മഞ്ഞുറക്കം | വി.ഷെജരാജ്

നുവരിയിലെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ മരം കോച്ചും തണുപ്പിന്‍ ആലസൃത്തില്‍ നിന്നും, കിടപ്പുമുറിയുടെ കിഴക്കന്‍ ദിക്കിലേക്ക് തുറക്കുന്ന ജാലക വാതില്‍ തള്ളിത്തുറന്നപ്പോള്‍,...

മുറിക്കുള്ളിലേക്ക് തണുത്തുറഞ്ഞ ശീതക്കാറ്റിന്‍ കുളിര്‍ മേഘങ്ങള്‍ കടന്നു വന്നു.... അനുവാദം പോലും ചോദിക്കാതെ.തലേന്ന് രാത്രിയിലെപ്പോഴോ പെയ്‌തൊഴിഞ്ഞ കനത്ത മഴയുടെ തിരുശേഷിപ്പുകളായി പുറത്തെ മൂവാണ്ടന്‍ മാവിന്‍ ഇലത്തുമ്പുകളില്‍, തങ്ങിനില്‍ക്കുന്ന മഴത്തുള്ളിക്കണങ്ങള്‍.. ഇലത്തുമ്പുകളില്‍ നിന്നും മണ്ണിലേക്ക് ഊര്‍ന്നു വീണു കൊണ്ടിരുന്നു.കിഴക്കന്‍ മാനത്ത് പൊട്ടി വിടര്‍ന്ന സൂര്യകിരണങ്ങള്‍ മരങ്ങള്‍ക്കിടയിലൂടെ, കിനിഞ്ഞിറങ്ങി മുറിക്കുള്ളിലേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു.

 കാറ്റില്‍ ഇലകള്‍ ഇളകിയാടുമ്പോള്‍, ആ വിടവില്‍ കൂടി, സൂര്യരശ്മികള്‍ കടന്നു വരുന്ന കാഴ്ചക്ക് നല്ല ഭംഗി തോന്നി. വീടിനു സമീപത്തെ ഇടറോഡില്‍ കൂടി പത്ര, പാല്‍ വണ്ടികളും, സൈക്കിള്‍ മണിയടിയൊച്ചകളും ഉയര്‍ന്നു തുടങ്ങിയിരുന്നു. ജനങ്ങള്‍ ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും, പതിയെ ഉണര്‍ന്നെണീറ്റു തങ്ങളുടെ ദൈനംദിന ജോലികളില്‍ വാ പ്രതരാകാന്‍ തുടങ്ങിയിരുന്നു. സമയം 6 മണി കഴിഞ്ഞിരിക്കുന്നു.. വാതില്‍ തുറന്ന് പുറത്തേക്കിറങ്ങവെ, പടിക്കെട്ടിനിടയിലൂടെ ഒരു പച്ചത്തവള, കാഴ്ചയില്‍ നന്നേ ചെറുതെന്ന് തോന്നുന്നത്,, മുറ്റത്തെ ചെടികള്‍ക്കിടയിലൂടെ, ചാടി മറിഞ്ഞു പോയി. മുറ്റം നിറയെ മഴപ്പെയ്തില്‍ നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം.വെള്ളക്കെട്ടിന്റെ നിറം കണ്ടപ്പോഴാണ്, കടുപ്പത്തിലൊരു ചായ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നിയത്.കാരണമെന്തന്നോ,മണ്ണില്‍ ചെറുകുളങ്ങളായി മാറിയിരിക്കുന്ന വെള്ളത്തിന് നല്ല കടും ചായയുടെ നിറം. തൊടിയിലെ നാട്ടുചെടികളില്‍ പലതും, പൂവിട്ട് നില്‍ക്കുന്നു. മുല്ലയും, ജമന്തിയും, കനകാംബരവും, നന്ത്യാര്‍ വെട്ടവും, ഗന്ധരാജനും, അങ്ങനെ തുടങ്ങി, പുത്തന്‍ അതിഥികളായി കടന്നു വന്നു. തൊടിയുടെ തെക്കന്‍ ഭാഗത്തായി താവളമുറപ്പിച്ച ഓര്‍ക്കിഡുകളും, ആന്തൂറിയവും എല്ലാം തലേന്നത്തെ മഴയെ വല്ലാതെയങ്ങ് ഇഷ്ടമായ തരത്തില്‍ ചിരിച്ചു നില്‍ക്കുന്നതായി അനുഭവപ്പെട്ടു.

