വേനലില്‍
പൊട്ടിയടര്‍ന്നു പോകുന്ന
അപ്പൂപ്പന്‍ താടികള്‍ക്കറിയാം
വിരഹത്തിന്റെ വ്യഥകള്‍.
എങ്കിലും
ഒരു മുളയായ്
വലിയ പടര്‍പ്പിനായി
വഴിപിരിഞ്ഞ്
വിദൂരതയിലേക്കവ
കാറ്റിന്റെ താളത്തില്‍
പറന്നകലുന്നു....
തുമ്പികള്‍,
പൂമ്പാറ്റകള്‍,
പക്ഷികള്‍
ജീവനില്ലാത്തൊരു
പഞ്ഞിയടരിന്റെ
പറന്നൊന്നാമതെത്താനുള്ള
വൃഥാ മോഹങ്ങള്‍...!
ഇടയില്‍
മരത്തില്‍ തലയിടിച്ച്
വേലി പടര്‍പ്പിലൂടെ
ഊര്‍ന്നിറങ്ങി
കരിയിലകള്‍ക്കിടയിലൂടെ
പച്ചമണ്ണടരുകളില്‍
മഴയുടെ കനിവില്‍
മുളപ്പൊട്ടി
വള്ളിയായ് പടര്‍ന്ന്;
വീണ്ടും
അപ്പൂപ്പന്‍താടി കുഞ്ഞുങ്ങളെ
ഗര്‍ഭം ധരിച്ച്
കവിതകളായ്,
കൗതുകങ്ങളായ്
പൊട്ടിയടര്‍ന്ന്
പ്രണയാര്‍ദ്രമായ കൈകളെ
ചുംബിച്ച് വീണ്ടും
പുതിയ തുടിപ്പിന്റെ
ഹൃദയ വേഗത്തിലങ്ങനെ
ഉഷ്ണകാറ്റിന്റെ വേഗതയില്‍
വിദൂരതയിലേക്ക്.
പൊട്ടിയടര്‍ന്നു പോകുന്ന
അപ്പൂപ്പന്‍ താടികള്‍ക്കറിയാം
വിരഹത്തിന്റെ വ്യഥകള്‍.
എങ്കിലും
ഒരു മുളയായ്
വലിയ പടര്‍പ്പിനായി
വഴിപിരിഞ്ഞ്
വിദൂരതയിലേക്കവ
കാറ്റിന്റെ താളത്തില്‍
പറന്നകലുന്നു....
തുമ്പികള്‍,
പൂമ്പാറ്റകള്‍,
പക്ഷികള്‍
ജീവനില്ലാത്തൊരു
പഞ്ഞിയടരിന്റെ
പറന്നൊന്നാമതെത്താനുള്ള
വൃഥാ മോഹങ്ങള്‍...!
ഇടയില്‍
മരത്തില്‍ തലയിടിച്ച്
വേലി പടര്‍പ്പിലൂടെ
ഊര്‍ന്നിറങ്ങി
കരിയിലകള്‍ക്കിടയിലൂടെ
പച്ചമണ്ണടരുകളില്‍
മഴയുടെ കനിവില്‍
മുളപ്പൊട്ടി
വള്ളിയായ് പടര്‍ന്ന്;
വീണ്ടും
അപ്പൂപ്പന്‍താടി കുഞ്ഞുങ്ങളെ
ഗര്‍ഭം ധരിച്ച്
കവിതകളായ്,
കൗതുകങ്ങളായ്
പൊട്ടിയടര്‍ന്ന്
പ്രണയാര്‍ദ്രമായ കൈകളെ
ചുംബിച്ച് വീണ്ടും
പുതിയ തുടിപ്പിന്റെ
ഹൃദയ വേഗത്തിലങ്ങനെ
ഉഷ്ണകാറ്റിന്റെ വേഗതയില്‍
വിദൂരതയിലേക്ക്.


Social Plugin