ചാരുംമൂട് പഞ്ചായത്ത് ഉടന്‍ ഉണ്ടാകുമോ ? വാസ്തവം ഇതാണ് | Subin Sunny

ഴിഞ്ഞ കുറച്ച് നാളുകളായി ചാരുംമൂട് പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പടരുന്നത് കണ്ടു. ചാരുംമൂട് പഞ്ചായത്ത് രൂപീകരിക്കാനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയായെന്നും പഞ്ചായത്ത് ഇന്നു വരും, നാളെ വരും എന്ന് പറഞ്ഞ് പല മാധ്യമങ്ങളും ജനപ്രതിനിധികള്‍ ഉള്‍പ്പടെ ചാരുംമൂട് നിവാസികളെ തെറ്റുദ്ധരിപ്പിക്കുന്നതും കണ്ടു. എന്നാല്‍ സത്യം എന്താണ് ?

ചാരുംമൂട് മാത്രമല്ല, സംസ്ഥാനത്ത് പുതിയതായി ഒരു പഞ്ചായത്തിന്റെയും രൂപീകരണം ഉടനുണ്ടാവില്ല. പുതിയ പഞ്ചായത്തുകള്‍ വരുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നും പ്രളയദുരന്ത പശ്ചാത്തലത്തില്‍ ഇത് ഉള്‍ക്കൊള്ളാന്‍ ആവില്ലെന്നും ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട്.

ജനസംഖ്യാ വര്‍ദ്ധനവും ത്രിതല ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നയിരുന്നു സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശ. ഇത് പ്രകാരം സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ലിസ്റ്റ് ഇപ്പോള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ചാരുംമൂട് ജംക്ഷന്‍|ഫോട്ടോ: ബിനുതങ്കച്ചന്‍
പുതിയ തദ്ദേശസ്ഥാപനങ്ങള്‍ വരുന്നത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാന്‍ ആവില്ല. അതുകൊണ്ട് തന്നെ പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള  ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്തു.
അടുത്തവര്‍ഷം ഒക്ടോബര്‍ മാസം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഇതിനു മുമ്പായി പഞ്ചായത്ത് വിഭജനവും വോട്ടര്‍പട്ടിക തയ്യാറാക്കലും പ്രായോഗികമല്ല . നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ അതിരുകളുടെ അടിസ്ഥാനത്തിലാണ് 2021 സെന്‍സസ് നടക്കുക. ഇപ്പോള്‍ പഞ്ചായത്ത് വിഭജനം നടത്തേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനത്തിന് ഇതും കാരണമായി എന്നാണ് സൂചന.

റിപ്പോര്‍ട്ട്: സുബിന്‍ സണ്ണി (മാധ്യമപ്രവര്‍ത്തകന്‍)
ഫോട്ടോ: ബിനു തങ്കച്ചന്‍, ആല്‍ഫ



ഇ-ദളത്തിലേക്ക് നിങ്ങളുടെ കഥ, കവിത, നിരൂപണം, വാര്‍ത്തകള്‍, നോവല്‍, പുസ്തക പരിചയം എന്നിവ പ്രസിദ്ധീകരിക്കുവാന്‍ 
വാട്ട്‌സ് ആപ്പ് ചെയ്യൂ...
8592020403

Post a Comment

2 Comments

  1. ചില പത്രങ്ങളില്‍ പഞ്ചായത്ത് രൂപീകരണം സാധ്യമാണെന്ന വാര്‍ത്ത വായിച്ചിരുന്നു.

    ReplyDelete
  2. ചാരുംമൂടിന്റെ വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഇപ്പോള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്.

    ReplyDelete