 മഴയെ വല്ലാതെ യങ്ങ് ഇഷ്ടമായി വന്നപ്പോഴാണ് വീടിന്റെ ഭിത്തിയോട് ചേര്‍ത്തു വെച്ചിരുന്ന ആ കെ സമ്പാദ്യമെന്ന് പറയാവുന്ന, സ്വന്തം റാലി മോഡല്‍ കമ്പികള്‍ കനത്ത മഴയിലും, കാറ്റിലും പെട്ട് നിലത്തെ മണ്ണിനെ ഇറുകെപ്പുണര്‍ന്നു കിടക്കുന്ന കാഴ്ചക കരളലിയിപ്പിച്ചു പോയിയെന്നു വേണം പറയാന്‍. മനസ്സില്‍ മഴയോടുള്ള ഇഷ്ടം ഒരു നിമിഷ നേരം കൊണ്ട് ചോര്‍ന്നു പോയ്.ഒരു വിധം സൈക്കിള്‍ മണ്ണില്‍ നിന്നും പൊക്കിയുയര്‍ത്തി, കാറ്റില്‍ മച്ചില്‍ നിന്നും ഊര്‍ന്നുവീണ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒട് വീണ് സൈക്കിളിന്റെ ഡൈനാമോ തകര്‍ന്നിരിക്കുന്നു. സൈക്കിള്‍ പിടിയില്‍ നിന്നും ഡൈനാമോ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. സൈക്കിള്‍ സ്റ്റാന്റില്‍ ആയാസപ്പെട്ട് കയറ്റി വെച്ചു.ഇന്നത്തെ ദിവസം വല്ലാതെ മടുപ്പിക്കുന്നതായി തോന്നുന്നു. വല്ലാത്ത ഒരു മടിയും, ആല'സ്യവും രാവിലെ തന്നെ തോന്നുന്നു.

സൈക്കിള്‍ പോയതും ഒരു കാരണമായ് തോന്നുന്നുവെന്ന് മനസിന്റെ ഉള്ള് മന്ത്രിച്ചു. ഞാന്‍ തിരികെ മുറിയിലേക്ക് വന്നു. വാതില്‍ കൊളുത്തിട്ടു.പുറത്ത് പക്ഷികളുടെ ചിലപ്പ് ഉയര്‍ന്നു കേള്‍ക്കുന്നു. അടുത്തുള്ള തന്റെ ഫാക്ടറിയില്‍ നിന്നും അതിരാവിലത്തെ ഷിഫ്റ്റിനു കയറേണ്ടതിനുള്ള, സൈറണ്‍ പുറത്ത് മുഴങ്ങി കേള്‍ക്കുന്നു. അതിനു ചെവി കൊടുക്കാതെ നേരെ മുറിയിലെത്തി കയറുകൊണ്ട് വരിഞ്ഞുണ്ടാക്കിയ കട്ടിലിന്റെ മാറിലേക്ക് ചാഞ്ഞു.കട്ടിലില്‍ മലര്‍ന്നു കിടന്നു കൊണ്ട് മച്ചിലേക്ക് മിഴികള്‍ പായിച്ചു. പോയ കാലത്തിന്റെ സുന്ദരന്‍ ഫാന്‍, വലിയ വീതിയേറിയ ചിറകുകള്‍ വീശി ക റാവി റാ,, ശബ്ദവീചികള്‍ ഉയര്‍ത്തിക്കൊണ്ട് കറങ്ങുന്നു. കാലപ്പഴക്കത്താല്‍ ഫാനിന്റെ ചിറകുകളുടെ നിറം മങ്ങിപ്പോയിരിക്കുന്നു.ഉറക്കത്തിനിടയില്‍ ഇത് തലയിലെങ്ങാനും, വീഴുമോ എന്ന ആധിയാല്‍, കണ്ണുകള്‍, അടച്ചും, തുറന്നും,,, ഞാന്‍ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ്.