ഈ ഗവര്‍ണ്ണര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഗുമ്മൊക്കെ ഉണ്ട് വളരെ ആരാധ്യമായ പദം ആണുതാനും, ആ പദത്തിന്റെ വില ഇവിടുത്തെ ഇരുതലമൂരാച്ചി രാഷ്ട്രിയക്കാര്ക്കു മനസ്സിലാകുമോ ഇത് ഞാന്‍ ചോദിക്കുന്നതല്ല കേട്ടോ ദേശസ്നേഹം പീലിവിടര്‍ത്തി നില്ക്കുന്ന ചിലര്‍ ചോദിക്കുന്നതാണ്. കേരളാ ഗവര്‍ണ്ണര്‍ എന്നു പറഞ്ഞാല്‍ ഈ ഹരിത വര്‍ണ്ണ പാവയ്ക്ക നാട്ടിലെ സര്‍വകലാശാലകളുടെ തലതൊട്ടപ്പന് എന്നൊരു പദവും അതിനുവേണ്ട പാണ്ഡിത്യവും ഉള്ള ആളാണല്ലോ അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ് ? ഈ ചരിത്ര കോണ്‍ഗ്രസിലെ ചില പിന്തിരിപ്പന്മാര് രാത്രിക്കു രാത്രി ചെന്ന് മുഖ്യമന്ത്രി അവറുകളെ ഉറക്കത്തില്‍ നിന്നും കുത്തിപ്പൊക്കി എഴുതിപ്പിച്ചതല്ലേ ഈ പ്രെമേയം. ഇത്തരക്കാര്‍ക്ക് എന്തിനു അവസരം കൊടുത്തു, ഇത്തരം ക്രിമിനലുകള്‍ പറഞ്ഞിട്ട് എന്തിനാണ് ഇതു എഴുതിയത് എന്നാണു ബഹുമാന്യമായ ആ പദത്തില്‍ ഇരുന്നു ചോദിക്കുന്നത് . ഗോപാലകൃഷ്ണന്ജിയെ പോലുള്ള അറിവും കുശാഗ്രബുദ്ധിയും ഉള്ളവരെ വിളിച്ചാല്‍ പോരായിരുന്നോ ? അതു മാത്രമോ ഈ നിയമം കേരളത്തിനെ ബാധിക്കില്ല എന്നു പറഞ്ഞിട്ട് മനസിലാവണ്ടേ? അല്ല അപ്പൊ ആരെയാ ഇത് ബാധിക്കുന്നത് ? അല്ലേലും ഇന്ത്യയില്‍ എവിടേലും നടക്കുന്ന കാര്യത്തിന് എന്തിനാണ് ഈ നാട്ടുകാര്‍ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് എന്നു ചോദിക്കുന്നത് ന്യായം അല്ലെ ? അവരവരുടെ കാര്യം നോക്കിയാല്‍ പോരെ ? ഇതെന്താ വെള്ളരിക്കാപ്പട്ടണം ആണോ എന്നു മിസോറം ഗവര്‍ണ്ണര്‍ ചോദിച്ചപ്പോഴാണ് ശെരിക്കും ഈ ഗവര്‍ണ്ണര്‍ പദവിയോടുള്ള ബഹുമാനം ഇരട്ടിച്ചത്.
ഭൂപരിഷ്കരണം ഭൂപരിഷ്കരണംആരുടെ കുഞ്ഞാണ് എന്നത് കുറെ നാളായിട്ട് ഉള്ള പ്രശ്നം ആണ്. സഖാവ് അച്യുതമേനോന് എന്ന പേര് മറന്നു പോയതാകാം എന്നാണു അനിയന് ബാവ പാര്ട്ടിക്കാര് പറയുന്നത്. ഫ്ളക്സ് അടിച്ചപ്പോള്‍ ശ്രീമതി ഗൗരിയമ്മയുടെ ചിത്രം കിട്ടാത്തത് കൊണ്ടാണ് വെയ്ക്കാഞ്ഞത് അല്ലാതെ മനഃപൂര്‍വം ആരെങ്കിലും ചെയ്യുമോ ? എന്താണേലും പ്രസംഗത്തില്‍ മുഖ്യന് ഊന്നി പറഞ്ഞില്ലേ പിന്നെ എന്താ? പ്രസംഗിച്ചു വന്നപ്പൊ അച്യുതമേനോന് സഖാവിനെ പേരെടുത്തു പറഞ്ഞില്ല എന്നത് വലിയ കാര്യം ഒന്നും അല്ല. ഇവിടെ കേന്ദ്രത്തിനെ കുറ്റം പറഞ്ഞു പറഞ്ഞു കിട്ടിയ ഫണ്ട് നേരെ ചൊവ്വേ വിനയോഗിക്കാന്‍ മറക്കുന്നു എന്തിനു പ്രളയത്തിലും ഓഖിയിലും പെട്ടവരുടെ ദുരിതം പോലും മറന്നു പോയി. പ്രായം ആയില്ലേ അതാവും.
റോഡ് സുരക്ഷയ്ക്കായി കേക്ക് പൂച്ചെണ്ട് രസീത് കുറ്റി തുടങ്ങിയവ വകുപ്പുതലത്തില്‍ ഉണ്ടാവുന്നു നല്ല കാര്യം പക്ഷെ നമ്മുക്കിടയില്‍ ചില കൂട്ടരുണ്ട് റോഡ് കണ്ടാല്‍ പിന്നെ ഓരോ അവസ്ഥകളാണ്, പാര്‍ക്കിംഗ് ഇല്ലാത്ത വിശാലമായി ഇടുങ്ങിയ റോഡില്‍ വണ്ടി കൊണ്ടു പാര്‍ക്ക് ചെയ്യുക എന്നിട്ട് മുന്‍ചക്രം ചരിച്ചു വെച്ചിട്ട് കടയില്‍ കയറി ആലോചിച്ചു തീരുമാനിച്ചു വേണ്ടതും വേണ്ടാത്തതും മേടിക്കുക ഈ സമയം റോഡില്‍ നട്ടപ്രാ വെയിലത്തു അതുവഴി പോകാന്‍ ഭാഗ്യം ഉള്ളവന് വണ്ടിയില്‍ തട്ടാതെ എതിരെ വരുന്ന വണ്ടിക്കു അട വെയ്ക്കാതെ രക്ഷപെടുന്ന ഒരു കാഴ്ച്ച കാണേണ്ടതാണ്. ഇതൊക്കെ കഴിഞ്ഞാലോ വൈകുന്നേരം ആകുമ്പോ കാഴ്ച്ച മങ്ങിയ കൂട്ടരുടെ വരവായി ലാന്‍ഡിംഗ് ഗിയര്‍ ഇട്ടു, ഇടിമിന്നലിന്റെ പ്രകാശം പരത്തി ഒരു ഘോഷയാത്ര ഉണ്ട്. എതിരെ വരുന്നവന്റെ കണ്ണിലെ ഫിലമെന്റ് പോയാലും കുഴപ്പമില്ല ഞങ്ങള്‍ ഇങ്ങനെ ആണ്. തമാശ എന്താ എന്നു വെച്ചാല്‍ ഇതില്‍ പലരും ഏതെങ്കിലും വണ്ടിയില്‍ തട്ടുകയോ അല്ലെങ്കില്‍ ആക്സിഡന്റ് കണ്ടെന്നോ ഇരിക്കട്ടെ ഉടനെ വരും വിധിയും 'ആ വണ്ടിയുടെ സ്പീഡ് കൂടുതല്‍ ആയിരുന്നു , ലൈറ്റ് ഡിം ചെയ്തില്ല എന്നൊക്കെ' ഒരു കാര്യം ഇല്ലേലും വായുവിന്റെ അസുഖം തൃണവല്ഗണിച്ചു വാഹനം ഓടിക്കുന്നവരുണ്ട് ഈ പാവങ്ങള്‍ക്ക് ഒരു വശത്തൂടെ പോകു എന്ന പിടിവാശി ഇല്ല എവിടേലും കുറച്ചു സ്ഥലം കിട്ടിയാല്‍ മതി ഗുരുക്കളുടെ കയ്യില്‍ നിന്നും കളരി പഠിച്ച വണ്ടി കൊണ്ടു പോയിക്കൊള്ളും. മോട്ടോര്‍ വാഹന വകുപ്പു കേക്ക് കൊടുത്തിട്ട് കാര്യം ഉണ്ടോ അതു കഴിക്കാനും യോഗം വേണ്ടേ സേട്ടാ.
ഡ്രൈ ഡേ എന്നൊരു ഡേ വേണ്ടാന്ന് സര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണു പത്രക്കാര് പറയുന്നത്. സംഗതി ഉഷാറായി ! ഈ മദ്യ നയം മദ്യ നയം എന്നു പറഞ്ഞാല്‍ മദ്യം വിട്ടൊരു നയം ഇല്ല എന്നാണോ? ടൂറിസം മേഖലയുടെ സമ്മര്‍ദ്ദം ഉണ്ടത്രേ. ഇങ്ങനെ കരളു വാട്ടി കിട്ടുന്ന കാശാണോ മക്കള്‍ക്ക് അരി മേടിക്ക് എന്നും പറഞ്ഞു സര്‍ക്കാര്‍ കൊടുക്കാന്‍ പോകുന്നത്. കഞ്ചാവ് നിഷിദ്ധം പക്ഷെ മോര്‍ഫിന്‍ സ്വാഗതാര്‍ഹം. പട്ട ചാരായം പാപം പക്ഷെ ആന മുദ്രയുള്ള പട്ട പാപമുക്തം.
വാല്‍കഷ്ണം: അമേരിക്ക ഇറാന്റെ ആരാണ്ടെ ബോംബിട്ട് കൊന്നു എന്നറിഞ്ഞു. ശകടങ്ങള്‍ കൊണ്ട് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് എണ്ണ അടിച്ചോ ഇനിം വില കൂടും മുന്‍പേ. സീരിയല്‍ കാണുന്ന പ്രബുദ്ധ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് സ്വര്‍ണം കുറച്ചു നാളത്തേക്ക് മേടിക്കാതിരിക്കുന്നതാണ് കുടുംബത്തിന് നല്ലത്. ഇ-ദളം ഓണ്‍ലൈന്‍ ആയി എന്നറിഞ്ഞു സന്തോഷം പക്ഷെ കൂടെ നടന്നവരുടെ കൂട്ടത്തില്‍ ഈ നിഷ്ഗുണന്റെ പേര് കണ്ടില്ല, മോശം ആയി പോയി.

1 Comments
സാറേ ഈ ശനിയനൊരു ഇതില്ലായിരുന്നല്ലോ എന്ത് പറ്റി.
ReplyDelete