20വരെ കര്‍ശനനിയന്ത്രണം തുടരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരായ യുദ്ധത്തില്‍ അനുസരണയുള്ള പടയാളികളായിരുന്നു ഇന്ത്യന്‍ ജനതയെന്നും ജനതയെ നമിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ സഹിച്ച ത്യാഗം മനസ്സിലാക്കുന്നതായും ഇത് രോഗത്തിനെതിരെ രാജ്യത്തിന് ഇതുവരെ വിജയിക്കുവാന്‍ കാരണമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളേക്കാള്‍ കോവിഡിനെതിരെ മികച്ച നിലയിലാണ് ഇന്ത്യ.

ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും ഏപ്രില്‍ 20ന് ശേഷം ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കാം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നാളെ പുറത്തിറങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.