ചാരുംമൂട് : മാവേലിക്കര എസ് എൻ ഡി പി യൂണിയൻ മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി. താമരക്കുളം മേഖലാ സമ്മേളനം ചാരുമൂട് പേരൂർകാരാഴ്മ എസ് എൻ ഡി പി ഹാളിൽ നടന്നു . എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് യോഗം പൂർണ്ണ പിന്തുണ നൽകി.
മൈക്രോ ഫിനാൻസ് അടക്കം തട്ടിപ്പ് നടത്തിയ സുഭാഷ് വാസു , സുരേഷ് ബാബു എന്നിവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സീനിൽ മുണ്ടപ്പള്ളി യോഗം ഉത്‌ഘാടനം ചെയ്തു.
മുൻ യൂണിയൻ സെക്രട്ടറി ബി സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി എം പണിക്കർ , എസ് അനിൽ രാജ് , ദയകുമാർ ചെന്നിത്തല , ജയകുമാർ പാറപ്പുറം, രാജൻ ഡ്രീംസ് , ഗോപൻ ആഞ്ഞിലിപ്രാ , അഭിലാഷ് ,വന്ദന സുരേഷ് , ശ്രീജിത്ത് , അജി രഞ്ജിത്ത് രവി , അനിൽ കുമാർ , ശ്രീകാന്ത് , ഷാൽ വിസ്മയ എന്നിവർ സംസാരിച്ചു.

0 Comments