പ്രണയനോവ് | സന്ധ്യാ ദേവദാസ്

കവിത
----------

പ്രണയം
മഞ്ഞുമഴയായ്‌പെയ്യുന്നത് കണ്ടിട്ടുണ്ടോ?
കാണണം,അവിടെയാണ്
പ്രണയത്തിന്റെനീല കുറിഞ്ഞികള്‍ പൂത്തു നില്‍ക്കുന്നത്.

മഞ്ഞുപുതച്ചുമൂടി നില്‍ക്കുന്ന
കുറിഞ്ഞിപൂക്കളെ കാണുമ്പോള്‍
അകതാരില്‍.......
പ്രണയ കുളിരിന്റെ നീല തടാകം
നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.

ഓരോ,പുതുവര്‍ഷവും ഓര്‍മ്മകളാവുന്നു
ഓരോ പുലരിയിലും
സൂര്യന്‍ നിറവും, നിഴലുമായെത്തുന്നു.

പ്രണയത്തിന്റെ
നീര്‍ച്ചേലചുറ്റിയ പ്രകൃതി
കാല്‍പാദങ്ങളെ
ചുംബിക്കുന്ന പുല്‍നാമ്പുകള്‍
മഞ്ഞുത്തുള്ളിയിറ്റിറ്റു വീണ മണ്ണടരുകള്‍.

ഒരിക്കലും മാഞ്ഞു പോകാത്ത
ചില ഓര്‍മ്മകളുണ്ട്
ആഴത്തിലാഴത്തില്‍
നീറുന്ന കണ്‍പ്പോളകളിലെ
ഒരു തുള്ളി കണ്ണുനീര്‍
ആ കണ്ണുനീരാണ്
ഈ പുതുവര്‍ഷത്തിലും
എന്റെ ഓര്‍മ്മകളുടെ
ആഴകാഴ്ചകളിലേക്കെത്തി നോക്കുന്നത്.

ഒരോ പുതുവര്‍ഷവുമിടെ
ഓര്‍മ്മകളാവുകയാണ്.
______________________

Post a Comment

1 Comments