CJ's TALKING FRAMES 2


 നാട്ടുചന്തകൾ എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടുന്ന സാമൂഹ്യ ഇടങ്ങളായിരുന്നു...
ഓരോ പ്രദേശത്തേയും കർഷകർ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ എല്ലാം തന്നെ ആ ചന്തകളിലൂടെ വാങ്ങാനാവുമായിരുന്നു.



കാലം മാറിയതോടെ ,  സൂപ്പർ മാർക്കറ്റുകൾ സാർവത്രികമായി.
ഗ്രാമചന്തകൾ ഒന്നൊന്നായി അപ്രത്യക്ഷമായി...
ഓണാട്ടുകരയിലെ നിരവധി ഗ്രാമ ചന്തകളിൽ വളരെ കുറച്ചു മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു.

പഴമയുടെ അവശേഷിപ്പുകളായ കടമുറികളും കെട്ടിടങ്ങളുമൊക്കെയുള്ള അപൂർവ്വം ചന്തകളിലൊന്നാണ് ചൂനാട് ഇന്നും നിലനില്കുന്നത്. ...
ആ ഗൃഹാതുര കാഴ്ചകളാണിത്...
വാഹിദ് ചെങ്ങാപ്പള്ളി

Post a Comment

0 Comments