വെളിച്ചം തൊടാത്തവര്‍ | അഖില്‍ എസ്.

ഞാന്‍ ഇരുട്ടിലാണ് പിറന്നത്
അപ്പനും അപ്പൂപ്പനുമതേ
വെളിച്ചം എന്റെ കുലത്തിനന്നും
തീണ്ടാപ്പാടകലെ സ്വര്‍ണ്ണപ്പല്ലുകാട്ടി നിന്നിളിച്ചു...

വെളിച്ചത്തിലേക്ക് വേലിചാടിയ അപ്പൂപ്പനെ അവര്‍ കുന്തമെറിഞ്ഞു വീഴ്ത്തി
അപ്പന്റെ വായില്‍ തുണി തിരുകി...

കാല്‍മുട്ടിന്റെ ചിരട്ട പൊട്ടിച്ചു
ചെവിയില്‍ ഈയമുരു ക്കിയൊഴിച്ചു
എന്റെ വരിയുടച്ചുകളഞ്ഞു...

എനിക്കു പിറക്കാത്ത മകന്‍
 വേലിക്കെട്ടുകള്‍-
ക്കിടയിലൂടെ ഊര്‍ന്നിറങ്ങി
അവനവിടമാകെ ഇഴഞ്ഞു നടന്നു
അവന്‍ അന്ധനായിരുന്നു... 

Post a Comment

1 Comments

  1. ശ്രീജിത്ത് എൻTuesday, January 14, 2020

    ചെറിയ വരികളിൽ കുറിക്കുകൊള്ളുന്ന ആശയം. അഭിനന്ദനങ്ങൾ.

    ReplyDelete