ഉത്തരാധുനികപഠനങ്ങള് ദളിത്, സ്ത്രീ, പരിസ്ഥിതി പഠനങ്ങള്‍ക്ക് സാധ്യത നല്‍കുകയുണ്ടായി. ദളിത് ദര്‍ശനങ്ങള്‍ ഒരു ജാതിയുടെ സാഹിത്യമോ ദര്‍ശനമോ ആകാതെ, ജനതയുടെയും ജനാവലിയുടെയും ദര്‍ശനങ്ങളായി കാണേണ്ടതുണ്ട്. ഉണ്ണിയുടെ ആലീസിന്റെ അത്ഭുതലോകം, ഒഴിവുദിവസത്തെ കളി, ഒറ്റപ്പെട്ടവന്‍, മണ്ണിര, കാളിനാടകം എന്നീ കഥകള്‍ ദളിത് ജീവിതവുമായി കൂട്ടി വായിക്കാവുന്നത് ആണ്.
സവര്‍ണവിഭാഗം ദളിതനെ അടിച്ചമര്‍ത്തുന്ന കഥാവതരണമാണ് ഒഴിവുദിവസത്തെ കളി. കേവലം കളി പിന്നീട് കാര്യമായി മാറുന്നു.
നിലവിലുള്ള ചരിത്ര വീക്ഷണത്തില്‍നിന്ന് മാറിയുള്ള വായനയാണ് കാളിനാടകം എന്ന കഥ. ശ്രീനാരായണ ഗുരുവിന്റെ ഭാര്യ കാളിയമ്മയുടെ കഥ ഭാവനാപൂര്‍വ്വം കഥാകാരന്‍ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ ഭാഗം ആകാതെ പുറത്താക്കപ്പെട്ട കാളി, തമസ്‌കരിക്കപ്പെട്ട സ്ത്രീജീവിതത്തിന്റെ പ്രതിനിധിയാകുന്നു.
സ്ത്രീകളെ പ്രതേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രതിചൂഷണത്തിന് ഉപയോഗിച്ചതിന്റെ കഥ പറയുകയാണ് ആലീസിന്റെ അത്ഭുതലോകം എന്ന കഥ.
നിരവധി രചനാരീതികളിലും പുതിയ സംവേദനത്തിലും ദളിത് ജീവിതത്തിന്റെ വേറൊരു വശം അവതരിപ്പിക്കാന്‍ ഉണ്ണിയ്ക്ക് കഴിയുന്നുണ്ട്. സമുദായ സാമൂഹിക രാഷ്ട്രീയ വായനകള്‍ക്ക് ഇവ ഇടം നല്‍കുന്നുമുണ്ട്.

Social Plugin