മാതൃവ്യഥ | ഇന്ദുപ്രതീഷ്


കവിത 

ഒരു നോക്കു നിന്നെ ഞാന്‍ കണ്ടില്ലെങ്കിലും
ഒരു വാക്കു നിന്നോട് ഞാന്‍ മിണ്ടിയിട്ടില്ലെങ്കിലും
പൊന്നുമോളെ ഹൃദയം പൊട്ടിനുറുങ്ങുന്നു.

ഒര്‍ക്കുവാന്‍ വയ്യ കുഞ്ഞേ ഈ അമ്മയ്ക്ക്
നിന്റെ അന്നത്തെ ഗത്യന്തരമില്ലാത്തവസ്ഥ.

കണ്ടമാത്രയില്‍ ഓടിയെടുത്തു-
കൊണ്ടു പോയിരുന്നുവെങ്കില്‍
ഈ ജീവന്‍ പൊലിയുമായിരുന്നോ.

കാപട്യമില്ലാത്ത കുഞ്ഞുമനസ്സിനു
ഈയൊരു ഗതി വന്നുവല്ലോ
കാണാത്ത എന്‍ നോവ് ഇത്രയെങ്കില്‍
നിന്‍ അമ്മതന്‍ വേദന ഞാനറിയുന്നു.

മനുഷ്യത്വമില്ലാത്ത മര്‍ത്ത്യര്‍ക്കിടയില്‍പെട്ടു
നിന്‍ ജീവന്‍ പൊലിഞ്ഞു പോയല്ലോ
മനസാക്ഷിയില്ലാത്ത മനുഷ്യരുടെ പ്രകടനം
നീതിപീഠം കാണാതെ പോകരുതെ!

അവളുടെ പാട്ടിന്‍ സ്വരം
എന്‍ ഹൃദയത്തിന്‍ ഇടിപ്പുയര്‍ത്തുന്നു.
സഹിക്കുവാന്‍ വയ്യെനിക്കീവേദന
ഈ ലോകം നിശ്ചലമായിരുന്നെങ്കില്‍...
_______________________________________

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസില്‍ പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ എഴുതിയത്.



Post a Comment

2 Comments