പ്രണയാസക്തികള്‍ | രമ്യ സുരേഷ്

(1)
കാത്തിരിക്കുന്നു ഇങ്ങകലെ, 
ഒരു കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങി..
കടലിന്റെ ആഴം
ഓരോ നിമിഷത്തിനും..
പ്രിയനേ,
മനസ്സാകെ ഇപ്പോള്‍ നീയും
നിന്നെ കാണും സുദിനവും മാത്രം 



(2)
നിന്നെ കാണുന്ന മാത്രയില്‍ 
ഋതുക്കള്‍ ഒരുമിച്ച് കൂടും..
വര്‍ഷവും വസന്തവും ചൂടും 
തണുപ്പും രാവും പകലും...
നീ എന്ന പോലെ എല്ലാംചേര്‍ന്ന
ഒരു നിമിഷം.
ഇറയത്തു നിന്നും അടര്‍ന്നു വീഴുന്ന 
മഴത്തുളികളെ കവിതയാക്കി 
കാതില്‍ മൊഴിയുന്ന
കര്‍ക്കിടക തണുപ്പ്, 
ഈറന്‍ മാറിയിട്ടും 
തോരാത്ത തോരാത്ത കുളിര്..
ദൂരെ മഴ നൂലുകള്‍
ഇലകളെയും 
പൂക്കളെയും 
പുല്‍കിയുണര്‍ത്തുന്ന പോല്‍
നീ എന്നിലും
ഒന്നായ് വിരിയിക്കുന്ന വസന്തം ..
നിന്റെ നീണ്ട വിരലുകള്‍ 
കൈക്കുളില്‍ കോര്‍ത്തുവെച് 
ജീവന്റെ അവസാന 
ശ്വാസം വരെയും 
പിരിയാത്ത കൂട്ട്..
ജരാനരകള്‍ ഏല്‍ക്കാത്ത
പ്രണയം പ്രാണനായ് 
സിരകളില്‍ 
കത്തിനില്‍ക്കുന്ന ചൂട്...

(3)
പ്രണയത്തിന്റെ ഉന്മാദിനിയായ്
കാത്തിരുന്നത് നിന്നിലേക്ക് 
ആഴ്ന്നിറങ്ങാന്‍ ...
എന്നെന്നേക്കുമായ് 
ചേര്‍ന്നിരിക്കാന്‍..
പ്രണയത്താല്‍ 
നിന്നെ സ്വന്തമാക്കി
നാവില്‍ 
തേന്‍കണം  നേദിക്കാന്‍ ...
അധരങ്ങളില്‍ നിന്ന് മധുരവും 
ചൂടേറ്റ് ഉരുകി  ഒലിച്ച
വിയര്‍പ്പു തുള്ളിയിലെ ഉപ്പും 
ഉന്മാദം കെട്ടഴിച്ച 
അരക്കെട്ടിലെ എരിവും...
അങ്ങനെ,
നിനക്കിഷ്ട്ടപെട്ട  രുചികള്‍ ചേര്‍ത്ത്
നിനക്കായി വിരുന്നൊരുക്കുവാന്‍
കാത്തിരിക്കുന്നവള്‍..
പഴകും തോറും വീര്യം കൂടുന്ന 
വീഞ്ഞു പോലെ....
നിന്നെ മത്തുപിടിപ്പിക്കുന്ന
മോഹത്തിന്റെ പഞ്ചാമൃതം..
ഈ ഞാനും...
<><><><><><><><><><><><><>

Post a Comment

2 Comments

  1. എഡിറ്റിംഗിന്റെ കുറവാണ് കവിതയിൽ നിഴലിക്കുന്നത്.

    ReplyDelete
  2. മനോഹരമായ പ്രണയകവിത...അല്പം കൂടി ചുരുക്കി പറഞ്ഞാൽ ഏറെ ഭംഗിയാവും..അഭിനന്ദനങ്ങൾ.. രമ്യാ!!

    ReplyDelete