നെ അസാധാരണ സംഭാവനകള്‍ നല്‍കിയും വ്യത്യസ്തനായിരുന്നു. ബാലുവിനു സംഗീതത്തിലെ പാണ്ഡിത്യം തന്റേതായ കാഴ്ചപ്പാടോടെ അവതരിപ്പിക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. സ്കൂള്‍- കോളേജ് യുവജനോത്സവങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു ബാലു. വലിയ സൗഹൃതങ്ങളുടെ ഉടമയും. 'മംഗല്യ പല്ലക്കി'ലൂടെ കുഞ്ഞു സംഗീത സംവിധായകനും 'നിനക്കായ്', 'ആദ്യമായ്' എന്ന ആല്‍ബത്തിലൂടെ പ്രണയിതാവും ഒക്കെ ആയെങ്കിലും സൂര്യ ഫെസ്റ്റിന്റെ അവതരണ ഗാനത്തിന്റെ മികവിലൂടെ പ്രശസ്തനാവുകയായിരുന്നു. അന്നും ഇന്നും എന്നും ഉയര്‍ന്നു നില്ക്കുന്ന ആ ഗാനാവിഷ്കാരം തന്നെ ആണ് ബാലുവിന്റെ ഏറ്റവും മികച്ച നേട്ടം. അതിനു ശേഷവും സിനിമാ രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് വിട്ടുവീഴ്ച ഒന്നിനോടുമില്ലാത്ത ബാലു സിനിമവേദിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. സംഗീതത്തെ ശ്വാസമായി കാണുന്ന ബാലുവിന് ചില നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. തന്റെ മേഖല ഇതിനും അപ്പുറമാണെന്നു കണ്ടെത്തുകയും നേരിട്ട് ട്രൂപ്പിലൂടെയും മറ്റും ജനഹൃദയങ്ങളില്‍ എത്തുകയായിരുന്നു. വളരേണ്ട പെട്ടെന്നായിരുന്നു സഹൃദയര്‍ ബാലുവെ നെഞ്ചിലേറ്റിയത്. കേരളത്തിന്റെ തനതായ എല്ലാ കലാകാരന്മാരെയും ഒന്നിച്ചു ചേര്‍ക്കാനും ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിലൊക്കെ തന്റേതായ കൈപ്പട ചേര്‍ക്കാന്‍ മിടുക്കന് ആയിരുന്നു ബാലു. ഫ്യൂഷന്‍ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ചെണ്ട അടക്കം മറ്റു വാദ്യോപകരണങ്ങളെ വേദികളിലൊക്കെ കൂടുതല്‍ പരിചിതമാക്കിയതില്‍ വലിയ പങ്കാണ് ബാലഭാസ്കരനുള്ളത്. പ്രഗത്ഭരായ എല്ലാവരുമായും വേദി പങ്കിട്ട ബാലു ഒരു അദ്ഭുതം തന്നെ ആയിരുന്നു. വയലിനിസ്റ്റ്, കമ്പോസര്‍, പെര്‍ഫോമര്‍, മ്യൂസിക് ഡയറക്ടര്‍, സിംഗര്‍ ഇതിനൊക്കെ പുറമെ നല്ലൊരു ആക്ടര്‍ കൂടി ആയിരുന്നു ബാലു. ബാലലീല എന്ന പേരില്‍ സ്വന്തമായി ലൈവ് ഷോ ചെയ്ത് വയലിനില്‍ ലഹരി കണ്ട വ്യക്തി. തത്സമയം സ്റ്റേജില്‍ അദ്ഭുദം തീര്‍ക്കുന്ന അപൂര്‍വം ചിലരിലൊരാളായി, അസാധാരണ ഭാവനക്കൊപ്പം സംഗീതത്തില്‍ പുതു യുഗം തീര്‍ത്തയാള്‍. ഈ വയലിന് വിസ്മയം മോക്ഷം എന്ന സിനിമക്ക് സംഗീതവും പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിന് പശ്ചാത്തലം ഒരുക്കുകയും അഭിനയിക്കുകയും പാഞ്ചജന്യത്തില്‍ ഗാനം നല്‍കിയും ദോസ്തിലെ സിംഗറും ഒക്കെ ആയിരുന്നു. കാലത്തിനു മുന്‍പേ പറന്ന ഈ പ്രതിഭ. ലോകത്തിനു കേരളം നല്കിയ സമ്മാനമായിരുന്നു.
നാദസ്വര വിദ്വാന്റെ കൊച്ചു മകനായ ബാലുവിന്റെ പ്രതിഭ ഉണര്‍ത്തിയത് അദ്ദേഹത്തിന്റെ അമ്മാവന് തന്നെ ആയിരുന്നു.
