ഇങ്ങനെ,
ഉറക്കം വരാത്ത രാത്രികളിലെല്ലാം
ഞാനൊരു വീട് വരച്ചു തുടങ്ങും!
മുറ്റം നിറയെ ചെടികള്‍,
അകം നിറയെ വെളിച്ചം
ചുറ്റിലും മഴ !
ആകാശം നിറയെ
കുഞ്ഞ് നക്ഷത്രങ്ങള്‍....
വരച്ച് വരച്ച്,
ഉറക്കത്തിലേക്ക്
വിവര്‍ത്തനം ചെയ്യപ്പെടും മുമ്പ്
വീടിനൊരു പേര് തിരയും.
തിരഞ്ഞ് തിരഞ്ഞ്
ഒടുക്കം,
കൂടെന്നൊരു പേര് വരയ്ക്കും,
കാടെന്ന്
കാറ്റ് തെറ്റി വായിക്കും !
പിന്നെ,
കാറ്റിനോട് പരിഭവിച്ച്
വരച്ചതെല്ലാം മായ്ക്കും.
പിന്നാമ്പുറത്തെ
ആ, വാതിലൊഴിച്ച്...
------------------------------
നിജീഷ് കുനിയില്‍
ഉറക്കം വരാത്ത രാത്രികളിലെല്ലാം
ഞാനൊരു വീട് വരച്ചു തുടങ്ങും!
മുറ്റം നിറയെ ചെടികള്‍,
അകം നിറയെ വെളിച്ചം
ചുറ്റിലും മഴ !
ആകാശം നിറയെ
കുഞ്ഞ് നക്ഷത്രങ്ങള്‍....
വരച്ച് വരച്ച്,
ഉറക്കത്തിലേക്ക്
വിവര്‍ത്തനം ചെയ്യപ്പെടും മുമ്പ്
വീടിനൊരു പേര് തിരയും.
തിരഞ്ഞ് തിരഞ്ഞ്
ഒടുക്കം,
കൂടെന്നൊരു പേര് വരയ്ക്കും,
കാടെന്ന്
കാറ്റ് തെറ്റി വായിക്കും !
പിന്നെ,
കാറ്റിനോട് പരിഭവിച്ച്
വരച്ചതെല്ലാം മായ്ക്കും.
പിന്നാമ്പുറത്തെ
ആ, വാതിലൊഴിച്ച്...
------------------------------
നിജീഷ് കുനിയില്‍


Social Plugin