മാവേലിക്കര: മനുഷ്യാവകാശ ദിനാചരണം മാവേലിക്കര ബിഷപ്പ് മൂര്‍ എന്‍.എസ്.എസ് യൂണിറ്റ് ആചാരിച്ചു.ഇതിന്റെ ഭാഗമായി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന അതിക്രമങ്ങളെയും, അനീതികളെയും ചൂണ്ടിക്കാണിക്കുന്ന രീതിയിലാരുന്നു അവതരണം.സ്ത്രീകള്‍ അവഗണിക്കപ്പെടേണ്ടവരല്ല സമൂഹത്തില്‍ ഉന്നതിയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് എന്ന സന്ദേശമാണ് മനുഷ്യാവകാശ ദിനത്തിലൂടെ എന്‍. എസ്.എസ് വോളന്റിയേഴ്സ് നല്‍കിയത്. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. അനു മാത്യൂസ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സജി കരിങ്ങോല, പ്രൊഫ.ദീപ തോമസ് എന്നിവര്‍ പങ്കെടുത്തു.
ഇ-ദളം ഓണ്‍ലൈനില്‍ എഴുതുവാന്‍
നിങ്ങളുടെ രചനകളും ഫോട്ടോകളും 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയക്കുക.
ഇ-മെയില്‍: edelamonline@gmail.com



0 Comments