വിഖ്യാത വയലിന് വിദ്വാന് ശശികുമാറിന്റെ പൂര്‍ണ അനുഗ്രഹത്തോടെ ബാലു തന്റേതായ ഒരു സംഗീത ലോകം പടുത്തുയര്‍ത്തി. കീര്‍ത്തനമായാലും ഭക്തിഗാനങ്ങളായാലും മറ്റു ഏതു മേഖലയിലായാലും അദ്ദേഹത്തിന്റെ സംഗീത പാടവം വളരെ വലുതായിരുന്നു. ഒരു പക്ഷെ ഇലക്ട്രിക് വയലിനുമായി സംഗീതത്തെ കോര്‍ത്തിണക്കി ഇത്രയും മനോഹരമാക്കി സംഗീത മഴ പെയ്യിക്കുന്ന സംഗീതജ്ഞന് വേറെ ഉണ്ടാവേണ്ടി ഇരിക്കുന്നു. ചിരിച്ചു മാത്രം സദസ്സിനെ നേരിടുന്ന ബാലു എന്നും പ്രിയപെട്ടവര്‍ക്കെല്ലാം നല്‍കിയിരുന്ന വിരുന്ന് ഹൃദയത്തില്‍ എന്നും പച്ചപ്പായി നിലനില്ക്കും. അറിയാതെ പോലും ഒരിക്കലും ഒരു അപശ്രുതി വീഴാത്ത മഹാസംഗീതജ്ഞനാണ് ബാലുവെന്നു പല പ്രശസ്തരും അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ട്. നാടിനോടുള്ള, ഭാഷയോടുള്ള, സംസ്കാരത്തോടുള്ള അതീവ താല്പര്യങ്ങളാവാം കേരളമെന്ന കൊച്ചു സംസ്ഥാനത്തു ഒതുങ്ങിപ്പോയത് എന്നത് ഒരു വേദന തന്നെ ആണ്. ലോക നെറുകയില്‍ നിറഞ്ഞു നില്‍ക്കേണ്ട മഹാനായിരുന്നു ബാലു. തന്റേതായ ശൈലിയില്‍ സംഗീതത്തെ ഉപാസിക്കുകയും വ്യത്യസ്തമായ അനേകം സംഭാവനകള്‍ നല്കാന് ആഗ്രഹിക്കുകയും അതിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ഒക്കെ ചെയ്തെങ്കിലും എന്ത് കൊണ്ടോ അദ്ദേഹത്തിന് തന്റേതായ ഭാവനകള്‍ നടപ്പാക്കാനുള്ള വേദികള്‍ യഥേഷ്ടം കിട്ടിയില്ല എന്നതും വാസ്തവമാണ്. കറകളഞ്ഞ ഈ സംഗീതജ്ഞന് പ്രതിസന്ധികളെ നികത്തനായിട്ടില്ല എങ്കിലും ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹമെന്ന വലിയ റിസ്ക് കൂടി എടുത്തത് ജീവിതത്തിലെ വഴിത്തിരിവായിരുന്നെന്നു ബാലു പറഞ്ഞിരുന്നു. വയലിനില്‍ മായാജാലം തീര്‍ക്കുന്ന ബാലുവിനെ ഉന്നതമായ വേദികളിലെത്തിക്കാന്‍, ഹൃദയഭാഷയിലൂടെ ശ്രമിച്ച പ്രിയ ആദിയേയും രാജമൂര്‍ത്തി സാറിനെയും ഇവിടെ ഓര്‍ക്കാതിരിക്കാനാകുമോ. ബാലുവിന്റെ സംഗീതത്തിലുള്ള അഗാധ പാടവം അടുത്തറിഞ്ഞ ആളായിരുന്നു നമ്മുടെ ആദി ആദര്‍ശ്. അതുമുഴുവനുമായി ഉപയോഗപ്പെടുത്താനായിരുന്നു ആദി വിഭാവനം ചെയ്ത 'Mഷോ-യിലൂടെ മനസ്സും മ്യൂസിക്കും മാജിക്കും ഒരേ വേദിയില്‍ വിസ്മയമാക്കുക എന്നത്. അത്യധികം ആവേശത്തോടെ ശ്രദ്ധിക്കപ്പെട്ട ആ ഷോ വന്‍ വിജയമാകുന്നതിനിടയിലാണ് സംഗീതലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ബാലുവിന്റെ വിയോഗം. ഹൃദയത്തിന്റെ സംവാദത്തിലൂടെ പ്രേക്ഷന്റെ മനസ്സിലെ പാട്ടിനെ ആദി ബാലുവിലേക്കു കൈമാറുകയും ആ വരികള്‍ കിറുകൃത്യമായി വയലിനില്‍ മീട്ടുന്ന ബാലഭാസ്കര്‍ എന്ന അദ്ഭുതത്തെ കണ്ടു നിന്ന, കേട്ടറിഞ്ഞ ആര്‍ക്കും മറക്കാനാകില്ല. M ഷോ യിലൂടെ മനസ്സ് കൂടി വായിച്ചെടുക്കാന്‍ ആദിയിലൂടെ ബാലുവിനായിരുന്നു. മറ്റാരും കടന്നു ചെല്ലാന്‍ ഭയക്കുന്ന പുതിയൊരു ലോകത്തേക്ക് ബാലുവിലൂടെ ആദിയും പ്രേക്ഷരിലേക്കു ആഴ്ന്നിറങ്ങാന്‍ തുടങ്ങുകയായിരുന്നു. അതിനിടയിലാണ് ബാലുവിന്റെ അപ്രതീക്ഷിത വിയോഗം. ലോകം നെഞ്ചോടു ചേര്‍ത്ത നിര്‍ണ്ണായക നാളുകളിലാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമാകുന്നത്. ജീവിതത്തില്‍ നേട്ടങ്ങളെല്ലാം നേരത്തെ നേടിവന്നിരുന്ന ആ മഹാന്റെ അന്ത്യവും വളരെ വളരെ നേരത്തെ സംഭവിച്ചു പോയിരിക്കുന്നു. നാല്പതാം വയസ്സിനുള്ളില്‍ കൊടുക്കാവുന്നതിന്റെ പരമാവധി സംഗീത വിരുന്നു നല്കി, മഴപോലെ പെഴ്തിറങ്ങിയ സംഗീതം, ആസ്വാദകന്റെ നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട് വയലിനേയും തന്ത്രികളേയും അനാഥമാക്കി മായാത്ത ചിരിയുമായി ബാലു നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.
ബാലഭാസ്ക്കറിന്റെ വയലിന് ഫ്യൂഷന്‍ വീഡിയോ കാണാം.
പക്ഷെ ബാലുവിനു മരണമില്ല... അദ്ദേഹം ലോകമുള്ളിടത്തോളം സംഗീതം ഉള്ളിടത്തോളം അജയ്യനായി, അമരനായി വയലിന് മീട്ടികൊണ്ടേ ഇരിക്കും. നമ്മളത് കേട്ടുകൊണ്ട് ആസ്വദിക്കും. അദ്ദേഹത്തിന്റെ സംഭാവനകള്‍, ഫ്യൂഷന്‍ രംഗത്തുള്ള അതീവ ഗൗരവമായുള്ള ക്രീയേഷനുകള്, സ്റ്റേജ് പര്ഫോമന്സുകള് തുടങ്ങി അനേകം കാര്യങ്ങളിലേക്ക് ആഴത്തിലുള്ള പഠനം നടത്തുകയും അത് പുറത്തു കൊണ്ട് വരികയും ചെയ്യുക എന്നതാവണം ബാലുവിന് തിരിച്ചു നമ്മള് കൊടുക്കുന്ന സംഗീത വിരുന്ന്. അതിനു വേണ്ടി ആവട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍. പ്രിയ ബാലുവിന്റെ ഓര്‍മയ്ക്ക് മുന്നില്‍ നിത്യതയില്‍ വിലയം പ്രാപിച്ച ആ ആത്മാവിനു മുന്പില് കൂപ്പുകൈ,
സ്നേഹപുഷ്പം വിതാനിച്ച ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു ബാലു ആരാധിക.
സുമ സതീഷ്, (നീലേശ്വരം)
ബഹറിന്‍.





1 Comments
നല്ലത് ! എന്ന് പറയാൻ മാത്രമേ വായിച്ചപ്പോൾ തോന്നിയത്
ReplyDeleteഅല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു എട് പോലും വന്നിട്ടില്ല ഇതിൽ
ഞാൻ ഒരു വയലിൽ വാദകൻ ആണ് ബ്രോ. എന്റെ ഇഷ്ട താരവും ആണ് ബാലഭാസ്കർ സർ.
പക്ഷെ അദ്ദേഹത്തിന്റെ കല്യാണം
അന്ന് മുതൽ വെക്തമായി അറിയാം സർ കാര്യങ്ങൾ കുറച്ചു നാളത്തേക്ക് പിന്നെ ഇല്ല
ഇ കഥയിൽ കല്യാണം കഴിഞ്ഞുള്ള കുറേ നാൾ അത്
എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല... എന്റെ അനുഭവം ആകും അല്ലെങ്കിൽ തോന്നലാകും...
എന്നിരുന്നാലും *സുമ സതീഷ് നീലേശ്വരം*
you are a good writer.. Keep it that.... Prasanth Noorana