
മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. സിനിമാരംഗത്തും നാടകരംഗത്തും ഏറെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു എൺപത്തിനാല്കാരനായ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍. www.e-delam.com
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 ന് കൊച്ചി പള്ളുരുത്തിയിലെ മകളുടെ വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. 2017 ല്‍ ഭയാനകം എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. www.e-delam.com
സംഗീത ജീവിതം
ജീവിതപ്രാരാംബ്ദങ്ങളെ അതിജീവിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന വ്യക്തിത്വമാണ്. www.e-delam.com
അര നൂറ്റാണ്ടിലേറെയായി സംഗീതലോകത്തു നിറഞ്ഞുനില്‍ക്കുകയായിരുന്ന അര്‍ജുനന്‍ മാഷ് 1936ല്‍ മാര്‍ച്ച് 1ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് ജനിച്ചത്.
പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകര്‍ന്നുകൊണ്ട് സംഗീത ജീവിതം ആരംഭിക്കുന്നത്. www.e-delam.com
പിന്നീട് മുന്നൂറോളം നാടകങ്ങളിലായി ഏകദേശം എണ്ണൂറോളം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജി. ദേവരാജനുവേണ്ടി നിരവധി ഗാനങ്ങള്‍ക്കു ഹാര്‍മോണിയം വായിച്ചു. 1968ല്‍ "കറുത്ത പൗര്‍ണമി" എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. വയലാര്‍, പി.ഭാസ്‌കരന്‍, ഒ. എന്‍.വി കുറുപ്പ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.
അർജുനൻ മാസ്റ്റർ ഹിറ്റുകൾ
യദുകുല രതിദേവനെവിടെ, പാടാത്തവീണയും, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മ ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നല്‍കിയ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. www.e-delam.com
പാടാത്ത വീണയും പാടും, കസ്‌തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അര്‍ജുനന്‍ മാസ്‌റ്റര്‍ 220 സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കി. ഈ വര്‍ഷവും മാസ്‌റ്റര്‍ നാടകങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയിരുന്നു.
എ.ആർ.റഹ്മാൻ്റ വഴികാട്ടി
എ.ആര്‍. റഹ്‌മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച് തുടങ്ങിയത് അര്‍ജ്‌ജുനന്‍ മാസ്‌റ്ററുടെ കീഴിലായിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം നല്‍കിയ മാസ്‌റ്റര്‍ക്ക് 2017 ലെ സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ക്കാരചടങ്ങുകളും പൊതുദര്‍ശനവുമെല്ലാം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

0 Comments