കഥആ ഒരാള്‍ തനിയ്ക്കെന്നും ദൗര്‍ബ്ബല്യമായിരുന്നു..അതേ..
ആ ഒരാളിന്റെ സന്തോഷം തനിയ്ക്കെന്തുമാത്രം സന്തോഷം പകര്‍ന്നിരുന്നു..
ആ ഒരാളിനു ദു:ഖമുണ്ടാകുമ്പോള്‍ തന്റെ മനസ്സിലും ദു:ഖത്തിന്റെ കാര്‍മേഘങ്ങള്‍ വന്ന് നിറയുമായിരുന്നു...
ആ സ്നേഹത്തിനും വാല്സല്യത്തിനുമായി കാത്തിരിക്കുകയായിരുന്നല്ലോ... ഈ ജന്മം മുഴുവനും...
മുഖ ലക്ഷണം പറയുന്ന കാക്കാത്തിക്കു മുന്നില്‍ അന്നൊരു തമാശയ്ക്ക് നിന്നതാണു...കണ്ടപാടെ കാക്കാത്തി പറഞ്ഞു തുടങ്ങി...
'അമ്മയേ ഓര്‍ത്ത് വല്ലാതെ വ്യാകുലപ്പെടുന്നു ഈ മനസ്സ്...
മാതാവാണു സാറിന്റെ ദൗര്‍ബല്യം..'
മാതാവിന്റെ അസുഖകാര്യമോര്ത്ത് വേദനിച്ചിരിക്കവേ..ആ വാക്കുകള്‍ കേള്‍ക്കേണ്ട താമസം..
തന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് നിയന്ത്രിക്കാന്‍ തനിയ്ക്കായില്ല...
©വാഹിദ് ചെങ്ങാപ്പള്ളി
ചിത്രം: അനി വരവിള


1 Comments
കഥ ഒത്തിരിയിഷ്ടപ്പെട്ടു
ReplyDelete