കവിത
തഴുകിടും പ്രണയത്തിന് താഴികക്കുടം
അറിയാതെ ചേര്‍ന്ന് ഞാന്‍ തന്നിടുമ്പോള്‍
വിടരാത്ത മൊട്ടില്‍
ദൃഢമാം പൂവിന് സുഗന്ധം!
കഴിഞ്ഞു പോകുന്നൊരാ കാലത്തിന് സ്മൃതിയില്‍ അലിഞ്ഞുചേര്‍ന്നു ഇന്ന്-
ഞാന്‍ കൊഴിഞ്ഞു വീഴവേ
പകലില്‍ കെടാതെ എരിയുന്ന സൂര്യനോ
കാലത്തില്‍ കൈ കൈവിരലാല്‍
തിളങ്ങുന്ന ചന്ദ്രനോ
ആരാണ് ഒരു വിധിയായി
ഒരു നിഴലായി കൂടെനില്‍പ്പു !
ദൂരത്ത ചില്ലയില്‍ തനിച്ചങ്ങു
കേഴുന്ന കിളിക്കും
പാടുവാന്‍ എന്‍ കഥപോല്‍ ഒന്നുണ്ട്
നഷ്ടസ്വപ്നത്തിന് ബാക്കിയായുള്ളൊരു
വിജന വഴിയിലെ പ്രണയമാം സത്യം
പഴയതാം പൂവിലെ ദൃഢമാം സുഗന്ധം
ഒരുവേള എങ്കിലും എന്നിലേക്കെത്തും
ഒരുനാള്‍ എങ്കിലുമാ
പ്രണയത്തിന് താഴികക്കുടം.
തഴുകിടും പ്രണയത്തിന് താഴികക്കുടം
അറിയാതെ ചേര്‍ന്ന് ഞാന്‍
തന്നിടുമ്പോള്‍ വിടരാത്ത മൊട്ടില്‍
ദൃഢമാം പൂവിന് സുഗന്ധം !

3 Comments
മനോഹരം
ReplyDeleteഅക്ഷരങ്ങൾ ചേർത്തുവെച്ചോരു താജ്മഹൽ ഉണ്ടാക്കിയപോലെ ... ആശംസകൾ .. <3
ReplyDeleteആശംസകൾ അറിയിച്ചവർക്കും.. ഈ ദളത്തിനും എന്റെ സ്നേഹം.. നന്ദി....
ReplyDelete